Advertisement
Home VIRAL NEWS മരിക്കാൻ പോകുന്ന തന്റെ ഭാര്യക്കായി 92 വയസ്സുള്ള അയാൾ ചെയ്തത് ആരുടേയും കണ്ണുകളെ ഈറനണിയിക്കും...

മരിക്കാൻ പോകുന്ന തന്റെ ഭാര്യക്കായി 92 വയസ്സുള്ള അയാൾ ചെയ്തത് ആരുടേയും കണ്ണുകളെ ഈറനണിയിക്കും -വൈറൽ വീഡിയോ കാണാം

101
ADVERTISEMENTS

പ്രണയം എന്ന വാക്കിന്റെ അർത്ഥം പലർക്കും പല രീതിയിൽ ആണെന്ന് ഇന്നത്തെ കാലത്തേ ചില പ്രണയങ്ങൾ കാണുമ്പോൾ പലപ്പോഴും തോന്നാറുണ്ട്. പലപ്പോഴും അത് പ്രണയം എന്ന വാക്കിനേയും അതിന്റെ അർത്ഥത്തേയും കളങ്കപ്പെടുത്തുന്നതായി പോകുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. പ്രണയമെന്ന പേരിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ അത്ര തന്നെ അരോചകമാകാറുണ്ട്. മാംസ നിബന്ധമല്ല രാഗം എന്ന് കവി പറയാറുള്ള പോലെ പലപ്പോഴും ചില പ്രണയങ്ങൾ എന്നും നനുത്ത ഓർമ്മകൾ സമ്മാനിക്കുന്ന സുന്ദരമായ കാഴ്ചകൾ ആണ്.

അത്തരത്തിൽ ഒരു ഒരു അനശ്വര പ്രണയ വീഡിയോ ആണ് ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത്. നമ്മുടെ രാജ്യത്ത് ഒരു ഭാര്യയും ഭർത്താവും ദീർഘ കാലം ഒരുമിച്ചു ജീവിക്കുക എന്നാൽ അതിനർത്ഥം അവർ ഏറ്റവും മികച്ച ഭാര്യ ഭർത്താക്കന്മാർ എന്നാണെന്നു പറയാൻ പറ്റില്ല കാരണം ഇവിടെ കൂടുതൽ ബന്ധങ്ങളെയും പിടിച്ചു നിർത്തുന്നത് സമൂഹത്തിനെയും വീട്ടുകാരെയും ഭയന്നുള്ള സഹനങ്ങളാണ്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു മേൽ ഇവിടെ കുടുംബത്തിനും സമൂഹത്തിനും വല്ലാത്ത നിയന്ത്രണങ്ങൾ ഉണ്ട് എന്നതിൽ തർക്കമില്ല.

READ NOW  എനിക്ക് നിന്നോട് പ്രണയമാണ് നീയാണ് എന്നെ ആദ്യമായി പരിഗണിച്ച പുരുഷൻ - പ്രണയം തുറന്നു പറഞ്ഞു ചാറ്റ് ബോട്ട് ആശങ്കയോടെ ടെക് ലോകം എന്തിരൻ പോലെയാകുമോ?

എന്നാൽ മാനുഷിക മൂല്യങ്ങൾ ഒരുപാട് പരിഗണിക്കപ്പെടുന്ന യൂറോപ്യൻ രാജ്യങ്ങളിലെയും സ്കാന്ഡിനേവിയൻ രാജ്യങ്ങളിലെയും അവസ്ഥ അത്തരത്തിലല്ല. അവർക്കൊരിക്കലും ഒരു ബന്ധം അരോചകവും അസഹനീയവുമായി തോന്നിയാൽ അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഒട്ടും ബുദ്ധിമുട്ടുണ്ടാകില്ല. അതുകൊണ്ടു തന്നെ അവിടെ ഏതെങ്കിലും ദമ്പതികൾ ദീർഘകാലം തങ്ങളുടെ പങ്കാളിയുമായി ഒന്നിച്ചു കഴിഞ്ഞു എന്നുണ്ടെങ്കിൽ ഉറപ്പായും അവർ അത്രത്തോളം സ്നേഹിച്ചു ജീവിക്കുന്നവരാകും എന്നുള്ളത് തന്നെ. അവിടെ ഒരിക്കലും നാട്ടുകാർ എന്ത് കരുത്തും എന്ന് കരുതി ടോക്സിക്ക് ആയ ബന്ധങ്ങളിൽ അവർ പിടിച്ചു തൂങ്ങി നിൽക്കില്ല.

