നടൻ സംവിധായകൻ തിരക്കഥ കൃത് ,സംവിധായകൻ എന്നീ നിലകളിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് പ്രതാപ് പോത്തൻ എന്തും ആരോടും തുറന്നു പറയുന്ന പ്രകൃതക്കാരനാണ്. അക്കാരണത്താൽ തന്നെ വിവാദങ്ങളുടെ കൂട്ടുകാരനാണ് അദ്ദേഹം. എന്നാൽ സ്ത്രീകളുടെ പ്രശ്‌നങ്ങൾ അൽപ്പം ശ്രദ്ധയോടെ മാത്രമേ പോത്തൻ കൈകാര്യം ചെയ്യാറുള്ളു ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് പ്രതാപ് പോത്തൻ അതിന്റെ കാരണം വ്യക്തമാക്കിയത്. സ്ത്രീകളെ ശത്രുപക്ഷത്ത് നിർത്തിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് പ്രതാപ് പോത്തൻ പറയുന്നു. ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പോത്തൻ.
സ്ത്രീകൾ ഉൾപ്പെട്ടതോ സ്ത്രീകളെ ശത്രുതയിലാക്കിയതോ ആയ കേസിന്റെ അനന്തരഫലങ്ങൾ വിനാശകരമാകുമെന്ന് പ്രതാപ് പോത്തൻ പറയുന്നു. സ്ത്രീകളുമായി എന്തെങ്കിലും ശത്രുത ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന്, രാധികയുമായുള്ള വിവാഹമോചനത്തിന്റെ അനന്തരഫലങ്ങൾ വളരെ മോശമായിരുന്നു എന്നും അതിന്റെ തിക്ത ഫലങ്ങൾ അനുഭവിച്ചിട്ടുണ്ട്. പ്രതാപ് പോത്തൻ പറയുന്നു.
എന്നാൽ അത്തരത്തിലുള്ള തീരുമാനങ്ങളിൽ തനിക്കു വിഷമമില്ലാത്തിടത്തോളം കാലം കുഴപ്പമില്ല. എടുത്ത ഒരു തീരുമാനത്തിലും താൻ ഖേദിക്കുന്നില്ലെന്നും പിന്നോട്ട് നോക്കുമ്പോൾ നിരാശയില്ലെന്നും പ്രതാപ് പോത്തൻ പറയുന്നു. സ്ത്രീകളുമായുള്ള ശത്രുത നല്ലതല്ല എന്നതിന് ഒരു ഉദാഹരണമായി അദ്ദേഹം പറയുന്നത് ഒന്നു സങ്കൽപ്പിക്കുക എന്നെ കാണാൻ വന്ന ഒരു വനിതാ മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ഞാൻ ദേഷ്യത്തോടെ മറുപടി പറഞ്ഞു എന്ന് കരുതുക.അവർ വെളിയിലെത്തി നദി ആക്രമിക്കപ്പെട്ട സംഭവത്തിന് അനുസൃതമായ രീതിയിൽ ഒരു അഭിപ്രായം പറയുകയാണേൽ താൻ അകത്തു പോകും എന്ന് പ്രതാപ് പോത്തൻ പറയുന്നു അതിലൂടെ അദ്ദേഹം നടി ആക്രമികകപ്പെട്ട സംഭവം ഒരു കേട്ട് കഥ എന്ന രീതിയിലാണ് പറയുന്നത് എന്ന രീതിയിൽ വലിയ വിമർശങ്ങൾ നേരിട്ടിരുന്നു.
പ്രതാപ് പോത്തൻ 1985-ൽ ആണ് നടി രാധികയെ വിവാഹം കഴിച്ചത് . അവരുടെ വിവിധ് ജീവിതത്തിനു ഒരു വർഷം പോലും ആയുസ്സുണ്ടായില്ല. 1986-ൽ ഇരുവരും വേർപിരിഞ്ഞു. 1990-ൽ അമല സത്യനാഥിനെ വിവാഹം കഴിച്ചു. എന്നാൽ 2002-ൽ ആ ബന്ധവും രണ്ടായി.രാധിക പിന്നീട് റിച്ചാർഡ് ഹാർഡി എന്നയാളെ 1990 ൽ വിവാഹം കഴിച്ചിരുന്നു ആ ബന്ധം 1992 ൽ അവസാനിച്ചിരുന്നു പിന്നീട് അവർ 2001 ൽ തമിഴ് സൂപ്പർ സ്റ്റാർ ശരത് കുമാറിനെ വിവാഹം കഴിച്ചു