കമലഹാസൻ തന്റെ അനുവാദം ചോദിക്കാതെയാണ് അങ്ങനെ ചെയ്തത്

3104

അതിമനോഹരമായ നിരവധി കഥാപാത്രങ്ങളെ മലയാളത്തിലും അന്യഭാഷയിലും ഒക്കെ അവതരിപ്പിച്ചിട്ടുള്ള പ്രിയങ്കരിയായ നടിയാണ് രേഖ. ഏയ് ഓട്ടോ എന്ന ഒറ്റ ചിത്രം മാത്രം മതി മലയാളികൾക്ക് നടിയെ ഓർമിച്ചു വയ്ക്കുവാൻ. ഒട്ടുമിക്ക ഭാഷകളിലും തന്റേതായ പ്രകടനം കാഴ്ചവെച്ച രേഖ ഇപ്പോൾ മിനിസ്ക്രീനിലെ സീരിയലുകളിൽ വരെ ശ്രദ്ധയെ സാന്നിധ്യമായി മാറുകയാണ് ചെയ്തത്.

ഒരു കാലത്ത് രേഖ നടത്തിയ ഒരു വെളിപ്പെടുത്തൽ വളരെയധികം ഞെട്ടിക്കുന്നതായിരുന്നു. നടനായ കമലഹാസിനെ കുറിച്ചുള്ളതായിരുന്നു ഈ വെളിപ്പെടുത്തൽ. തന്റെ ആദ്യ സിനിമയിൽ ഉണ്ടായ ചുംബനരംഗത്തെ കുറിച്ചായിരുന്നു പറഞ്ഞത്.

ADVERTISEMENTS
   

ആ ചിത്രത്തിൽ തന്റെ അനുവാദമില്ലാതെ നടൻ കമലഹാസൻ തന്നെ ചുംബിക്കുകയായിരുന്നു ചെയ്തത് എന്നും അത് സംവിധായകന്റെ അറിവോടെ നടന്നതാണ് എന്ന് ആയിരുന്നു രേഖ പറഞ്ഞത്.

1986ൽ പുറത്തിറങ്ങിയ പുന്നകൈ മന്നൻ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നത്. പ്രശസ്ത സംവിധായകനായ ബാലചന്ദ്രർ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. താനും കമലും ചിത്രത്തിൽ അഭിനയിക്കുന്നത് കമിതാക്കൾ ആയാണ്. വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും ഇരുവരും ആത്മഹത്യ ചെയ്യാൻ പോകുന്ന ഒരു രംഗമാണ് എടുക്കുന്നത്. ഈ രംഗത്തിൽ അഭിനയിക്കുമ്പോഴാണ് കമലഹാസൻ പെട്ടെന്ന് രേഖയെ കയറി ചുംബിക്കുന്നത്. എന്നാൽ ഈ ഒരു രംഗം സംവിധായകൻ തന്റെ അനുവാദത്തോടെ ആയിരുന്നില്ല ചിത്രീകരിച്ചത്.

READ NOW  ധനുഷും ഐശ്വര്യയും വേർപിരിയാനുള്ള കാരണം ശ്രുതി ഹാസൻ?? മൗനം വെടിഞ്ഞ് തുറന്ന് പറഞ്ഞു ശ്രുതി ഹാസൻ

തന്റെ അച്ഛൻ അത്തരം ഒരു രംഗം കണ്ടാൽ ഭയപ്പെടും എന്ന് താൻ ഭയന്നിരുന്നു. എന്നാൽ ആ രംഗത്തിൽ അശ്ലീലമായി ഒന്നുമുണ്ടായിരുന്നില്ല. നായകനും നായികയും തമ്മിലുള്ള പ്രണയമാണ് അതിൽ പ്രധാനമായും കാണിക്കുന്നത്. അത് എത്രത്തോളം തീവ്രമാണ് എന്ന് കാണിക്കുവാനുള്ള ഒരു ഉദ്ദേശമായിരുന്നു ഈ ചുംബനം കൊണ്ട് സംവിധായകൻ ഉദ്ദേശിച്ചത്.

