എന്റെ ഡ്രസ്സിങ്ങിനെ കുറ്റം പറഞ്ഞ കുട്ടിയാണോ ഇത് – ഒരു കപ്പ് ജയിക്കാൻ എന്ത് ചെറ്റത്തരവും കാണിക്കാൻ എനിക്ക് പറ്റില്ല – ദിൽഷയെ കുറിച്ച് നിമിഷ

483

ബിഗ് ബോസ് മലയാളം സീസൺ ഫോർ ലെ ഏറ്റവും ശക്തയായ മത്സരാർഥികളിൽ ഒരാളായിരുന്നു നിമിഷ. അതിശക്തമായ നിലപാടും പ്ലാനുമായി പ്രോഗ്രാമിൽ എത്തിയ നിമിഷ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പുറത്താക്കുകയായിരുന്നു.

പ്രോഗ്രാമിലെ ഏറ്റവും ശക്തമായ മത്സരാർത്ഥിയായ ജാസ്മിനും നിമിഷയും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. വളരെ മോഡേണായ വസ്ത്രധാരണവും വളരെ ഫാഷനബിളായ വ്യക്തിത്വമായിരുന്നു നിമിഷ. അതുകൊണ്ടുതന്നെ വളരെ വലിയ രീതിയിലുള്ള സദാചാര ആക്രമണം തന്നെ ഷോയ്ക്കുള്ളിൽ നിമിഷ നേരിട്ടിരുന്നു അതുകൂടാതെ പുറത്തും.

ADVERTISEMENTS
   

ആ സമയത്ത് നിമിഷയുടെ വസ്ത്രധാരണത്തെക്കുറിച്ച് അതി രൂക്ഷമായി വിമർശിക്കുകയും അതിനെതിരെ നിലപാട് എടുക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഷോയിൽ വിജയിയായ ദിൽഷാ പ്രസന്നൻ. ദിൽഷ പ്രസന്നനും ലക്ഷ്മിപ്രിയയും ഒന്നിച്ചായിരുന്നു നിമിഷയുടെ വസ്ത്രധാരണത്തെ കളിയാക്കുകയും പല രീതിയിലുള്ള കമന്റുകൾ പറയുകയും ചെയ്തത്.

അന്ന് വൈറല്‍ ആയ ഒരു വാര്‍ത്ത വീണ്ടും ചര്‍ച്ചയാവുകയാണ്.  അന്ന് തന്നെ കളിയാക്കുകയും ട്രോളുകയും ചെയ്ത അതേ ദിൽഷാ ഇപ്പോൾ വളരെ ഗ്ലാമറസായ വേഷങ്ങൾ ധരിച്ചുകൊണ്ടുള്ള ഡാൻസ് വീഡിയോകൾ പങ്കു വെച്ചപ്പോൾ ആ വീഡിയോയ്ക്ക് താഴെ നിമിഷ പോസ്റ്റ് ചെയ്ത കമൻറ് ആണ് ചർച്ചാവിഷയം.

READ NOW  ദിലീപേട്ടന്റെ സ്വീകാര്യത കണ്ടു അന്ന് ഞാൻ ഞെട്ടിപ്പോയി ലലേട്ടൻ പൂർണമായും ജങ്ങൾക്കിടയിൽ പെട്ടുപോയി അന്ന് മിഥുൻ രമേശ് പറയുന്നു.

“എൻറെ ഡ്രസ്സിങ്ങിനെ കുറിച്ച് കുറ്റം പറഞ്ഞ അതേ കുട്ടി തന്നെയാണോ ഈ കുട്ടി.” ഇതായിരുന്നു വീഡിയോയ്ക്ക് താഴെ നിമിഷ പോസ്റ്റ് ചെയ്ത കമൻറ്. ഇൻസ്റ്റാഗ്രാമിലെ വീഡിയോയ്ക്ക് താഴെയാണ് നിമിഷ കമൻറ് പോസ്റ്റ് ചെയ്തത്.

വലിയ രീതിയിൽ പ്രേക്ഷക പിന്തുണ നിമിഷയുടെ കമന്റിന് ലഭിക്കുകയുണ്ടായി. “എപ്പോഴാണ് ഞാൻ അങ്ങനെ പറഞ്ഞത്? എന്ന് ദിൽഷാ കമെന്റിനടിയിൽ തന്നെ ചോദിക്കുന്നുണ്ട്. പിന്നീട് നിമിഷ ആ സാഹചര്യത്തെ കുറിച്ച് വളരെ വ്യക്തമായി പറയുകയും ചെയ്യുന്നുണ്ട്.

