Advertisement
Home MOVIES Malayalam ഐശ്വര്യയുമായി ഇന്റിമേറ്റ് രംഗങ്ങൾ ചെയ്തപ്പോൾ സംഭവിച്ചത്; അന്ന് അവർ പറഞ്ഞത്; പിന്നെ അത് പരമാവധി...

ഐശ്വര്യയുമായി ഇന്റിമേറ്റ് രംഗങ്ങൾ ചെയ്തപ്പോൾ സംഭവിച്ചത്; അന്ന് അവർ പറഞ്ഞത്; പിന്നെ അത് പരമാവധി പ്രയോജനപ്പെടുത്തി- രൺബീർ കപൂർ

22147
ADVERTISEMENTS

ലോകസുന്ദരിയായ ഐശ്വര്യ റായി ഒരിക്കലും വന്ന വഴി മറന്നിട്ടില്ലാത്ത ഒരു നടിയാണെന്ന് പറയുന്നതാണ് സത്യം. വലിയ തോതിലുള്ള അവസരങ്ങളൊക്കെ ഹോളിവുഡിലും ബോളിവുഡിലും ലഭിച്ചപ്പോഴും തന്റെ കരിയറിന് തുടക്കം നൽകിയ ഇന്ത്യൻ സിനിമയ്ക്ക് ആയിരുന്നു ഐശ്വര്യ എന്നും മുൻതൂക്കം നൽകിയിട്ടുള്ളത്.

വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയപ്പോഴും അത് തന്റെ ഗുരുനാഥനായ മണിരത്നത്തിന് ഒപ്പം ചെയ്യുവാനായിരുന്നു താരം തീരുമാനിച്ചിരുന്നത്. ഇടയ്ക്ക് ലോകസുന്ദരിയായിരുന്ന ഐശ്വര്യയുടെ സൗന്ദര്യത്തെ കുറിച്ചുള്ള ചില വാർത്തകളും സിനിമ രംഗത്ത് ചൂട് പിടിച്ചിരുന്നു. അതീവ സുന്ദരിയായ ഐശ്വര്യയുടെ സൗന്ദര്യം ഒരുപാട് കുറഞ്ഞു എന്നും താരത്തിന് വണ്ണം വെച്ചു എന്നും പ്രായമായി എന്നും ഒക്കെയുള്ള വാർത്തകളാണ് എത്തിയത്.

ADVERTISEMENTS

എന്നാൽ ഇത്തരം വാർത്തകളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് പഴയ രൂപഭംഗി വീണ്ടെടുക്കുകയായിരുന്നു ഐശ്വര്യ ചെയ്തത്. ഒരു സ്ത്രീയിൽ അമ്മയാകുന്നതിലൂടെ പലതരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകും അത്തരം മാറ്റങ്ങളിലൂടെ ഐശ്വര്യയും കടന്നു പോയിട്ടുണ്ടായിരുന്നു. എന്നാൽ അമ്മയായതിനു ശേഷം താരം അതീവ ഗ്ലാമർ ആയി ഒരു ചിത്രത്തിൽ അഭിനയിച്ചു.

READ NOW  വർഷങ്ങളായി ഉർവശിയും കൽപ്പനയും തമ്മിലുണ്ടായിരുന്ന പിണക്കത്തിന്റെ കാരണം തുറന്നു പറഞ്ഞ ഉർവശി

2016ൽ പുറത്തിറങ്ങിയ റൺബീർ കപൂർ അനുഷ്ക ശർമ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ എ ദിൽ ഹേ മുഷ്കിൽ ആയിരുന്നു അത്. ഈ ചിത്രത്തിൽ വളരെ മികച്ച ഒരു കഥാപാത്രത്തെ തന്നെയായിരുന്നു ഐശ്വര്യ അവതരിപ്പിച്ചിരുന്നത്..എന്നാൽ ഈ ചിത്രത്തിലെ താരത്തിന്റെ ഇന്റിമേറ്റ് രംഗങ്ങൾ വലിയ തോതിൽ തന്നെ ചർച്ചയായി മാറിയിരുന്നു.

അന്ന് തന്നെക്കാൾ ഒരുപാട് പ്രായക്കുറവുള്ള റൺബീർ കപൂറിനൊപ്പമുള്ള കിടപ്പറ രംഗങ്ങൾ താരം അഭിനയിച്ചു എന്നത് വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയ ഒരു വാർത്തയായിരുന്നു. ആ സിനിമയിൽ അഭിനയിച്ച സംഭവത്തെക്കുറിച്ച് രൺബീർ സംസാരിച്ചിരുന്നു.

ഐശ്വര്യയെ പോലെയുള്ള ഒരു ലോകസുന്ദരിക്കൊപ്പം അഭിനയിച്ചപ്പോൾ തനിക്ക് ശരിക്കും തോന്നിയത് ഭയമായിരുന്നു എന്നാണ് രൺബീർ പറയുന്നത്. ഒപ്പം തന്നെ ആ രംഗം അഭിനയിച്ചപ്പോൾ തനിക്ക് കൈകൾ വിറക്കുന്നത് പോലെയും നാണം തോന്നുന്നതുപോലെയും ഒക്കെ തോന്നിയെന്നും അവരുടെ കവിളിൽ തൊടാൻ പോലും താൻ മടിച്ചിരുന്നു എന്നുമാണ് രൺബീർ പറയുന്നത്..

READ NOW  അന്ന് ഞാൻ മമ്മൂക്കയുടെ കഴുത്തു പിടിച്ചു നന്നായി ഞെരിച്ചു - അപ്പോൾ ഒരാൾ പറഞ്ഞു ചേട്ടന്റെ ചീട്ടു കീറി എന്ന് മമ്മൂക്ക എങ്ങനെ പ്രതികരിക്കും എന്ന് അറിയാമല്ലോ! ഓർക്കാൻ പോലും ഭയമുള്ള അക്കഥ തുറന്നു പറഞ്ഞു മോഹൻ

നിങ്ങൾക്ക് എന്ത് സംഭവിച്ചു നമ്മൾ ഇപ്പോൾ നമ്മുടെ ജോലി ചെയ്യുകയാണ് നമ്മൾ അഭിനയിക്കുകയാണ് എന്ന് ഐശ്വര്യ പോലും തന്നോട് ആ സമയത്ത് പറഞ്ഞു. ഒപ്പം തന്നെ ഇനി അങ്ങനെ ഒരു അവസരം ലഭിക്കില്ല എന്ന് താൻ മനസ്സിലാക്കുകയും ചെയ്തു. അങ്ങനെ താനാ അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു എന്നും രൺബീർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ADVERTISEMENTS