ഒരു മൂലയിലേക്ക് ഒതുക്കിയത് കൊണ്ടാണ് ബോളിവുഡിൽ നിന്ന് പോകേണ്ടി വന്നത്: പ്രീയങ്ക ചോപ്ര തൊട്ടുപുറകേ കങ്കണയുടെ ട്വീറ്റും
ബോളിവുഡ് വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ്. പ്രീയങ്ക ചോപ്രയുടെ ഒരു വെളിപ്പെടുത്തല്‍ ആണ് ഇപ്പോള്‍ വിവാദമാകുന്നത്. താന്‍ ഒരിക്കലും ഹോളിവുടിലെക്ക് സ്വാഭാവികമായി പോയതല്ല എന്ന് പ്രീയങ്ക പറയുന്നു. ബോളിവുഡില്‍ നിന്ന് തനിക്കുണ്ടായ കൈപ്പേറിയ അനുഭവങ്ങള്‍ മൂലമാണ് താന്‍ ബോളിവുഡില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തത് എന്ന് താരം പറയുന്നു.
തന്റെ ഹോളിവുഡ് പ്രവേശനം ഒരിക്കലും സ്വാഭാവികമായിരുന്നില്ല .അത് താന്‍ ബോധപൂര്‍വ്വമായി എടുത്ത തീരുമാനം ആണ് എന്ന് സിറ്റാടെല്‍ താരം പറയുന്നു. തന്റെ കരിയറിന്റെ തുടക്ക കാലം മുതല്‍ താന്‍ നേരിടുന്ന ഒരു പ്രശ്നമാണ് ഇത് എന്ന് പ്രീയങ്ക പറയുന്നു.
ശക്തമായ എതിര്‍പ്പാണ് ഇന്നും തനിക്ക് ബോളിവുഡ് വ്യവസായത്തില്‍ നിന്ന് ഉണ്ടാകുന്നത് എന്നാണ് പ്രീയങ്ക പറയുന്നു. ഒരു വിഭാഗം മനപ്പൂര്‍വ്വം തന്നെ ഒരു മൂലയിലേക് ഒതുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നെ മനപ്പൂര്‍വ്വം ചിത്രങ്ങളില്‍ കാസ്റ്റ് ചെയ്യാത്ത ആളുകള്‍ ഉണ്ട് എന്നും ,ഞാന്‍ അവരോടു കിട മല്സരം നടത്തിയാണ് ഇവിടെ നിലനില്‍ക്കുന്നത്. സത്യത്തില്‍ അത്തരം പൊളിറ്റിക്സ് എനിക്ക് വഴങ്ങുന്നത് അല്ല എന്ന് പ്രീയങ്ക പറയുന്നു. അതുകൊണ്ട് അത്തരം കളികള്‍ കണ്ടും ചെയ്തും താന്‍ മടുത്തു എന്നും എനിക്ക് ഒരു ബ്രേക്ക് ആവശ്യമായി വന്നു എന്നും താരം പറയുന്നു.
ഒരു ഗോഡ് ഫാതറിന്റെയും പിന്‍ബലമില്ലാതെ ഒറ്റക്ക് സിനിമയിലേക്ക് കയറി വന്നു അവിടെ തന്റെതായ ഒരു സ്ഥാനം ഉണ്ടാക്കിയ താരമാണ് പ്രീയങ്ക ചോപ്ര പക്ഷെ ഇത്രയും മികവുറ്റ അഭിനേത്രിയായ ഇത്രയും വര്‍ഷം ബോളിവുഡില്‍ നിറഞ്ഞു നിന്ന പ്രീയങ്കയുടെ അവസ്ഥ ഇതാണ് എങ്കില്‍ ബാക്കിയുള്ളവരുടെ അവസ്ഥ എന്താകും എന്ന് നാം മനസിലാക്കണം.
പ്രീയങ്കയുടെ തുറന്നു പറച്ചിലിന് തൊട്ടു പിന്നാലെ ശക്തമായി പ്രീയങ്കയെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടു ബോളിവുഡ് സുപ്പര്‍ താരം കങ്കണ രംഗത്ത് എത്തിയിരിക്കുകയാണ്.
