Advertisement
Home MOVIES BOLLYWOOD വിവാദ ചിത്രം പത്താന്റെ വിധിയെന്താകും ആരാധകന്റെ ചോദ്യത്തിന് ഷാരൂഖിന്റെ തകർപ്പൻ മറുപടി.

വിവാദ ചിത്രം പത്താന്റെ വിധിയെന്താകും ആരാധകന്റെ ചോദ്യത്തിന് ഷാരൂഖിന്റെ തകർപ്പൻ മറുപടി.

182
ADVERTISEMENTS

ഷാരൂഖ് ഖാൻ ദീപിക പദുകോൺ ചിത്രം പത്താൻ റിലീസാകുനനത്തിനു മുന്നേ തന്നെ വിവാദങ്ങളിൽ പെട്ടിരിക്കുകയാണ്. ചിത്രത്തിലെ വളരെ ഗ്ളാമറസായ ഒരു ഗാനത്തിൽ ദീപിക പദുകോൺ ധരിച്ചിരിക്കുന്ന ബിക്കിനി യുടെ കളറിലാണ് ഇത്തവണ ഒരു വിഭാഗത്തിന്റെ കണ്ണ് തടഞ്ഞിരിക്കുന്നത്. ഭരണ കക്ഷി പാർട്ടിയായ ബി ജെ പി ക്കും ചില ഹിന്ദുത്വ സംഘടനകൾക്കും ചിത്രത്തിൽ ദീപികയുടെ അടിവസ്ത്രത്തിന്റെ കളർ അംഗീകരിക്കാം കഴിയുന്നില്ല എന്ന പരിഹാസ്യമായ അവസ്ഥയാണ് വിവാദത്തിനു ആധാരം. ചിത്രത്തിലെ ഗാനത്തിൽ ദീപിക കാവി കളർ ബിക്കിനിയിൽ എത്തുന്നതാണ് ഒരു വിഭാഗം മനപ്പൂർവ്വം മതവികാരത്തെ വൃണപ്പെടുത്താൻ ചെയ്തു എന്ന് ആരോപിച്ചു രംഗത്തെത്തിയിരിക്കുന്നത്. ഗാനം ചിത്രത്തിൽ നിന്നും മാറ്റിയില്ലെങ്കിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്നും പറഞ്ഞു ഷാരുഖിന്റെയും ദീപികയുടെയും കോലം വരെ ഹിന്ദുത്വ വാദികൾ കത്തിച്ചിരിക്കുകയാണ്.

ഇപ്പോൾ വൈറലാവുന്നത് ട്വിറ്ററിൽ ഷാരൂഖ് ഒരു ചോദ്യത്തര വേള സംഘടിപ്പിച്ചിരുന്നു അതിൽ പത്താന്റെ വിധി എന്താകും എന്ന ആരാധകന്റെ ചോദ്യത്തിന് ആണ് ഷാരൂഖിന്റെ കിടിലൻ മറുപടി. ചിത്രത്തിന്റെ ആദ്യ ദിനത്തിന്റെ വിധിയെന്താകുമെന്നു താങ്കൾക്ക് പ്രവചിക്കാനാകുമോ എന്നാണ് ആരാധകൻ ചോദ്യമായി ചോദിച്ചത്. അതിനാണ് ഷാരൂഖിന്റെ കിടിലൻ റിപ്ലൈ വന്നിരിക്കുന്നത്. ഞാൻ ഭാവി പ്രവചിക്കുന്ന ആളല്ല എന്നും ആ ബിസിനസ് തനിക്കില്ല എന്നും തന്റെ ജോലി ആൾക്കാർക്ക് വിനോദം പ്രധാനം ചെയ്യുകയും അവരെ ചിരിപ്പിക്കുകയുമാണ് എന്നാണ് ഷാരൂഖ് നൽകിയ മറുപടി.

READ NOW  അമിതാഭ് ബച്ചന് ശേഷം ഞാനല്ലാതെ ഇനി ആര്? അമിതാഭിനെ ആരും ഇത്രയും അപമാനിച്ചിട്ടില്ലന്നു ട്രോളുകൾ - പ്രസംഗ വീഡിയോ വൈറൽ

അതോടൊപ്പം ആരാധകരുടെ നിരവധി ചോദ്യങ്ങൾക്കും ഷാരൂഖ് മറുപടി നൽകിയിട്ടുണ്ട്.സൽമാന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണ് / എന്നും ബജരംഗി ഭായിജാൻ ആണ് അത് എന്നാണ് താരത്തിന്റെ ഉത്തരം.

ADVERTISEMENTS

നിങ്ങൾക്ക് ജീവിതം മുഴുവൻ കാണാൻ സാധിക്കുനന് ഒരു ചിത്രം നിങ്ങളുടേതല്ലാതെ എന്ന ചോദ്യത്തിന് അത്തരം ധാരാളം ചിത്രങ്ങൾ ഉണ്ട് എന്നും The Shawshank Redemption,mad mad mad world, some of the mission impossible series, scent of a woman,അങ്ങനെ ഒരുപാടു ഉണ്ടെന്നാണ് ഷാരൂഖിന്റെ മറുപടി.

READ NOW  പൂർണ ന#ഗ്നാ#യായി റോഡിലൂടെ മഹേഷ് ഭട്ടിന്റെ പിന്നാലെ ഓടി: സിനിമയിലേക്കാളും വലിയ ദുരന്തം- നടി പർവീൺ ബാബിയുടെ ജീവിത കഥ ഇങ്ങനെ
ADVERTISEMENTS