
മോഹൻലാലിൻറെ കരിയറിൽ ഒരുപിടി വിജയ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ആണ് സംഗീത് ശിവൻ.യോദ്ധ നിർണയം തുടങ്ങിയവ മാത്രം. ഇപ്പോൾഇപ്പോൾ അതിൽ സൂപ്പർ ഹിറ്റായ നിർണയം ആദ്യം ഒരുക്കിയത് ലാലിന് വേണ്ടിയായിരുന്നില്ല എന്നതാണ് അദ്ദേഹം പറയുന്നത്. ആ ചിത്രം മെഗാ സ്റ്റാർ മമ്മൂട്ടിക്ക് വേണ്ടി തയ്യാറാക്കിയ ഒന്നാണ് എന്നാണ് സംഗീത ശിവൻ പറയുന്നത്.
ആ സമയത്തു മമ്മൂട്ടിയുടെ ഡേറ്റ് പ്രശനങ്ങൾ നീണ്ടു പോയതിനാലാണ് അദ്ദേഹത്തിന്റെ വെച്ച് ആ ചിത്രം ഒരുക്കാൻ കഴിയാതെ പോയത്.വളരെ സീരിയസ് ആയ ഒരു കഥാപാത്രമായാണ് ചിത്രത്തിലെ നായകനായ ഡോക്ടർ റോയിയെ ആദ്യമൊരുക്കിയത് പക്ഷേ പിന്നീട് മോഹൻലാലിന് വേണ്ടി തിരക്കഥയിൽ അടിമുടി മാറ്റം വരുത്തുകയായിരുന്നു.ഒരഭിമുഖത്തിൽ ആണ് സംഗീത് ശിവൻ ഇക്കാര്യം തുറന്നു പറഞ്ഞത്.
നിർണയത്തിൽ മോഹൻലാൽ ഗംഭീര പ്രകടമാണ് കാഴ്ച വച്ചതു സത്യത്തിൽ ആദ്യം ഡോക്ടറിന്റെ വേഷത്തിൽ ഞങ്ങൾ തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു. പക്ഷേ അന്ന് അദ്ദേഹത്തിന് വളരെ തിരക്കുള്ള കാലമായിരുന്നു. അവസാനം അദ്ദേഹത്തിന്റെ ഡേറ്റ് ഉടനെങ്ങും തരപ്പെടില്ല ഏന് ബോധ്യമായപ്പോഴാണ് മോഹൻലാലിനെ ചിത്രത്തിലേക്ക് തീരുമാനിച്ചത്.സംഗീത് ശിവൻ പറയുന്നു. ഒരു പക്ഷേ മമ്മൂട്ടി ആയിരുന്നു ഡോക്ടർ റോയ് എങ്കിൽ ആ ചിത്രത്തിൽ വളരെ ഉണ്ടായേനെ.വളരെ സീരിയസായ ഒരാളായിരുന്നു മമ്മൂട്ടിക്കായി ഞാനും ചെറിയാൻ കല്പകവാടിയും ചേർന്നെഴുതിയ കഥാപാത്രം.
പിന്നീട് മോഹൻലാലിന് വേണ്ടി തിരക്കഥ ഏറെക്കുറെ ഞങ്ങൾ മാറ്റിയെഴുതി. ഹ്യൂമറും റൊമാന്സും കൂടുതൽ ഉൾപ്പെടുത്തി.സിനിമ പുറത്തിറങ്ങിയ ശേഷം ആദ്യം ഞങ്ങളെ വിവിളിച്ചതു മമ്മൂട്ടി തന്നെയാണ് ,വളരെ നല്ല സിനിമയാണ് ഇതിൽ അവൻ തന്നെയാണ് നല്ലതു എന്നാണ് അന്ന് മമ്മൂട്ടി പറഞ്ഞതു സത്യത്തിൽ ലാലിനായി തിരകക്ത മാറ്റിയെഴുതിയതൊന്നും അദ്ദേഹം അറിഞ്ഞിട്ടുണ്ടായിരുന്നില്ല.എന്തായാലും ആ അഭിനന്ദനം എനിക്ക് വലിയ സന്തോഷമായി ഒരു വലിയ ടെൻഷൻ ഒഴിഞ്ഞല്ലോ മുൻപൊരിക്കൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംഗീത് ശിവൻ പറയുന്നു.