അത്ഒരു വലിയ സ്വപ്നമായിരുന്നു : എത്ര പറഞ്ഞിട്ടും ഭർത്താവ് സമ്മതിച്ചില്ല – കാരണം ഇന്നും അറിയില്ല – നവ്യ പറഞ്ഞത്.

17066

ദിലീപ് നായകനായി എത്തിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ശ്രദ്ധ നേടിയ താരമാണ് നവ്യ നായർ. എന്നാൽ നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യാ നായർ കൂടുതൽ ശ്രദ്ധ നേടിയിരുന്നത്. വിവാഹശേഷം ഏതൊരു നായികയും പോലെ സിനിമ ജീവിതം അവസാനിപ്പിച്ച് വ്യക്തി ജീവിതത്തിന് പ്രാധാന്യം നൽകി ഭർത്താവിനൊപ്പം മുംബൈയിലേക്ക് പോവുകയായിരുന്നു നവ്യ നായർ ചെയ്തിരുന്നത്.

ശേഷം 10 വർഷങ്ങൾക്ക് ശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെ താരം സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തുകയും ചെയ്തു. ആ സമയത്ത് താരം നൽകിയ ഒരു അഭിമുഖവും അതിൽ പറയുന്ന ചില കാര്യങ്ങളുമാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS

വിവാഹശേഷം ഒരു സ്ത്രീക്ക് ബാക്കിയെല്ലാ കാര്യങ്ങളും ചെയ്തു തീർത്തിട്ട് ചെയ്യാൻ പറ്റുന്ന ഒരു ജോലി മാത്രമാണ് ഒരു സ്ത്രീക്ക് ചെയ്യാൻ സാധിക്കുന്നത് എന്നാണ് നവ്യ നായർ പറഞ്ഞത്. തനിക്കൊട്ടും താല്പര്യം ഇല്ലാതിരുന്നിട്ടും തന്റെ ഭർത്താവിന്റെ കമ്പനിയിൽ ജോലി ചെയ്യാൻ അദ്ദേഹം തന്നോട് പറഞ്ഞു. അതിലും നല്ലത് വീട്ടിലിരിക്കുന്നതാണ് എന്ന് മനസ്സിലാക്കിയ താൻ വീട്ടിൽ ഇരുന്നോളാം എന്ന് പറയുകയാണ് ചെയ്തത്. യൂ പി എസ് സി എഴുതണമെന്നും ഡിഗ്രി ചെയ്യണമെന്നും ഒക്കെ ആഗ്രഹമുണ്ടായിരുന്നു.Also read:ആ നടൻ കാരണമാണ് ദീപികയും യുവിയും തമ്മിലുള്ള പ്രണയം അവസാനിച്ചത്- യുവരാജ് അന്ന് പറഞ്ഞത്

READ NOW  ഇനി ഒരാളും ഞാൻ ശോഭനയെ പോലിരിക്കുന്നു എന്ന് പറയരുത് - ശീതൾ ശ്യാം- രൂക്ഷമായ സൈബർ ആക്രമണം നേരിട്ട് താരം

പക്ഷേ കല്യാണം കഴിഞ്ഞ് പെട്ടെന്ന് ഗർഭിണിയായതോടെ ഒന്നും സാധിക്കാതെയായി. അപ്പോളും പ്രായം കഴിഞ്ഞിട്ടില്ലായിരുന്നു . എന്നാൽ പിന്നീട് അതിനെ പറ്റി സീരിയസ് ആയി ആലോചിച്ചപ്പോൾ ഭർത്താവ് പറഞ്ഞത് മകന് തന്നെ ബാത്റൂമിൽ പോകാൻ പോലും അറിയില്ല നീ കൂടെ വേണ്ടേ എന്നായിരുന്നു. അതൊക്കെ കഴിഞ്ഞപ്പോൾ തന്റെ പ്രായവും കഴിഞ്ഞു പോയി . ഇന്നും അതിൽ വലിയ നഷ്ട ബോധം ഉണ്ട്. നവ്യ പറയുന്നു. ഇന്നും സിവിൽ സർവീസ് വിജയിച്ചവരെ കാണുമ്പോൾ ആ ചിന്ത വരും. ഒന്ന് ശ്രമിക്കണമെന്ന് തനിക്ക് വലിയ ആഗ്രഹം ആയിരുന്നു അത് നടന്നില്ല.

