മലയാള സിനിമയിലെ വേറിട്ട ശബ്ദമാണ് സംവിധായകൻ വിനയൻ. സിനിമയിൽ ആരുടെയും കാലു പിടിക്കാതെ സ്വന്തം നിലപാടുകൾ തുറന്നു പറഞ്ഞു മുന്നേറിയ സംവിധായകൻ ആണ് വിനയൻ. പൂർണമായും വേറിട്ട പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങൾ ആണ് വിനയൻ ഒരുക്കിയിട്ടുള്ളത്. മലയാള സിനിമയിൽ ഗ്രാഫിക്സ് ഒന്നും എത്തി നോക്കിയിട്ടില്ലാത്ത സമയത്തു ഗ്രാഫിക്സ് ൻറെ വേറിട്ട തലങ്ങൾ പരീക്ഷിച്ച സംവിധായകൻ കൂടിയാണ് വിനയൻ എന്ന സംവിധായകൻ.
പക്ഷേ തന്റെ നിലപാടുകൾക്ക് അദ്ദേഹം കൊടുക്കേണ്ടി വന്നത് വളരെ വലിയ വിലയായിരുന്നു. ഏകദേശം 12 വർഷത്തോളം അദ്ദേഹം മലയാള സിനിമയിൽ നിന്നും മാറ്റിനിർത്തപ്പെട്ടു. പ്രധാന കാരണം മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ ചിട്ടകൾക്കും രീതികൾക്കും ഒട്ടും വഴങ്ങി കൊടുക്കാതെ, എല്ലാ തരത്തിലുമുള്ള ആർട്ടിസ്റ്റുകൾക്ക് തുല്യ പ്രാധാന്യം നൽകണം എന്നുള്ള നിലയിൽ സംഘടനയിൽ വേറിട്ട ശബ്ദമായി ഇടപെടുകയും സൂപ്പർതാരങ്ങളുടെ ആജ്ഞകൾക്കും തിട്ടൂരങ്ങൾക്കും അപ്പുറമായി പ്രവർത്തിക്കുകയും അവർക്കെതിരെ ശബ്ദമുയർത്തുകയും ചെയ്തതിനാണ്.
അതോടെ മലയാള സിനിമയിൽ അദ്ദേഹത്തിന് ഒരു വിലക്ക് നേരിടേണ്ടതായി വന്നു. വിലക്ക് ഏകദേശം 12 വർഷത്തോളം നീണ്ടുനിന്നു. പക്ഷേ ആരുടെയും കാലു പിടിക്കാനും മാപ്പ് പറയാനാ പോകാതെ വിനയൻ തനിക്കെതിരെയുള്ള വിലക്കിനെതിരെ കോടതിയെ സമീപിക്കുകയും കോമ്പറ്റീഷൻ കമ്മീഷനിൽ നിന്നും തനിക്ക് അനുകൂലമായ വിധി നേടിയെടുക്കുകയും അങ്ങനെ അദ്ദേഹം അതിശക്തമായി തന്നെ മലയാള സിനിമയിൽ തിരിച്ചെത്തുകയും ഇരുപതാം നൂറ്റാണ്ട് എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കുകയും ചെയ്തു.
ചിത്രം വളരെ വലിയ വിജയം നേടുകയും ഒപ്പം തന്നെ ഒരു അതിശക്തനായ പുതിയ നായകനെ കൂടി അദ്ദേഹം മലയാളം സിനിമയ്ക്ക് നൽകുകയും ചെയ്തു. പലപ്പോഴും മലയാള സിനിമയിൽ പുതുമുഖ നായക നടന്മാരെ എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച സംവിധായകനാണ് വിനയൻ.
