Advertisement
Home MOVIES TAMIL ഖുശ്ബുവിന് പ്രഭുവുമായി ഉണ്ടായിരുന്നത് വെറും ഒരു പ്രണയമായിരുന്നില്ല ആ വിവാഹം തകരാൻ കാരണം ഇത്.

ഖുശ്ബുവിന് പ്രഭുവുമായി ഉണ്ടായിരുന്നത് വെറും ഒരു പ്രണയമായിരുന്നില്ല ആ വിവാഹം തകരാൻ കാരണം ഇത്.

13207
ADVERTISEMENTS

ഒരുകാലത്ത് ഇന്ത്യ ഒട്ടാകെ തിളങ്ങി നിന്ന നായിക നടി ആയിരുന്നു ഖുശ്ബു 1970ല്‍ മഹാരാഷ്ട്രയിലെ ബോംബെയിൽ ഒരു മുസ്ലിം കുടുംബത്തിലാണ് താരം ജനിക്കുന്നത്. ആദ്യപേര് നഖത് ഖാൻ എന്നായിരുന്നു എന്നാൽ പിന്നീട് സിനിമയിൽ പേര് ഖുശ്ബു എന്നാക്കി മാറ്റുകയായിരുന്നു. ബാലതാരമായി അഭിനയം തുടങ്ങിയ താരമാണ് ഖുശ്‌ബു. ബോളിവുഡ് ചിത്രണങ്ങളിലൂടെയായിരുന്നു അരങ്ങേറ്റം. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്.

അതിനുശേഷം പിന്നീട് തെലുങ്ക്,കന്നഡ തമിഴ്,മലയാളം ചിത്രങ്ങളിലേക്ക് താരം തൻറെ ജൈത്രയാത്ര ആരംഭിച്ചു. തമിഴ് ചിത്രങ്ങളിൽ ഒരുകാലത്ത് സൂപ്പർ താരമായി തിളങ്ങിയ നായികയായിരുന്നു തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുമ്പോഴും മലയാളത്തിലെ ചില ചിത്രങ്ങളിലും താരം നായികയായി എത്തിയിരുന്നു. തമിഴിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെ ഒപ്പം അഭിനയിച്ച നടി അക്കാലത്തെ ഒരു തമിഴ് ലേഡീസ് സൂപ്പർസ്റ്റാർ തന്നെ ആയിരുന്നു എന്ന് തന്നെ പറയാം.

ADVERTISEMENTS

തമിഴ്നാട് മുഴുവൻ ആരാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ഖുശ്ബുവിന്, ക്ഷേത്രങ്ങൾ പോലും പണിയിക്കപ്പെട്ട അത്രയ്ക്കും ഭ്രാന്തമായി താരത്തെ ആരാധിച്ചിരുന്ന ആരാധകർ ഉണ്ടായിരുന്ന കാലം തൊണ്ണൂറുകളിൽ ഖുശ്ബുവിന്റെ കരിയർ ഏറ്റവും പീക്കിൽ എത്തിയ കാലമായിരുന്നു. വിവാദങ്ങളും ഗോസിപ്പുകളും എന്നും ഖുശ്ബുവിന് ഒപ്പം ഉണ്ടായിരുന്നു. മുൻപ് സ്വന്തം അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന കാര്യം ഖുശ്ബു തുറന്നു പറഞ്ഞിരുന്നു ആ വാർത്ത വായിക്കാൻ ക്ലിക്ക് ചെയ്യുക

READ NOW  നടി സ്നേഹയും തമിഴിലെ ആ പ്രമുഖ നടനും തമ്മിൽ പ്രണയത്തിൽ ആയിരുന്നു - സംഭവം പറഞ്ഞ് മാധ്യമപ്രവർത്തകൻ

നിരവധി ചിത്രങ്ങളിൽ തന്റെ നായകനായ പ്രഭുവും ആയിട്ടുണ്ടായിരുന്ന പ്രണയവും വിവാഹ വാർത്തകളും എല്ലാം അക്കാലത്തെ മാധ്യമങ്ങളിലെ ഗോസിപ്പ് കോളങ്ങളിൽ ഖുശ്ബുവിന്റെ പേരു നിറഞ്ഞ ഇടയാക്കി. വളരെ ശക്തമായാ ഒരു പ്രണയബന്ധം ഇരുവരും തമ്മിൽ ഉണ്ടായിരുന്നു എന്നത് സത്യമാണ് .

ഖുശ്ബുവും പ്രഭുവും തമ്മിൽ പ്രണയമായിരുന്ന സമയത്ത് പക്ഷേ പ്രഭു വിവാഹിതനായിരുന്നു എന്നുള്ളത് ഒരു ഞെട്ടിക്കുന്ന വസ്തുതയായിരുന്നു. പക്ഷേ ഇവരുടെ വിവാഹ ബന്ധത്തെ പ്രഭുവിന്റെ അച്ഛനും സൂപ്പർതാരവുമായി ശിവാജി ഗണേശൻ എതിർക്കുകയും ഇരുവർക്കും ആ ബന്ധത്തിൽ നിന്നും പിന്മാറുകയും ചെയ്യേണ്ടിവന്നു എന്നുള്ളതാണ് സത്യം.