പിന്നീടാണ് ഡാൻസിലെങ്കിലും ഡിഗ്രി എടുക്കാം എന്ന് ആഗ്രഹിക്കുന്നത്. അങ്ങനെ പി എച്ച് ഡി ചെയ്യുവാനായി തീരുമാനിച്ചു. ശാസ്ത്ര യുണിവേഴ്സിറ്റിയിൽ ചെയ്യാനായിരുന്നു പ്ലാൻ ആ സമയത്ത് യൂണിവേഴ്സിറ്റിയിൽ ഇന്റർവ്യൂവിന് വിളിച്ചു. അതിനുള്ള എല്ലാ പേപ്പറുകളും അയച്ചത് തന്റെ ഭർത്താവ് തന്നെയാണ്.

READ NOW  നീ എന്ത് തരത്തിലുള്ള ബ്രായാണ് ഉപയോഗിക്കുന്നത്? ആരും പ്രതീക്ഷിക്കാത്ത മറുപടി നൽകി അനിഖ സുരേന്ദ്രൻ

ഇന്റർവ്യൂവിന് വിളിക്കുമെന്ന് അറിയാതെയാണോ അദ്ദേഹം ആ പേപ്പറുകൾ അയച്ചു കൊടുത്തത് എന്ന് പോലും തനിക്ക് സംശയം തോന്നിയിരുന്നു. എന്നാൽ മാസത്തിൽ രണ്ട് തവണ യൂണിവേഴ്സിറ്റിയിൽ പോകണം ആറു ദിവസം അവിടെ നിൽക്കണം എന്നൊക്കെ കേട്ടതോടെ ചേട്ടൻ പോകേണ്ട എന്ന് നിർബന്ധമായി പറഞ്ഞു.

എന്തുകൊണ്ടാണ് ചേട്ടൻ അങ്ങനെ പറഞ്ഞത് എന്ന് ഇപ്പോഴും എനിക്ക് അറിയില്ല. ഞാൻ അപ്പോഴും ചേട്ടനോട് കുറേ പറഞ്ഞു നോക്കിയിരുന്നു. എന്നാൽ അപ്പോഴും അദ്ദേഹത്തിന്റെ മറുപടി മകൻ ചെറുതാണ് ഇപ്പോൾ പോകണ്ട നമുക്ക് മറ്റൊരു സ്ഥലത്ത് നോക്കാം എന്നായിരുന്നു. ഇന്റർവ്യൂവിനു കോൾ വന്നപ്പോൾ ഭർത്താവ് പോകണ്ട എന്ന് പറഞ്ഞു ഞാൻ കുറെ പറഞ്ഞു നോക്കി പക്ഷേ ഇപ്പോഴും അദ്ദേഹം എന്താണ് അങ്ങനെ പറഞ്ഞത് എന്ന് തനിക്ക് അറിയില്ല എന്ന് നവ്യ പറയുന്നു.

READ NOW  ഇങ്ങനെയാണോടോ പറയുന്നത് എന്ന് കട്ടക്കലിപ്പില്‍ മോഹൻലാൽ ചോദിച്ചു. സംഭവം പറഞ്ഞു ഇന്നോസെന്റ്റ്.

പഠിക്കുന്ന കാലത്തു കലാതിലകമായിരുന്നു നവ്യ അതോടൊപ്പം തന്നെ അക്കാഡമിക് തലത്തിലും താരം ടോപ്പർ ആയിരുന്നു. നന്നായി പഠിക്കുന്ന ആൾ ആയിരുന്നു നവ്യ. സത്യത്തിൽ കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ സ്ത്രീകളുടെ സ്വോപ്നങ്ങളെ വല്ലാതെ ബാധിക്കുന്നു എന്നത് സത്യം തന്നെയാണ്. നവ്യയെ പോലെ ഒരു വ്യക്തി അതനുഭവിക്കുമ്പോൾ മറ്റുളളവരുടെ കാര്യം പറയേണ്ടതില്ലല്ലോ എന്നാണ് ആരാധകർ പറയുന്നത്.കുടുംബം എന്നും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാകുന്നു എന്നത് വലയ സങ്കടകരമാണ്.Next Read:4 വയസിൽ മരിച്ച മകൾ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ 17 വയസ്സാകും -ഇപ്പോൾ എങ്ങനെ ഉണ്ടാകും എന്നൊന്ന് വരക്കുമോ – ഉള്ളുലക്കുന്ന വീഡിയോ

ADVERTISEMENTS