മോഹൻലാലും ആൻറണി പെരുമ്പാവൂറും തമ്മിലുള്ളത് ഒരു ഡ്രൈവർ ഓണർ ബന്ധമല്ല. അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഇവർ. മോഹൻലാലിൻറെ വളർച്ചയുടെ പ്രധാന ഘട്ടത്തിൽ എല്ലാം ഒപ്പം ഉണ്ടായിരുന്ന ആളാണ് ആൻറണി പെരുമ്പാവൂർ. ആദ്യം അദ്ദേഹത്തിൻറെ ഡ്രൈവറായി തുടങ്ങി ഇന്ന് അദ്ദേഹത്തിൻറെ മാനേജർ ആയി മാറിയ വ്യക്തിയാണ് ആൻറണി പെരുമ്പാവൂർ. മോഹൻലാലിനൊപ്പം തന്നെ വളർന്ന് മലയാള സിനിമയിലെ ടോപ്പ് നിർമാതാവ് എന്ന നിലയിലേക്ക് ഉയർന്ന വ്യക്തിയാണ് ആൻറണി. ആൻറണി പെരുമ്പാവൂരിനെ മോഹൻലാലിലേക്ക് എത്തിച്ചത് താനാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് പഴയ പ്രൊഡക്ഷൻ കൺട്രോളർ നാരായണൻ നാഗലശേരി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
എങ്ങനെയാണ് ആൻറണി പെരുമ്പാവൂർ ജീവിതം മാറ്റിമറിച്ച ആ സംഭവം ഉണ്ടായതെന്ന് നാരായണൻ വ്യക്തമാക്കുന്നു. പക്ഷേ താൻ അന്ന് ചെയ്തുകൊടുത്ത ആ നന്ദി ഒന്നും ഇപ്പോൾ ആൻറണിക്കില്ല എന്നും ഇപ്പോൾ അന്ന് ചേട്ടാ ന്നു വിളിച്ച തന്നെ ഇപ്പോൾ ആൻറണി വിളിക്കുന്നത് അങ്ങനെയല്ല എന്നും അതോടൊപ്പം ആന്റണി കാണാൻ മണിക്കൂറുകൾ കാത്തിരുന്നിട്ടും കാണാൻ പറ്റാത്ത അവസ്ഥ ഉണ്ടായി എന്നും നാരായണൻ സങ്കടത്തോടെ പറയുന്നു.
പട്ടണപ്രവേശം എന്ന സിനിമയുടെ സമയത്താണ് ആൻറണി പെരുമ്പാവൂറിനെ താൻ മോഹൻലാലിലേക്ക് എത്തിക്കുന്നതെന്ന് നാരായണൻ പറയുന്നു. ആ സംഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ.
അന്നത്തെ പ്രമുഖ നിർമ്മാതാവായ കെ ആർ ഷണ്മുഖത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറും അസോസിയേറ്റീവ് ഒക്കെയായി താൻ പ്രവർത്തിക്കുന്ന കാലമാണ്അന്ന് മോഹൻലാൽ കല്യാണം കഴിഞ്ഞ സമയമാണ്. മോഹൻലാൽ അന്ന്താമസിച്ചുകൊണ്ടിരുന്നത്ഇടപ്പള്ളിയിലുള്ള വീട്ടിലായിരുന്നു. അന്ന് നിർമാതാവ് ഷണ്മുഖത്തിന്റെ ഡ്രൈവർ ആയിരുന്നു തമിഴൻ കുമാർ. പട്ടണപ്രവേശത്തിന്റെ സമയത്താണ് സെറ്റിൽ വണ്ടിയോടാനായി ആൻറണി പെരുമ്പാവൂർ എത്തുന്നത്. അപ്പോൾ ഒരു ദിവസം കുമാർ മോഹൻലാലിനെ സെറ്റിൽ നിന്നും വീട്ടിൽ കൊണ്ടാകുമെങ്കിൽ . അടുത്ത ദിവസം ആന്റണി പെരുമ്പാവൂർ ആയിരിക്കും.