ഷോയുടെ വീഡിയോയും ഈ കമന്റിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ ആരാധകർ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ അത് പ്രചരിപ്പിച്ചിരുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ ദിൽഷാ നിമിഷയെ ആക്രമിക്കുന്നതും പിന്നീടുള്ള ദിൽഷയുടെ വസ്ത്രധാരണ രീതിയെ കുറിച്ചും കമന്റുകളും ട്രോളുകളുമായി ആണ് ആരാധകർ നിമിഷയെ സപ്പോർട്ട് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചത്.

READ NOW  സിനിമയിൽ അവസരങ്ങൾ കുറഞ്ഞു തുടങ്ങി MBA പഠിച്ചാൽ മതിയായിരുന്നു പാർവതി

“നിമിഷ ചെറിയ ഷോർട്ട് വസ്ത്രങ്ങൾ ധരിക്കുന്നതിന് തനിക്ക് യാതൊരു പ്രശ്നവുമില്ല അത് അവളുടെ വ്യക്തിപരമായ കാര്യമാണ്. അതിനൊരുതരത്തിലും താൻ പ്രശ്നം ഉന്നയിക്കുന്നില്ല. പക്ഷേ തന്നെ കണ്ട ആദ്യദിവസം മുതൽ തൻറെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത മറ്റൊരു സ്ത്രീയാണ് ദിൽഷ. പക്ഷേ അത് പിന്നീട് ചോദിച്ചപ്പോൾ അത് തന്റെ ഗെയിം പ്ലാൻ ആയിരുന്നു എന്ന് തിരിച്ച് പറഞ്ഞുവെന്നും നിമിഷ പറയുന്നു. ജയിക്കാൻ വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കാൻ ഒന്നും തന്നെ കൊണ്ട് പറ്റില്ല എന്ന് നിമിഷ പറയുന്നു.

താൻ ഷോയിൽ നിന്ന് പുറത്തായ സമയത്ത് ഷോയെ കുറിചോ ഷോയുടെ മത്സരാർത്ഥികളെ കുറിച്ച് യാതൊരു കമന്റും പറയുകയില്ല എന്ന് കരുതിയാണ് വെളിയിലേക്ക് വന്നത്. അതുകൊണ്ടുതന്നെ അത്തരത്തിൽ ഒരു ഇൻറർവ്യൂ കൊടുക്കരുത് എന്നുള്ള രീതിയിലാണ് താൻ ചിന്തിച്ചു വച്ചിരുന്നത്. പക്ഷേ താൻ ഷോയ്ക്ക് വെളിയിൽ പോയിട്ടും തന്റെ വസ്ത്രധാരണത്തെക്കുറിച്ച് ഷോയിൽ ചർച്ചകൾ നടന്നത് കണ്ടപ്പോഴാണ് തനിക്ക് പലതും തുറന്നു പറയണം എന്ന് തീരുമാനിച്ചത്. അതൊക്കെ കേട്ടിട്ടും അതിനെതിരെ പ്രതികരിക്കാതിരിക്കാൻ താനൊരു സന്യാസി അല്ല എന്ന് പറയുന്നു നിമിഷ പറയുന്നു.

READ NOW  സ്കൂളിൽ വച്ച് ആദ്യമായി പ്രണയം തോന്നിയ പെൺകുട്ടി വർഷങ്ങൾക്ക് ശേഷം എനിക്ക് മെസേജ് അയച്ചു - അവൾ പറഞ്ഞത് -ആ സംഭവം പറഞ്ഞു ദിലീപ്

“ഒരു കപ്പ് ജയിക്കാൻ എന്ത് ചെറ്റത്തരവും കാണിക്കാൻ എനിക്ക് പറ്റില്ല ആ സ്കൂളിൽ അല്ല ഞാൻ പഠിച്ചത്” എന്ന് നിമിഷ തന്റെ instagram ൽ പോസ്റ്റ് ചെയ്ത ഫോട്ടോയോടൊപ്പം കുറിച്ചിരുന്നു

ADVERTISEMENTS