കസബക്കെതിരെ പറഞ്ഞ ശേഷം മമ്മൂട്ടിയെ അഭിമുഖീകരിക്കാൻ പോലും പാർവതി ഒരുപാട് മടിച്ചിരുന്നു- അതിനെ കുറിച്ച് മമ്മൂട്ടി അന്ന് പറഞ്ഞത് – ഇടവേള ബാബു പറയുന്നു.

118

ഒരു സമയത്ത് താരസംഘടനയായ അമ്മയും വനിതാ സിനിമ പ്രവർത്തകരുടെ സംഘടനയായ ഡബ്ലിയു സി സി യും തമ്മിൽ ഉണ്ടായ പ്രശ്നം വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. അമ്മയിൽ നിന്നും നിരവധി നടിമാർക്ക് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ല എന്നും നീതി നിഷേധിക്കപ്പെട്ടു എന്ന് ആരോപിച്ചാണ് ഒരുപറ്റം നടിമാർ രാജിവെച്ചത്.

അവരിൽ റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, പാർവതി തിരുവോത്ത് എന്നിവർ അടങ്ങുകയും ചെയ്തിരുന്നു..അന്നുണ്ടായ ഈ പ്രശ്നങ്ങളെ കുറിച്ചാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ‘അമ്മ സംഘടനയുടെ എല്ലാമെല്ലാമായ ഇടവേള ബാബു സംസാരിക്കുന്നത്.

ADVERTISEMENTS
   

ഡബ്ല്യുസിസിയുടെ എല്ലാകാര്യത്തിനും ഒപ്പം നിന്നവരാണ് തങ്ങൾ. മമ്മൂക്ക പരസ്യമായി തന്നെ പ്രസ്താവന വരെ നടത്തിയതാണ്. ശരിക്കും അമ്മയുടെ തന്നെ ഒരു സംഘടനയായി മാറേണ്ടത് ആയിരുന്നു ഡബ്ല്യുസിസി. എന്നാൽ എവിടെയോ വെച്ച് എതിർപ്പുകൾ ഉണ്ടാവുകയായിരുന്നു ചെയ്തത്.

നമ്മുടെ ഒപ്പം ഉണ്ടായിരുന്ന അടുത്ത ചങ്ങാതിമാർ പെട്ടെന്ന് തന്നെ അപ്പുറത്ത് ചെന്ന് എതിരെ പറയുമ്പോൾ നമുക്കൊരു ദുഃഖം തോന്നുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് എന്നെ സംബന്ധിച്ചിടത്തോളം ഞാൻ വളരെയധികം സെന്റിമെന്റൽ ആയിട്ടുള്ള ഒരാളാണ്. എന്നോട് ഏറ്റവും അടുത്ത് നിന്ന് രണ്ട് വ്യക്തികളാണ് പാർവതിയും റിമയും. അവർ രണ്ടുപേരും പെട്ടെന്ന് ഒരു ദിവസം അപ്പുറത്തു നിന്ന് പറയുമ്പോൾ എവിടെയൊക്കെയോ എനിക്കും ഒരു വിഷമം തോന്നി. പാർവതിയുമായി എനിക്ക് അത്രത്തോളം ഭയങ്കര അടുപ്പം ഉണ്ടായിരുന്നു.

കസബ എന്ന സിനിമയ്ക്കെതിരെ സംസാരിച്ചതിനു ശേഷം മമ്മൂട്ടിയെ അഭിമുഖീകരിക്കാൻ പോലും പാർവതി ഒരുപാട് മടിച്ചിരുന്നു. ഞാൻ പ്രശ്നങ്ങൾ പരിഹരിക്കാനാണ് അപ്പോഴും ശ്രമിച്ചത്. പാർവതിയുടെ വിഷയത്തിലും ഞാൻ ചെയ്തത് അതുതന്നെയായിരുന്നു. അമ്മയുടെ ഷോയ്ക്ക് വരാൻ പോലും പാർവതി മടിച്ചിരുന്നു. അതിനു തൊട്ടുമുൻപായിരുന്നു കസബയുടെ കാര്യത്തെക്കുറിച്ച് പാർവതി സംസാരിച്ചത്.

എല്ലാവരും അത് എങ്ങനെയാണ് എടുക്കുക എന്ന് ഒന്നും പാർവതിക്ക് അറിയില്ല പ്രത്യേകിച്ച് മമ്മൂട്ടി. ഞാൻ മമ്മൂട്ടിയോട് ചോദിച്ചു ഈ കാര്യത്തെക്കുറിച്ച് അപ്പോൾ എനിക്കൊരു പ്രശ്നവുമില്ല എന്നും മമ്മൂക്ക പറഞ്ഞു. അങ്ങനെ ഞാൻ കൊണ്ടുവന്നതാണ് പാർവതിയെ. മമ്മൂക്കയുമായി സംസാരിച്ച് ആ ഷോ വളരെ മനോഹരമായി ചെയ്യുകയും ചെയ്തു.

അമ്മയ്ക്ക് കഷ്ടകാലം സംഭവിച്ച ഒരു അവസ്ഥയായിരുന്നു. പിന്നീട് എന്ത് ചെയ്താലും കുറ്റം മാത്രം വരുന്നതാണ് കാണാൻ സാധിച്ചത്. ഇപ്പോഴും ഉണ്ട് ആ അവസ്ഥ, കുറഞ്ഞു എന്നൊന്നും പറയാൻ സാധിക്കില്ല. എന്നാൽ ഒരുപാട് കാര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. പ്രതിഫലത്തിന്റെ കാര്യങ്ങളൊക്കെ പല കുറിയാണ് അവർ തന്നോട് തിരക്കിയിരുന്നത്. ഡബ്ല്യൂ സി സി അംഗങ്ങളുടെ വിമർശനങ്ങൾക്ക് പിന്നിൽ ചില വ്യക്തികളോടുള്ള എതിർപ്പ് ഉണ്ടെന്ന് നന്നായി തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

കാരണം അമ്മയുടെ ഔദ്യോഗിക സ്ഥാനത്തുള്ളവരോട് എതിർപ്പും സ്ഥാനം കിട്ടുന്നില്ല എന്നുള്ള തോന്നലും ഒക്കെ അവരെ ഇതിലേക്ക് നയിച്ചിട്ടുണ്ട്. തെറ്റുപറ്റിയെന്ന് അവർക്ക് എപ്പോൾ തോന്നിയാലും അവർക്ക് തിരിച്ചു വരാം. ആ സന്ദർഭം ഉണ്ടാവട്ടെ എന്നാണ് താൻ ആഗ്രഹിക്കുന്നത് പക്ഷേ അവരെന്തു പറഞ്ഞാലും അത് കേട്ട് നിൽക്കാൻ വിശാലമനസ്സുള്ള ഒരു യേശുക്രിസ്തു ഒന്നുമല്ല നമ്മളും. നമുക്കും വികാരങ്ങൾ ഒക്കെ ഉള്ള മനുഷ്യർ ആണ്. ഞങ്ങളെയും ഒരുപാട് വിഷമിപ്പിച്ചിട്ടുള്ള ഒരുപാട് അനുഭവങ്ങളും സംഭവങ്ങളും ഉണ്ട്. അതൊക്കെ തീർത്ത് മാറട്ടെ എന്നാണ് ആഗ്രഹിക്കുന്നത് എന്നും ഇടവേള ബാബു പറയുന്നുണ്ട്.

ADVERTISEMENTS