ഒരു കൂട്ടം ട്വീട്ടുകളാണ് ഈ വിവരം പങ്ക് വെക്കാന്‍ കങ്കണ ട്വിട്ടരില്‍ പോസ്റ്റ് ചെയ്തത്. കങ്കണ പരയുന്നത് ഇങ്ങനെയാണ്.
ഇതാണ് പ്രീയങ്ക ബോളിവുഡിനെ കുറിച്ച് പറയേണ്ടത് എന്ന് തുടങ്ങുന്ന ട്വീടില്‍ കങ്കണ പറയുന്നു. ഒരു കൂട്ടം ആളുകള്‍ അവാലെ ഹരാസ് ചെയ്തു ബുള്ളി ചെയ്തു കൂട്ടം കൂടി ആക്രമിച്ചും അധിക്ഷേപിച്ചും ബോളിവുഡില്‍ നിന്ന് പുറത്താക്കാന്‍ നിരന്തരം അവളുടെ പിറകെ കൂടി. അവര്‍ അവള്‍ക്കെതിരെ അപവാദങ്ങള്‍ ഉണ്ടാക്കി അങ്ങനെ ഒരു ആത്മാഭിമാനം ഉള്ള സ്വൊന്തം പ്രയത്നത്തില്‍ വളര്‍ന്നു വന്ന നടിയെ സിനിമയില്‍ നിന്ന് പുറത്താക്കി ഇന്ത്യ വിടാന്‍ നിര്‍ബന്ധിതയാക്കി. ഏവര്‍ക്കുമറിയാം കരന്‍ ജോഹര്‍ അവളെ ബാന്‍ ചെയ്തിട്ടുണ്ടെന്ന് കങ്കണ പറയന്നു.
ഇതോടെ ബോളിവുഡില്‍ വീണ്ടും കങ്കണ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. പ്രീയങ്കയ്ക്ക് ഷാരൂഖിനോടുള്ളസൌഹൃദത്തെ കുറിച്ചും കരന്‍ ജോഹരോടുള്ള പ്രശ്നാങ്ങളെ കുറിച്ചും നിരന്തരം മാധ്യമങ്ങള്‍ എഴതി കൊണ്ടിരുന്നു. ഇവിടുത്തെ സിനിമ മാഫിയ സിനിമ മേഖലയ്ക്ക് പുറത്തു നിന്ന് വരുന്ന വ്യക്തികളെ ഒതുക്കുന്ന രീതി തുടരുന്നു എന്നും പ്രീയങ്ക അതിന്റെ ഇരയാണ് എന്നും കങ്കണ പറയുന്നു.
കരന്‍ ജോഹരെ പോലെ ഉള്ള വിഷലിപ്തമായ അസൂയയുള്ള മനുഷ്യന്‍ ഈ സിനിമ മേഖലയുടെ അന്തസ്സ് തന്നെ തകര്‍ത്തു എന്ന് കങ്കണ പറയുന്നു. അമിതാഭ് ബച്ചന്റെയും ഷാരുഖിന്റെയും കാലങ്ങളില്‍ ഒന്നും തന്നെ ഇത്തരത്തില്‍ പുറത്തു നിന്ന് വരുണന്‍ അഭിനേതാക്കള്‍ക്ക് ഇന്നത്തെ ഈ മോശം സാഹചര്യം നേരിടേണ്ടി വന്നിട്ടില്ല എന്ന് കങ്കണ പറയുന്നു. അയാളുടെ പി ആര്‍ ഏജെന്സികളും മാഫിയ സംഗവും എല്ലാം റൈഡ് ചെയ്യണം എന്നും പുതുമുഖ താരങ്ങളുടെ കരിയര്‍ നശിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം പറയിക്കണം എന്നും കങ്കണ ട്വീട്ടില്‍ പറയുന്നു.
ഡാക്‌സ് ഷെപ്പേർഡുമായി തന്റെ പോഡ്‌കാസ്‌റ്റ് ആർംചെയർ എക്‌സ്‌പെർട്ടിൽ സംസാരിക്കുന്ന സമയത്താണ് പ്രീയങ്ക ചോപ്ര തന്റെ ദുരനുഭവം തുറന്നു പറഞ്ഞത്.