സിജു വിൽസനായിരുന്നു അദ്ദേഹത്തിൻറെ ചിത്രത്തിലെ നായകൻ. പല സിനിമയിലും സഹനടൻ റോളുകൾ ചെയ്തു മുന്നേറിക്കൊണ്ടിരുന്ന സിജു വിത്സൺ ആദ്യമായി കരുത്തുറ്റ ഒരു നായിക വേഷം ലഭിച്ച ഒരു ചിത്രം കൂടിയായിരുന്നു ഇരുപതാം നൂറ്റാണ്ട്. കേരള നവോത്ഥാന ചരിത്രത്തിൽ എടുത്ത് പറയേണ്ട ആറാട്ടുപുഴ വേലായുധ പണിക്കരുടെ റോൾ ആയിരുന്നു അദ്ദേഹം ചെയ്തത്. സിനിമയും നായക കഥാപാത്രവും കേരളക്കരയാകെ ഒരുപോലെ സ്വീകരിക്കുകയും ചിത്രത്തിന് വളരെ വലിയ സ്വീകാര്യത ഉണ്ടാവുകയും; അതോടൊപ്പം തന്നെ കരുത്തനായ നായകനും മലയാളത്തിൽ ലഭിക്കുകയും അതോടൊപ്പം തന്നെ വിനയൻ എന്ന സംവിധായകൻറെ കഴിവു ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടചിത്രമായിരുന്നു അത്.
എന്തുകൊണ്ടാണ് വിനയൻ മാറ്റിനിർത്തപ്പെട്ടപ്പോൾ ചെയ്ത ചിത്രങ്ങൾ പരാജയപ്പെട്ടത് എന്ന് വ്യക്തമാക്കുന്ന ചിത്രമായിരുന്നു 20ആം നൂറ്റാണ്ട്. കാരണം അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിൽ അദ്ദേഹത്തിന് വേണ്ട സാങ്കേതിക സഹായം മലയാള സിനിമയിൽ നിന്ന് ഉണ്ടായിരുന്നില്ല. തന്റെ സിനിമ സെറ്റിൽ നിന്നും ക്യാമറ അടക്കം കാണാതാവുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് വിനയൻ പറയുന്നു.
ഇപ്പോൾ ഒരു ഓൺലൈൻ ചാനൽ അദ്ദേഹം നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. അദ്ദേഹം നൽകിയ അഭിമുഖത്തിൽ ഒരുകാലത്ത് കേരളത്തിൽ നായർ സമുദായത്തിലെ സ്ത്രീകൾ അനുഭവിച്ച പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. തന്റെ ചിത്രമായ 20 നൂറ്റാണ്ടിലും അത്തരത്തിലുള്ള രംഗം അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്. കേരളത്തിലെ സവർണ്ണ വർഗ്ഗം എന്നറിയപ്പെടുന്ന നായർ മുതലുള്ള സമുദായങ്ങളിൽ അക്കാലത്ത് നായർ സമുദായങ്ങൾ വളരെയധികം ദുരവസ്ഥ നേരിട്ടിട്ടുണ്ട് എന്ന് വിനയൻ പറയുന്നു.
പ്രത്യേകിച്ച് നായർ സമുദായത്തിലെ സ്ത്രീകളിൽ നേരിട്ട ദുരന്തങ്ങളെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. വളരെ പ്രായം കൂടിയ വൃദ്ധരായ ബ്രാഹ്മണന്മാർക്ക് പോലും സംബന്ധം കഴിക്കാൻ സമ്മതത്തോടും നിന്നു കൊടുക്കേണ്ട അവസ്ഥ ഒരുകാലത്ത് നായർ സ്ത്രീകൾക്ക് ഉണ്ടായിരുന്നുവെന്നും വിനയൻ പറയുന്നു.
