Advertisement
Home MOVIES TAMIL സായി പല്ലവിയുടെ വിവാഹം കഴിഞ്ഞു എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ – പ്രണയത്തിനു നിറമില്ലന്നു...

സായി പല്ലവിയുടെ വിവാഹം കഴിഞ്ഞു എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ – പ്രണയത്തിനു നിറമില്ലന്നു ആരാധകര്‍.

322
ADVERTISEMENTS

പ്രേമം എന്ന ഒറ്റ ചിത്രത്തിന്റെ വിജയത്തിലൂടെ സൂപ്പർതാര പദവിയിലേക്ക് ഉയർന്ന നായികയാണ് സായി പല്ലവി. പ്രേമത്തിന്റെ വിജയത്തിനുശേഷം നിരവധി ചിത്രങ്ങൾ സായി പല്ലവിയെ തേടിയെത്തി .ഇപ്പോൾ തമിഴ് ,തെലുങ്ക് സിനിമ മേഖലയിൽ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളാണ് സായി പല്ലവി.

ഒരു മെഡിക്കൽ സ്റ്റുഡൻറ് ആയിരുന്ന കാലത്താണ് സായി പല്ലവിയെ തേടി പ്രേമത്തിലെ മലർ മിസ് എന്ന ക്യാരക്ടർ എത്തിയത്. ഡാൻസ് റിയാലിറ്റി ഷോകളിലൂടെ മുന്നേ തന്നെ അവർ തന്റെ കഴിവ് തെളിയിച്ചിരുന്നു

ഇപ്പോൾ വൈറലാകുന്നത് സായി പല്ലവിയുടെ വിവാഹം കഴിഞ്ഞ് എന്ന തരത്തിൽ ഉള്ള വാർത്തയാണ്. സായി പല്ലവിയും തൊട്ടടുത്ത് തന്നെ ഒരു ചെറുപ്പക്കാരനും മാലയിട്ട് നിൽക്കുന്ന ഒരു ചിത്രമാണ്ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാകുന്നത് . ഈ ചിത്രം വലിയതോതിൽ തന്നെ ഫാൻ പേജുകളിൽ പ്രചരിക്കുന്നുണ്ട്.

ADVERTISEMENTS
READ NOW  തമിഴ് നടന്‍ ആര്യ വിവാഹ വാഗ്ദാനം നല്‍കി ശ്രീലങ്കന്‍ യുവതിയില്‍ നിന്ന് പണം തട്ടിയെന്ന കേസ് - സത്യാവസ്ഥ എന്ത് ?

നിരവധി ആരാധകർ താരത്തിന് വിവാഹ മംഗളാശംസകൾ നൽകുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ ചിത്രം യഥാർത്ഥത്തിൽ സായി പല്ലവിയുടെ വിവാഹചിത്രമാണോ എന്നുള്ളതാണ് ചോദ്യം. നമ്മൾ നടത്തിയ അന്വേഷണത്തിൽ നിന്നും ഒന്ന് വ്യക്തമായത് സായ് പല്ലവിയുടെ വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് . സായി പല്ലവിയുടെ ഒരു ഫാന്‍ പേജില്‍ ആരോ പങ്ക് വച്ചതാണ് ഈ ചിത്രം

ഇത് ഒരു തെലുങ്ക് ചിത്രത്തിൻറെ പൂജാ ചടങ്ങിൽ വച്ച് നടിയെയും സംവിധായകനെയും മാല ഇട്ട് സ്വീകരിക്കുന്നതിനിടയിൽ എടുത്ത ഒരു ചിത്രമാണ്. സായി പല്ലവി അടുത്ത അഭിനയിക്കുന്ന ചിത്രത്തിൻറെ സംവിധായകനായ രാജകുമാര്‍ പെരിയ സ്വാമി പങ്കുവെച്ച ഒരു ചിത്രമാണ് ഇത്.

ആ ഫോട്ടോയിൽ അദ്ദേഹവും സായി പല്ലവിയും നിൽക്കുന്ന മാലയണിഞ്ഞ ഈ ഒരു ചിത്രത്തെ പക്ഷേ അത് ഒരു വിവാഹ ചിത്രമാണെന്ന് മറ്റുള്ളവർ തെറ്റിദ്ധരിക്കുകയായിരുന്നു. സത്യത്തില്‍ ആ ചിത്രത്തെ ക്രോപ്പ് ചെയ്തു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുക ആയിരുന്നു എന്ന് വേണം പറയാന്‍ കാരണം അതിന്റെ ഒറിജിനല്‍ ചിത്രം കണ്ടാല്‍ ആരും ഇങ്ങനെ ചിന്തിക്കില്ല .

READ NOW  രജനീകാന്തുമായുള്ള സിൽക്ക് സ്മിതയുടെ പ്രണയവും രജനീകാന്ത് സിഗരറ്റ് കൊണ്ട് ശരീരത്തിൽ കുത്തിയ പാടും. വൻ വിവാദമുണ്ടാക്കിയ ആ ഗോസിപ്

ഇത് ചിത്രത്തിൻറെ പൂജാ സമയത്ത് അവരെ പൂമാലയിട്ട് സ്വീകരിച്ച സമയത്ത് എടുത്ത് ഒരു ചിത്രമായിരുന്നു. അത് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കു വെച്ചപ്പോൾ തെറ്റിദ്ധാരണയിൽ ആരാധകർ അത് ഷെയർ ചെയ്യുകയായിരുന്നു ഉണ്ടായത്. ചിത്രത്തിന്റെ ഒറിജിനല്‍ ചുവടെ കാണാം.

ഈ ചിത്രം വൈറലായതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ സായ് പല്ലവിക്ക് അനുമോദനങ്ങളും വിവാഹമംഗളാശംസകൾ നേർന്നുകൊണ്ട് നിരവധി പേർ എത്തി. ധാരാളം പേർക്ക് ഈ ചിത്രം കണ്ട് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട് എന്നുള്ളതാണ് സത്യം .കമൻറ്റുകൾ വരുന്നതൊക്കെയും പ്രണയത്തിന് നിറവ്യത്യാസം ഇല്ല എന്നുള്ള രീതിയിലൊക്കെയാണ് .പക്ഷേ സത്യത്തിൽ ചിത്രത്തിൻറെ പൂജാ ചടങ്ങിൽ എടുത്ത് സ്വാഭാവികമായ ഒരു ചിത്രമാണ് എന്നുള്ളതാണ് വസ്തുത.

 

ADVERTISEMENTS