ശ്രീദേവിയുടെ വീട്ടിൽ വിവാഹ അഭ്യർത്ഥനയുമായി പോയ രജനികാന്ത് ആ നിമിഷം അത് വേണ്ട എന്ന് തീരുമാനിച്ചു – കാരണം ഇത് -സംവിധായകന്റെ വെളിപ്പെടുത്തൽ.

423

ഹിന്ദി സിനിമയിലെ എന്നല്ല ഒരു പക്ഷെ ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് ശ്രീദേവി അറിയപ്പെട്ടിരുന്നത്. 1963-ൽ തമിഴ്നാട്ടിലെ മീനമ്പത്തിയിലാണ് ശ്രീദേവി ജനിച്ചത്. 13-ാം വയസ്സിൽ തമിഴ് ചിത്രം മൂണ്ട്രു മുഡിച്ചിലൂടെയാണ് ശ്രീദേവി അഭിനയരംഗത്ത് എത്തിയത്. രാജിനികാന്ത്, കമൽഹാസൻ എന്നിവരായിരുന്നു ഈ ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങൾ.

ശ്രീദേവി-രാജിനികാന്ത് ജോഡി തമിഴ് , തെലുങ്ക്, കന്നഡ്, ഹിന്ദി എന്നീ നാല് ഭാഷകളിൽ ആയി 19 ചിത്രങ്ങളിൽ അഭിനയിച്ചു. ഇരുവരും തമ്മിൽ വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു. രാജിനികാന്ത്നു ശ്രീദേവിയുടെ അമ്മയുമായി വാലേ നല്ല അടുപ്പമുള്ളയാളായിരുന്നു.

ADVERTISEMENTS
   

ഒരു പഴയ അഭിമുഖത്തിൽ പ്രശസ്ത തമിഴ് സംവിധായകൻ കെ ബാലചന്ദർ പറഞ്ഞത്, രാജിനികാന്ത്നു ശ്രീദേവിയോട് കടുത്ത പ്രണയം തോന്നിയിരുന്നു എന്നും ഒടുവിൽ ശ്രീദേവിയുടെ വീട്ടിൽ പോയി വിവാഹ ആലോചന നടത്താൻ രജനി തീരുമാനിച്ചിരുന്നു എന്നുമാണ്. രജനികാന്ത് പൊതുവെ വലിയ ഈശ്വര ഭക്തനാണ്. നിമിത്തങ്ങളിൽ ഒക്കെ വലിയ വിശ്വാസമുള്ളയാളും. ശ്രീദേവിവിവാഹം കഴിക്കുന്നതിനായി ആ കാര്യം അവരുടെ മാതാവിനോടും അവരോടും നേരിട്ട് സംസാരിക്കുന്നതിനായി രജനി അവരുടെ വീട്ടിൽ എത്തിയിരുന്നു .

എന്നാൽ അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു. ശ്രീദേവിയുമായുള്ള വിവാഹ കാര്യം സംസാരിക്കാനായി വീട്ടിലെത്തിയ രജനികാന്ത് വീടിനുള്ളിലേക്ക് പ്രവേശിച്ച നിമിഷം തന്നെ പെട്ടന്ന് വീട്ടിലെ കറന്റ് കാട്ടാവുകയായിരുന്നു എന്നും മുറിയിലാകെ പെട്ടന്ന് ഇരുട്ടായി. അത് വളരെ വലിയ ഒരു മോശം നിമിത്തമായി അദ്ദേഹത്തിന് തോന്നുകയും വിവാഹത്തെ ക്രൂയ്‌ച്ചു സംസാരിക്കേണ്ട എന്ന് അദ്ദേഹം അപ്പോൾ അവിടെ വച്ച് തീരുമാനിക്കുകയും ആയിരുന്നു എന്ന് ബാലചന്ദർ മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

ശ്രീദേവി-രാജിനികാന്ത് എന്നിവർ തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിരുന്നില്ലെങ്കിലും ശ്രീദേവിക്ക് രാജിനികാന്തിനോട് അനുരാഗമുണ്ടായിരുന്നതായിചില സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. പോക്കിരി രാജാ ചിത്രം ചെയ്തപ്പോൾ രാജിനികാന്ത് ഗുരുതരമായി അസുഖം ബാധിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ ശ്രീദേവി ഏഴ് ദിവസം നിരാഹാരം അനുഷ്ഠിച്ചിരുന്നുവെന്നും പുണെയിലെ ശിർഡി സായിബാബ ക്ഷേത്രം സന്ദർശിച്ചിരുന്നുവെന്നും പറയപ്പെടുന്നു. എന്നാൽ ഇതേ വാർത്ത വ്യാജമാണ് എന്നും ഒരു ആരോപണം ഉണ്ടായിരുന്നു.

2018-ൽ ദുബായിൽ വെച്ച് അപ്രതീക്ഷിതമായി മരണപ്പെട്ട ശ്രീദേവിയുടെ മരണം ഇന്ത്യൻ സിനിമയ്ക്ക് ഒരു വലിയ നഷ്ടമായിരുന്നു. അന്ന് ശ്രീദേവിയെ അവസാനമായി ഒരു നോക്ക് കാണാൻ രജനികാന്ത് പോയിരുന്നു. ശ്രീദേവി പിന്നീട് നിർമ്മാതാവ് ബോണി കപൂറിനെ വിവാഹം കഴിച്ചിരുന്നു. ബോണി കപൂറിന്റെ രണ്ടാം വിവാഹം ആയിരുന്നു . മരിച്ചു വർഷങ്ങൾക്കിപ്പുറവും അവർ ഇന്നും ആരാധകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

ADVERTISEMENTS