ആ അവസ്ഥയെ ഇന്നുള്ള സവർണ്ണരെന്നറിയപ്പെടുന്ന നായർ സമുദായത്തിൽപ്പെട്ട വ്യക്തികൾ നിഷേധിക്കുന്നത് ഒരു തരം മുഖംമൂടി അല്ലേ എന്നാണ് വിനയൻ ചോദിക്കുന്നത്. അവരുടെ മുൻതലമുറ അനുഭവിച്ച നീതി നിഷേധത്തെ ദുരവസ്ഥയെ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയായി രീതി അല്ലെന്നും അവരോട് ചെയ്യുന്ന തെറ്റാണെന്ന് വിനയൻ പറയുന്നു.
തങ്ങളുടെ പൂർവികർ അങ്ങനെ ചെയ്തിട്ടുണ്ട് എന്ന് നമ്മൾ അംഗീകരിക്കുന്നതിൽ എന്താണ് തെറ്റ്? ഇന്ന് നമ്മൾ അത്തരത്തിലുള്ള തെറ്റുകൾ ചെയ്യുന്നില്ലല്ലോ താനും നായർ സമുദായത്തിലെ അംഗമാണ് എന്ന് വിനയൻ ഇവിടെ ഓർമിപ്പിക്കുന്നുണ്ട്.
അന്നുള്ള ബ്രാഹ്മണ മേധാവിത്വത്തിന്റെ ഇരകളായിരുന്നു കേരളത്തിലെ നായർ സ്ത്രീകൾ എന്ന് വിനയൻ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഇന്നുള്ള ബ്രാഹ്മണർ അങ്ങനെയല്ല. അവർ മറ്റ് സമുദായങ്ങളിൽ ഉള്ളവരേക്കാൾ വളരെ സാധുക്കളും അതുപോലെതന്നെ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ പോലും അനുഭവിക്കുന്നവരാണ്. തനിക്ക് അത്തരത്തിൽ ധാരാളം സുഹൃത്തുക്കളുമുണ്ട്. പക്ഷേ ഒരു കാലഘട്ടത്തിനു മുമ്പ് ഉണ്ടായിരുന്ന ഒരു കാര്യത്തെ മറച്ചു പിടിച്ചിട്ട് കാര്യമില്ല.അത് തുറന്നു സമ്മതിക്കുന്നതിൽ തെറ്റുമില്ല എന്ന് അദ്ദേഹം പറയുന്നു.
അത്തരത്തിൽ ചില സംഭവങ്ങൾ തന്റെ ചിത്രത്തിൽ കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ആറാട്ടുപുഴ വേലായുധ പണിക്കാരോട് ട് തന്നെ സംബന്ധം കഴിക്കാൻ വരുന്ന വൃദ്ധ ബ്രാഹ്മണനീൽ നിന്നും തന്നെ രക്ഷിക്കണമെന്ന് ഒരു നായർ സ്ത്രീ സഹായം ചോദിക്കുന്നത് ഒരു രംഗം ഉണ്ടായിരുന്നു. എന്നാൽ ഈഴവർ മുതൽ താഴോട്ടുള്ള താഴ്ന്ന സമുദായങ്ങളുടെ പുരോഗമനത്തിനായിട്ടാണ് താൻ പ്രവർത്തിക്കുന്നതെന്നും ഉയർന്ന സമുദായത്തിലെ സ്ത്രീകളുടെ കാര്യങ്ങൾ കൂടി താൻ ഇടപെട്ടാൽ മഹാരാജാവിന് തന്നോട് ഉള്ള ആ ഒരു അനുകമ്പ കൂടി ഇല്ലാതാകുമെന്നും അപ്പോൾ താൻ തന്റെ ലക്ഷ്യത്തിൽ നിന്ന് മാറി പോകാതിരിക്കാൻ തനിക്ക് ഇതു മാത്രമേ ചെയ്യാൻ പറ്റുമെന്ന് ആറാട്ടുപുഴ വേലായുധ പണിക്കർ പറയുന്ന ഒരു രംഗം ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നതായി വിനയൻ പറയുന്നു. ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ ആണ് വിനയൻ ഇത് പറഞ്ഞത്