ഇങ്ങനെ പോയാൽ നിങ്ങളെ സൈക്യാട്രിസ്റ്റിനടുത്ത് കാണിച്ചു മാധ്യമങ്ങൾക്ക് മുന്നിൽ പറയുമെന്ന് ഫഹദിനോട് നസ്രിയ.സംഭവം ഇങ്ങനെ

2475

മലയാളത്തിലെ മികച്ച താരജോഡികളാണ് നസ്രിയയും ഫഹദും .ഫാസിൽ കുടുംബത്തിൻറെ അസറ്റ് ആണ് നസറിയ എന്നാണ് ഫാസിൽ പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളത്.ഫഹദിന് നിലയ്ക്ക് നിർത്താനും തന്റേടവും കഴിവും ഉള്ളവളാണ് നസറിയ എന്ന് ഫാസിൽ പറഞ്ഞിട്ടുണ്ട്.

കുട്ടിത്തം ആവോളം ഉള്ള നസ്രിയയുടെ ക്യാരക്ടറിൽ ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല സിനിമ രംഗത്ത് പീക്ക് ടൈമിൽ നിൽക്കുമ്പോൾ ആണ് നസ്രിയ ഫഹദുമായുള്ള വിവാഹം കഴിയുന്നത്.തമിഴ് സിനിമ രംഗത്തെ മാധ്യമപ്രവർത്തകനായ ചെയ്യാറുബാലു നസ്രിയ ഫഹദ് താരജോഡികളെ കുറിച്ച് സംസാരിക്കുകയായിരുന്നു.

ADVERTISEMENTS
   

നസ്രിയയുടെ വിവാഹം തമിഴ് സിനിമാരംഗത്ത് അപ്രതീക്ഷിതമായ വാർത്തയായിരുന്നു എന്ന് അദ്ദേഹം പറയുന്നു . 2 തമിഴ്സിനിമയുടെ അഡ്വാൻസ് വാങ്ങിയ നസ്രിയ പിന്നീട് വിവാഹം സംബന്ധിച്ച് ,അഡ്വാൻസ് തിരികെ നൽകി അതിൽ നിന്ന് പിന്മാറുകയായിരുന്നു.

കരിയറിൽ ഇത്രയും ഉയർന്ന ഗ്രാഫുള്ളപ്പോൾ ഇപ്പോഴേ വിവാഹം വേണോ എന്ന് ചോദിച്ചതിനൊക്കെ എല്ലാം ഒരു പുഞ്ചിരിയോടെയാണ് നസ്രിയ മറുപടി നൽകിയത്.അവരുടെ തീരുമാനത്തിൽ അവർ ഉറച്ചു നിന്നു.
നസ്രിയുടേതായി പുറത്തിറങ്ങിയ നാനിയുമായുള്ള ചിത്രത്തിൻറെ പ്രമോഷൻ സംബന്ധിച്ച് മാധ്യമങ്ങളോട് ചെന്നൈയിൽ സംസാരിക്കുകയായിരുന്ന നസ്രിയ പറഞ്ഞ കാര്യമാണ് ചെയ്യാറു ബാലു പറയുന്നത്.

READ NOW  ഒരുനാള്‍ എന്റെ മക്കളുടെ ഡേറ്റിനായി മലയാള സിനിമലോകം കാത്തിരിക്കേണ്ടി വരും: അന്ന് ഷാജി കൈലാസിനെ ഞെട്ടിച്ച സുകുമാരന്റെ വാക്കുകള്‍

ഫഹദ് ഫാസിലിൽ അത്ഭുതം തോന്നിയ കാര്യമെന്തെന്ന് മാധ്യമപ്രവർത്തകൻ നസ്രിയയോട് ചോദിച്ചപ്പോൾ നസ്രിയ പറഞ്ഞത് അത്ഭുതമല്ല,മരിച്ചു ഭയപ്പെടുത്തുന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ട് എന്ന് നസ്രിയ പറഞ്ഞു.

