സ്ത്രീ പക്ഷ സിനിമകൾ ഒഴിവാക്കാൻ മനഃപൂർവമായ ശ്രമം നടക്കുന്നു – ഞെട്ടിക്കുന്ൻ വെളിപ്പെടുത്തലുമായി പാർവതി തിരുവോത്

0

മലയാള സിനിമയില്‍ നായികാ പ്രധാന ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ പ്രോത്സാഹനം കുറയുന്നുവെന്ന് നടി പാര്‍വതി തിരുവോത്ത്. നിര്‍മാതാക്കള്‍ ഇത്തരം ചിത്രങ്ങള്‍ക്ക് പച്ചകൊടി കാണിക്കാന്‍ മടിക്കുന്ന സാഹചര്യമാണെന്നും അവര്‍ പറഞ്ഞു. മലയാള സിനിമയിലെ ശക്തമായ സ്ത്രീപക്ഷ ശബ്ദങ്ങളില്‍ ഒരാളായ പാര്‍വതി, ഗാലാട്ട പ്ലസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“കഥ പറയുമ്പോള്‍ ‘നായികാ പ്രധാനം’ എന്ന പദം ഉപയോഗിക്കരുത് എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. നിര്‍മാതാക്കള്‍ കേട്ടാല്‍ (മുഖം ചുളിക്കുന്നു) ‘അതങ്ങ് വേണ്ട’ എന്നായിരിക്കും പ്രതികരണം. ഇപ്പോഴത്തെ ഒ.ടി.ടി രംഗവും അവര്‍ അവിടെ അണിനിരത്തുന്ന ചിത്രങ്ങളും ഇതിനെ ബാധിക്കുന്നുണ്ട്,” പാര്‍വതി പറഞ്ഞു.

ADVERTISEMENTS
   

“ധാരാളം പുതിയ സംവിധായകരെ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. ‘താങ്കള്‍ത്തന്നെയാണ് കഥാപാത്രം. പക്ഷേ ഞങ്ങളത് നായികാ പ്രധാനം എന്ന് പറയാതെ, ഒരു സമത്വപരമായ ചിത്രമായി അവതരിപ്പിക്കും’ എന്നാണ് അവര്‍ പറയുന്നത്. അവര്‍ സിനിമ എടുക്കാന്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ. അവരുടെ പ്രശ്നങ്ങളിലൂടെ ഞാന്‍ പോകുന്നില്ല. എന്തൊക്കെ കാര്യങ്ങളാണ് ഇത്തരം തീരുമാനങ്ങള്‍ എടുപ്പിക്കുന്നത് എന്നും എനിക്കറിയില്ല. പക്ഷേ ഞാന്‍ ഇത്തരം സിനിമകള്‍ ചെയ്യുന്നതിനാല്‍ സന്തോഷമുണ്ട്,” പാര്‍വതി കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചയെക്കുറിച്ചും പാര്‍വതി അഭിമുഖത്തില്‍ സംസാരിച്ചു. “മഞ്ചുമ്മല്‍ ബോയ്സ്, ആടുജീവിതം, ആവേശം, പ്രേമലു, ബ്രഹ്മായം എന്നിങ്ങനെ ഈ വര്‍ഷം വിജയകരമായ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കഥയില്‍ സ്ത്രീകളുടെ അഭാവത്തെക്കുറിച്ച് ഒരു വിഭാഗം പരാതിപ്പെടുന്നുണ്ട്,” അവതാരകന്‍ ബാരദ്വാജ് രംഗന്‍ ചോദിച്ചതിന് മറുപടി പറയവേ പാര്‍വതി പറഞ്ഞു.