പക്ഷേ അത് തന്റെ അനുവാദത്തോടെ ആയിരുന്നില്ല ചെയ്തിരുന്നത്. ഒരുപക്ഷേ ഹോളിവുഡിലോ മറ്റോ ആണ് ഇങ്ങനെ സംഭവിച്ചിരുന്നത് എങ്കിൽ ഇതൊരു വാർത്ത പോലും ആവുമായിരുന്നില്ല. ഈ വിവരം തുറന്നു പറഞ്ഞതിനുശേഷം പലരും ഇത് മോശമാണ് എന്നും ലൈംഗിക പീഡനത്തിലാണ് ഇത് ഉൾപ്പെടുന്നത് എന്നും പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരുന്നു.

ഇങ്ങനെ പറയുന്നത് മോശമല്ലേ എന്നായിരുന്നു അവരോട് രേഖ ചോദിച്ചത്. ആ സീനിനെ കുറിച്ച് നന്നായി ആലോചിച്ചിട്ട് ആയിരിക്കും അത് എടുത്തത് എന്നും അത് നന്നാവും എന്ന് കരുതിയാണ് അവർ ആ രംഗം എടുത്തിട്ടുണ്ടാവുക എന്നും രേഖ പറയുന്നു.

READ NOW  ഞാനിന്നും ജീവിക്കുന്നത് ഒരിക്കലെങ്കിലും അവളെ ഒന്ന് കാണാനായിട്ടാണ്.രജനീകാന്തിന്റെ, ആരുടേയും നെഞ്ചുലയ്ക്കുന്ന പ്രണയകഥ വെളിപ്പെടുത്തി ശ്രീനിവാസൻ.

അതിൽ ആകെയുള്ള ഒരു തെറ്റ് തന്റെ അനുവാദം വാങ്ങിയിരുന്നില്ല എന്നത് മാത്രമാണ്. എന്നാൽ ആ രംഗം സിനിമയിൽ നല്ല രീതിയിൽ തന്നെയായിരുന്നു വന്നതും. വിവാദത്തിന്റെ പേരിൽ തനിക്ക് ഒരു പ്രശസ്തി ആവശ്യവുമില്ല. ഇതൊന്നും താൻ വിവാദമുണ്ടാക്കാൻ വേണ്ടി പറഞ്ഞതായിരുന്നില്ല യാഥാർത്ഥ്യമിതാണ് എന്ന് പറഞ്ഞത് മാത്രമാണ് .താന്‍ ഇക്കാര്യം തുറന്നു പറഞ്ഞതിന് ശേഷമുണ്ടായ വിവാദത്തെ കുറിച്ച് രേഖ പറഞ്ഞത് ഇങ്ങനെയാണ്.

തൊഴിലിടങ്ങളിലെ ലൈം#ഗിക പീ#ഡനം ആണ് എന്ന് വരെ പിന്നീടു ആളുകള്‍ പറഞ്ഞിരുന്നു. കമലഹാസനെതിരെയും ചിത്രത്തിന്റെ  സംവിധായകന്‍ ബാലചന്ദരിനെതിരെയും രൂക്ഷ വിമര്‍ശനം അന്നുണ്ടായി. രേഖ അതിനെ കുറിച്ച് പറഞ്ഞതോടെ ആ രംഗം വീണ്ടും വലിയ തോതില്‍ പ്രചരിച്ചു. പക്ഷെ അതോടെ സംഭവത്തിന്റെ ഗതി തന്നെ മാറിയെന്നും ആ വിവാദം തന്നെയും ബാധിച്ചു എന്നും രേഖ പറയുന്നു. പണ്ട് നടന്ന കാര്യം ഇപ്പോള്‍ പറഞ്ഞത് വിവാദമുണ്ടാക്കാനല്ല  അതിന്റെ യഥാര്‍ത്ഥ്യം പറഞ്ഞതാണ്  എന്നും താരത്തിനു പിന്നീടു തുറന്നു പറയേണ്ടി വന്നു.

READ NOW  വിജയും തൃഷയും പ്രണയത്തിൽ - വാർത്തകൾക്കുള്ള മറുപടിയാണോ തൃഷ ഈ നൽകിയത് - അഭ്യൂഹങ്ങൾ ശക്തമാകുന്നു.
ADVERTISEMENTS