അങ്ങനെയിരിക്കെ മോഹൻലാൽ എന്നോട് ചോദിച്ചു കുമാറിനെ എൻറെ ഡ്രൈവറാക്കി സെറ്റ് ചെയ്തു തരാമോ? താൻ ഇനി തിരുവനന്തപുരത്തേക്ക് മാറുകയാണ് എന്ന്. കുമാറിനോട് താൻ അത് ചോദിച്ചപ്പോൾ കുമാറിന് അസൗകര്യം ഉണ്ടായിരുന്നു. കാരണം അന്ന് നിർമാതാവ് ഷണ്മുഖത്തിന്റെ കൂടെ നിന്ന് മാറുക എന്ന് പറഞ്ഞാൽ കുമാറിനെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്,അത് കൂടാതെ അയാളുടെ കുടുംബം ചെന്നൈയിലാണ് അപ്പോൾ പിന്നെ തിരുവനന്തപുരത്തേക്ക് പോവുക പിന്നെ ചെന്നൈയിലേക്ക് അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പലതും പറഞ്ഞ് അയാൾ ഒഴിഞ്ഞിരുന്നു. അങ്ങനെയാണ് താൻ ആന്റണിയെ സമീപിക്കുന്നത് ആൻറണി കേട്ട പാതി കേൾക്കാത്ത പാതി തയ്യാറാവുകയായിരുന്നു
പക്ഷേ ഇത്രയൊക്കെ സഹായങ്ങൾ ചെയ്തു കൊടുത്തിട്ട് ഇപ്പോൾ ആൻറണിക്ക് തന്നെ കണ്ടാൽ തിരിച്ചറിയാത്ത അവസ്ഥയാണെന്ന് നാരായണേട്ടൻ പറയുന്നുണ്ട്അന്നൊക്കെ നാരായണെട്ടാ എന്ന് വിളിച്ചിരുന്ന ആന്റണി ഇപ്പോൾ തന്നെ കണ്ടാൽ നാരായണ എന്നാണ് വിളിക്കുന്നതെന്ന് നാരായണൻ നാഗലാശ്ശേരി പറയുന്നു.
താനും ഒരു സുഹൃത്തും കൂടി ഒരിക്കൽ മോഹൻലാലിൻറെ ഒരു ഡേറ്റിനായി ആന്റണി പെരുമ്പാവൂനെ കാണാൻ എറണാകുളത്ത് പോയിരുന്നു. പക്ഷേ രാവിലെ 7 മണിക്ക് ചെന്ന ഞങ്ങളെ പത്തുമണിവരെ സെക്യൂരിറ്റിയുടെ ഒപ്പം വെളിയിൽ ഇരുത്തുകയായിരുന്നു. അതിനുശേഷം കാണാൻ പറ്റില്ല എന്ന് പറഞ്ഞു വിടുന്ന അവസ്ഥയാണ് ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു. താൻ എന്തെങ്കിലും സഹായം ചോദിച്ചു ചെന്നാതാണോ എന്ന് കരുതി അങ്ങനെ ചെയ്തതെന്ന് അറിയത്തില്ല എന്നും നാരായണേട്ടൻ പറയുന്നു. അതിനു മുൻപ് തങ്ങൾ പൊള്ളാച്ചിയിൽ പോയി മോഹൻലാലിനെ കണ്ടിരുന്നു മോഹൻലാൽ പറഞ്ഞതാണ് ആന്റണിയെ പോയി കണ്ടാൽ മതി എന്ന്.
അത് തന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഒന്നുമില്ലെങ്കിൽ എന്താണ് കാരണമെന്നെങ്കിലും പറഞ്ഞാൽ മതിയായിരുന്നു എന്ന് നാരായണേട്ടൻ പറയുന്നു. താനിപ്പോൾ അയാളെ സാറേ എന്ന് വിളിക്കേണ്ട അവസ്ഥയാണ് എന്ന്. അതുകൊണ്ട് തന്നെ പിന്നീട് ഒരിക്കൽ കാണാൻ പോയിട്ടില്ല എന്ന് നാരായണേട്ടൻ പറയുന്നത്