ADVERTISEMENTS

അത്തരത്തിൽ വളരെ സുന്ദരമായ ഒരു പ്രണയ നിമിഷം ഒരു പക്ഷേ ഏതൊരു കഠിന ഹൃദയമുള്ള വ്യക്തിയെയും തരളിതനാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. 73 വർഷം ഒന്നിച്ചു ജീവിച്ച തൻറെ ഭാര്യയുടെ അന്ത്യ നിമിഷത്തിൽ അവർക്ക് പ്രീയപ്പെട്ട ഗാനം പാടി തന്റെ പ്രീയതമയെ യാത്രയാക്കുന്നു വളരെ വികാരഭരിതമായ രംഗമാണ് വിഡിയോയിൽ

READ NOW  "19 മിനിറ്റ് വീഡിയോ" തേടി പരക്കം പായുന്നവർ അറിയാൻ; ഒരു 'ക്ലിക്ക്' മതി നിങ്ങളെ ജയിലിലെത്തിക്കാൻ; 5 ലക്ഷം രൂപ പിഴയും 3 വർഷം തടവും

എറിനും അവളുടെ കുടുംബത്തിനും, “നിങ്ങൾക്ക് ഇത് ഒരിക്കലും അറിയാൻ കഴിയില്ല” എന്ന ഗാനത്തിനു എല്ലായ്പ്പോഴും സവിശേഷമായ അർത്ഥമാണ്.

അവളുടെ മുത്തച്ഛൻ ഹോവാർഡ് രണ്ടാം ലോകമഹായുദ്ധത്തിൽ പോരാടാൻ പോകുമ്പോൾ മുത്തശ്ശി ലോറ ഇത് പാടുമായിരുന്നു. അന്നുമുതൽ, കുടുംബത്തിന്റെ പ്രിയപ്പെട്ട പ്രണയഗാനമാണിത്.

ദമ്പതികൾ 73 വർഷമായി തങ്ങളുടെ മനോഹരമായ വിവാഹ ജീവിതം ആസ്വോദിക്കുകയാണ് , എന്നാൽതന്റെ പ്രീയതമ ലോറ മരണക്കിടക്കയിൽ കിടക്കുമ്പോൾ, 92 കാരനായ ഹോവാർഡ് ഈ പ്രണയഗാനം അവസാനമായി അവർക്ക് വേണ്ടി ആലപിക്കുകയാണ് .

അവരുടെ മകൾ എറിൻ വീഡിയോയിൽ പകർത്തിയ ഈ കണ്ണീരണിയിക്കുന്ന വികാരപരമായ പ്രണയാർദ്രമായ രംഗം വലിയ തോതിൽ ആളുകളുടെ ശ്രദ്ധ ആകർഷിക്കുകയാണ്. ഹോവാർഡ് തന്റെ ജീപ്രണയിനിയുടെ പ്രീയപ്പെട്ട ബാലഡ് പാടുമ്പോൾ, സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചുറ്റപ്പെട്ടു ആശുപത്രി കിടക്കയിൽ കിടക്കുന്ന ലോറയെ കാണാം. അവർ പരസ്പരം അവരുടെ പ്രണയം പങ്ക് വെക്കുന്നതും അദ്ദേഹം തന്റെ പ്രണയിനിയെ താലോലിക്കുന്നതുമായ വളരെ വികാരപരമായ രംഗങ്ങൾ ആണ് വിഡിയോയിൽ ഉള്ളത്.

READ NOW  ആ ചെറുപ്പക്കാരന്റെ ഹൃദയവും രണ്ട് വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ്സ് വിങ്ങുകയായിരുന്നു.ഡോ. ജോ ജോസഫിന്റെ വികാര നിർഭരമായ കുറിപ്പ്

വീഡിയോ കാണാം.

ഏറ്റവും കഠിനമായ ഹൃദയങ്ങളെപ്പോലും സ്പർശിക്കുന്ന ഒരു നിമിഷമാണിത്, പാട്ടിലൂടെയുള്ള സ്നേഹത്തിന്റെ അവസാന പ്രഖ്യാപനം.

ADVERTISEMENTS