“”അതെ, ഇവ പുരുഷ കഥകളാണ്. ഇതില്‍ സ്ത്രീകളെ കുത്തിക്കയറ്റേണ്ട കാര്യമില്ല. സിനിമ നിർമ്മാതാക്കൾ പറയാന്‍ ആഗ്രഹിക്കുന്ന കഥകളാണ് അവര്‍ അവതരിപ്പിക്കുന്നത്. അവരെ വിശ്വസിക്കണം. നിര്‍മ്മാണവും വിതരണവും നടത്തുന്നത് അവര്‍ തന്നെയാണ്. അവര്‍ ഈ കഥകള്‍ തിരഞ്ഞെടുക്കുകയാണ്. ഇതൊരു ചോദ്യമല്ല, ഇത് ഇപ്പോള്‍ ഒരു വസ്തുതയാണ്.”

എന്നാല്‍, പാര്‍വതി ഒരു പ്രധാനപ്പെട്ട കാര്യം ചൂണ്ടിക്കാണിച്ചു. “ഇത്തരം പുരുഷ കേന്ദ്രീകൃത സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യമല്ല നമ്മള്‍ ചോദിക്കേണ്ടത്. അതെ, അവ നിര്‍മ്മിക്കപ്പെടുന്നുണ്ട്. അത് ഒരു വസ്തുതയാണ് ; ചോദ്യം ഇതാണ്: നായികമാര്‍ പ്രധാനമായും വരുന്ന സിനിമകളെ ഒഴിവാക്കാനുള്ള മനഃപ്പൂർവ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടോ? ഇതാണ് എന്റെ ആശങ്ക,” അവര്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍വതി വിശദീകരിച്ചു, “ഞാന്‍ നിര്‍മ്മാതാവോ വിതരണക്കാരോ അല്ല; ഒരു നടിയാണ്. ഞാന്‍ സംവിധായകയാകുമ്പോള്‍ ഞാനും ഒരു വാടകക്കാരത്തി ആയിരിക്കും. പക്ഷേ, ഈ സിനിമാ നിര്‍മ്മാതാക്കള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന കഥകള്‍ സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കില്‍, സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള കഥകള്‍ക്കും ഇടമുണ്ടാകേണ്ടതല്ലേ?”

ഒരു സംശയം കൂടി അവര്‍ പങ്കുവെച്ചു. “ഒരു കാലത്ത് പുരോഗമനവാദിയും സ്ത്രീപക്ഷപാതിയുമായിരിക്കുന്നത് വലിയ ഫാഷനായിരുന്നു,” പാര്‍വതി പറഞ്ഞു. “എല്ലാവരും സംസാരിക്കും, അത് നല്ല കാര്യമായിരുന്നു. അത് അവബോധവും ഒരുപാട് സൗഹൃദവും ഒകകെ സമ്മാനിച്ചു . പക്ഷേ അത് അവസാനിച്ചോ? ഇപ്പോൾ ആളുകൾ അത്തരം സംവാദത്തില്‍ നിന്ന് സൗകര്യപൂര്‍വ്വം മാറിനടക്കുന്നുണ്ടോ എന്നൊരു സംശയം?”

പാർവതി ഇപ്പോൾ തൻ്റെ അടുത്ത ത്രില്ലർ ചിത്രമായ ഉള്ളൊഴുക്കിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ്, പ്രളയത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഒരു സ്ത്രീയും അവരുഡി മരുമകളും അവരുടെ പ്രീയപ്പെട്ട ഒരാളുടെ ശവശരീരം മറവു ചെയ്യാൻ ശ്രമിക്കുന്ന ഒരു സാഹചര്യമാണ് സിനിമ സംസാരിക്കുന്നത്. ജൂൺ 21 നു ചിത്രം തീയറ്ററിൽ എത്തും.

ADVERTISEMENTS
Previous articleഒരു മണ്ടനെ പ്രണയിച്ചു എല്ലാം തകര്‍ന്നു – ഇപ്പോള്‍ പലരും റേറ്റ് എത്രയാണ് എന്ന് ചോദിക്കുന്നു – മോഹന്‍ലാലിന്റെ നായികാ കിരണിന്റെ വെളിപ്പെടുത്തല്‍