പ്രഭാസ് ഒരിക്കലും വിവാഹിതനാകാൻ സാധ്യതയില്ല; രാജമൗല- അങ്ങനെ പറയാൻ കാരണം ഇത്.

0

തെലുങ്ക് സിനിമയുടെ മാത്രം സൂപ്പർ താരമായിരുന്ന നടൻ പ്രഭാസ് ഇപ്പോൾ ഇന്ത്യൻ സിനിമയിൽ ഏറ്റവും വാണിജ്യ മൂല്യമുള്ള നടന്മാരിൽ ഒരാളാണ് . അതിനു ഒറ്റക്കരണമേ ഉള്ളു സംവിധായകൻ രാജമൗലി സംവിധാനം ചെയ്ത് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിൽ നായകനായി എന്നതാണ്. ആ ചിത്രമാണ് പ്രഭാസിനെ ഒരു പാൻ ഇന്ത്യൻ താരമാക്കി മാറ്റിയത് . പിന്നീടങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏറ്റവും അവസാനം പ്രഭാസ് നായകനായി പുറത്തിറങ്ങിയ കൽക്കി 2898 എഡി തിയേറ്ററുകളിൽ വൻ വിജയമായിരുന്നു .

നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ശോഭന, ദിഷ പഠാണി എന്നിവരും അഭിനയിക്കുന്നുണ്ട്. കൽക്കിയുടെ വിജയത്തിന് ശേഷം പ്രഭാസ് വീണ്ടും പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമാണ്. പ്രഭാസിന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഗോസിപ്പുകൾ ഉണ്ടായിട്ടുള്ളത് അദ്ദേഹത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ ആയിരുന്നു. 44 കാരനായ താരം ഇതുവരെ വിവാഹിതനായിട്ടില്ല, വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോൾ അദ്ദേഹം എപ്പോഴും ഒഴിഞ്ഞുമാറുന്നു. പല തവണ അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞു എന്നും അദ്ദേഹം വിവാഹിതനായി എന്നുമൊക്കെയുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നീട് അതെല്ലാം വെറും വ്യാജവാർത്തകൾ ആണെന്ന് തെളിഞ്ഞു.

ADVERTISEMENTS
   

ഇപ്പോഴിതാ സംവിധായകൻ രാജമൗലി പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. പ്രഭാസ് വിവാഹിതനാകാൻ സാധ്യതയില്ല എന്ന സംവിധായകൻ രാജമൗലിയുടെ വാക്കുകൾ ആണ് വൈറലാകുകയാണ്. പ്രഭാസ് വളരെ മടിയനാണെന്ന് പറഞ്ഞ രാജമൗലി, തൻ്റെ മടി കൊണ്ട് താരം ചിലപ്പോൾ വിവാഹം പോലും കഴിക്കാൻ സാധ്യതയില്ല എന്നും അദ്ദേഹം പറയുന്നു.

ഒരു പെൺകുട്ടിയെ കണ്ടെത്തുന്നതും അവളുടെ മാതാപിതാക്കളോട് സംസാരിക്കുന്നതും പ്രഭാസിനെ സംബന്ധിച്ചു വലിയ ജോലിയാണെന്ന് രാജമൗലി സൂചിപ്പിച്ചു. താൻ മടിയനാണെന്നും പുതിയ ആളുകളെ കാണാനും ഇടപഴകാനും മടിയാണെന്നും പ്രഭാസ് ഒരു അഭിമുഖത്തിൽ സമ്മതിച്ചു. താൻ എങ്ങനെ സിനിമാരംഗത്തേക്ക് പ്രവേശിച്ചുവെന്ന് ചിലപ്പോൾ താൻ അത്ഭുതപ്പെടാറുണ്ടെന്ന് പ്രഭാസ് അന്ന് അഭിപ്രായപ്പെട്ടു.

പ്രഭാസ് വിവാഹിതനാകുമെന്ന് താരത്തിൻ്റെ കുടുംബം നേരത്തെ പറഞ്ഞിരുന്നുവെങ്കിലും പ്രഭാസ് ഇതുവരെ വിവാഹത്തിന് സമ്മതിച്ചിട്ടില്ല. നടി അനുഷ്‌ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നുവെങ്കിലും ഇരുവരും ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരുന്നില്ല. ആളുകൾ തന്റെ വിവാഹത്തെ കുറിച്ച് പറയുമ്പോൾ ചിലപ്പോൾ ചില വാർത്തകൾ ഒക്കെ പ്രചരിക്കുമ്പോൾ തന്റെ ‘അമ്മടെൻഷൻ ആകാറുണ്ടെന്നും അപ്പോഴാണ് ‘അമ്മ വിവാഹത്തെ കുറിച്ച് സംസാരിക്കാറുള്ളത് എന്നും പ്രഭാസ് പറഞ്ഞിരുന്നു

ADVERTISEMENTS