ഒരു ദിവസം ഷൂട്ട് കഴിഞ്ഞു വന്ന് ബാത്റൂമിൽ കയറിയ ഫഹദ് നാലഞ്ച് തവണ ബാത്റൂമിൽ നിന്നും ദേഷ്യപ്പെടുന്ന ശബ്ദം കേട്ടു എന്താണ് സംഭവം എന്ന് എനിക്ക് മനസ്സിലായില്ല, പിന്നീട് ബെഡ്റൂമിലും ദേഷ്യപ്പെടുന്ന സൗണ്ട് കേൾക്കുന്നുണ്ടായിരുന്നു, എന്താണ് നിങ്ങളുടെ പ്രശ്നം എന്ന് നസ്രിയ ചോദിച്ചു.

താൻ അഭിനയിച്ച കഥാപാത്രത്തിൽ നിന്നും തനിക്ക് പുറത്തുവരാൻ കഴിയുന്നില്ല എന്നും ആ കഥാപാത്രം തന്റെ ഉള്ളിൽ ആഴത്തിലേക്ക് കയറിയെന്നും ഫഹദ് നസ്രിയോട് പറഞ്ഞു. എന്നാൽ ഇത് ഒന്ന് രണ്ട് ദിവസമല്ല ഒരാഴ്ചയോളം തുടർന്നു പോയി.അപ്പോൾ ഫഹദിനോട് ഇനിയും ഇത് തുടർന്നാൽ നിങ്ങളെ ഞാൻ സൈക്യാട്സിനെ കാണിക്കുമെന്നും മാധ്യമങ്ങൾക്ക് മുന്നിലും പറയുമെന്നും നസ്രിയ തമാശയോടെ പറഞ്ഞുവെന്നും ചെയ്യാറു ബാലു പറയുന്നു.

READ NOW  ആറാട്ട് ഗോപന്റെ പതിനാറടിയന്തരം എന്ന് പറഞ്ഞ ഒരു പടമുണ്ട് നല്ല ചിത്രമായിരിക്കും എന്ന് പറഞ്ഞു മോഹന്‍ലാലിനെ വീഴ്ത്തിയതാണ്

അഭിനയിച്ച സിനിമയിലെ കഥാപാത്രത്തിൽ നിന്ന് പുറത്ത് വരാൻ കഴിയാത്തത് ഫഹദിന് മാത്രമായിരുന്നില്ല. ആ അവസ്ഥയിൽ പെട്ട ഒരുപാട് നടന്മാരുടെ പേര് പറയാറുണ്ട് . അതുപോലെയായിരുന്നു അന്തരിച്ച നടൻ രഘുവരന്റെ കാര്യത്തിലുംസംഭവിച്ചത് .

മലയാളത്തിലെ ഒരു സിനിമയിൽ പള്ളിയിൽ അച്ഛനായി അഭിനയിച്ച രഘുവരന് സിനിമയുടെ ഷൂട്ട് കഴിഞ്ഞ് കോസ്റ്റ്യൂ൦ തിരികെ നൽകാൻ അസിസ്റ്റൻറ് ചോദിച്ചപ്പോൾ അദ്ദേഹം ദേഷ്യപ്പെട്ടു. വസ്ത്രം കൊടുക്കാൻ തയ്യാറായില്ല അദ്ദേഹം അതെ കോസ്റ്റ്യൂമോടെ തന്നെയാണ് ചെന്നൈയിലേക്ക് ട്രെയിൻ കയറിയത്.

ഒടുവിലാ കോസ്റ്റും കൊറിയർ ചെയ്യേണ്ട അവസ്ഥയായിരുന്നു എന്നും ചെയ്യാറു ബാലു പറയുന്നു.ഫഹദിനെയും രഘു വരനെയും തമ്മിൽ താരതമ്യം ചെയ്തുള്ള ചർച്ചകൾ സിനിമ പ്രേക്ഷകർക്കിടയിൽ ഇപ്പോഴും നടക്കാറുണ്ട്.

സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ മുൾമുനയിൽ നിർത്താനും അതിശയിപ്പിക്കാനും ഫഹദിനോളം കഴിവുള്ള മറ്റാരും മലയാളത്തിൽ ഇല്ല എന്ന് തന്നെ വേണം പറയാൻ.അദ്ദേഹത്തിന് ഏറ്റവും പുതിയ ചിത്രമാണ് ധൂമം.

READ NOW  ബ്ലൗസിടാതെ സാരിയിൽ ഗ്ലാമറസായി ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട്
ADVERTISEMENTS