പിന്നീട് ഖുഷ്ബു പ്രശസ്ത നടനും സംവിധായകനുമായ സുന്ദർ സിയുമായി പ്രണയത്തിലാവുകയും വാഹിതരാവുകയും ചെയ്തു. ആദ്യ പ്രണയത്തെക്കുറിച്ച് ഖുഷബു മുൻപ് പലപ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ട് അതൊരു നിസാരമായ പ്രണയം ആയിരുന്നില്ല എന്നത് തന്നെയായിരുന്നു വലിയൊരു സത്യം. തനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ് ആ പ്രണയം എന്നും വളരെ ആത്മാർത്ഥമായ ഒരു ബന്ധമായിരുന്നു തനിക്ക് പ്രഭുവുമായി ഉണ്ടായിരുന്നത് എന്നും താരം പറയുന്നു.

READ NOW  (വീഡിയോ) തന്റെ കാമുകിയെ റോഡിലിട്ട് തല്ലിയ കാമുകനെ കയ്യോടെ പിടി കൂടി സോറി പറയിച്ചു വിട്ട് ടോളിവുഡ് നടൻ നാഗ ശൗര്യ

ചിന്നത്തമ്പി എന്ന തങ്ങൾ ഇരുവരും ഒന്നിച്ചു അഭിനയിച്ച ചിത്രത്തിനു മുന്നേ തന്നെ പ്രണയത്തിലായിരുന്നു എന്നും ഏകദേശം നാല് വർഷത്തോളം തങ്ങൾ ഇരുവരും പ്രണയത്തിലായിരുന്നു. 1993 പോയസ് ഗാർഡനിലുള്ള പ്രഭുവിന്റെ വീട്ടിൽ വച്ച് വിവാഹിതരായി എന്നും വാർത്തകൾ ഉണ്ടായിരുന്നു. അതല്ല താരങ്ങൾ ഒരു ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നുവെന്നും അക്കാലത്തെ മാധ്യമങ്ങളുടെ ഈ വാർത്തകൾ നിറഞ്ഞുനിന്നിരുന്നു.

നടൻ പ്രഭുവും ഭാര്യയും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു അങ്ങനെയാണ് പ്രഭു ഖുശ്‌ബുവുമായി അടുക്കുന്നതെന്നും എന്നാൽ വിവാഹിതനായ പുത്രൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നത് താമിസിലെ എക്കാലത്തെയും സൂപ്പർ താരവും പ്രഭുവിന്റെ അച്ഛനുമായ ശിവാജി ഗണേശനു അംഗീകരിക്കാൻ കഴിയുന്നതിലും അപ്പുറമുള്ള കാര്യമായിരുന്നു.

അങ്ങനെ അദ്ദേഹത്തിന് ഇടപെടൽ മൂലം പ്രഭുവും ഖുശ്ബുവും തമ്മിൽ വേർപിരിയുകയായിരുന്നു. പ്രഭുവിന്റെയും ഖുശ്‌ബുവിന്റെയും വിവാഹം കഴിഞ്ഞ് നാല് മാസങ്ങളിൽ തന്നെ ഇരുവർക്കും പിരിയേണ്ടി വന്നു എന്നും വാർത്തകളുണ്ട്. കുറച്ചു കാലം മുൻപ് പ്രമുഖ കന്നഡ നടി കാക്കിനട ശ്യാമള ഇവരുടെ പ്രണയത്തെക്കുറിച്ച് സംസാരിച്ചതും വലിയ വാർത്തയായിരുന്നു.

READ NOW  എന്റെ അണ്ണനെ പറഞ്ഞാൽ -'RRR' നടൻ രാംചരണിന്റെ പേരിൽ 2 കോളേജ് പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി വീഡിയോ വൈറൽ.

ഖുശ്‌ബു വളരെ സ്നേഹമുള്ള നന്മയുള്ള സ്ത്രീയാണെന്നും പ്രഭുവിനും ഖുശ്‌ബുവിനും ഇടയിൽ ഉണ്ടായിരുന്ന വളരെ ആത്മാർത്ഥമായി ബന്ധമായിരുന്നു. ഖുശ്ബുവിന് പ്രഭുവിനെ വലിയ ഇഷ്ടമായിരുന്നു എന്നും അവർ പറയുന്നു. എന്നാൽ പ്രഭുവിന്റെ കുടുംബത്തിൽ ഉണ്ടായിരുന്ന വലിയ പ്രശ്നങ്ങളും ആയിരുന്നു ഇരുവരും പിരിയാൻ ഉള്ള ഉള്ള കാരണമെന്ന് കാകാക്കിനട ശ്യാമള പറയുന്നു.

ഖുശ്‌ബു പിന്നീട് 2000 ത്തിൽ സംവിധായകൻ സുന്ദർ സി യെ പ്രണയിച്ചു വിവാഹം കഴിച്ചു. പ്രഭുവും ഖുശ്ബുവും തമ്മിൽ വേർപിരിഞ്ഞ് വർഷങ്ങളായി എങ്കിലും രണ്ടു പോരും വ്യത്യസ്ത ജീവിതത്തിലൂടെ മുന്നോട്ടു പോകുന്നുണ്ടെങ്കിലും ഇന്നും തമ്മിൽ വളരെ നല്ല സൗഹൃദത്തിലാണ്. ഖുശ്‌ബു പലപ്പോഴും താനും പ്രഭുവും തമ്മിലുള്ള ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെക്കാറുണ്ട്.

ADVERTISEMENTS