നാഗാർജുന എന്റെ മുഖത്ത് പതിനാലു തവണ അടിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

1

സ്ത്രീകളുടെ ആത്മാഭിനതിനെ കുറിച്ചും , പ്രതിരോധശേഷി, മാനസികാരോഗ്യം എന്നിവയെക്കുറിച്ച് തുറന്നു സംസാരിക്കുന്നതിൽ എന്നും മുന്നിട്ട് നിന്നിട്ടുള്ള നടിയാണ് ഇഷ കൊപ്പികർ. ‘ക്യാ കൂൾ ഹേ ഹം’, ‘കൃഷ്ണ കോട്ടേജ്’, ‘ഏക് വിവാഹ് ഐസാ ഭി’, ‘ശബ്രി’, ‘ഡോൺ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഇഷ, തന്റെ ആശങ്കകളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും എപ്പോഴും വ്യക്തമായ നിലപാടുകൾ അറിയിച്ചിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ, നടി തന്റെ ആദ്യ തെലുങ്ക് ചിത്രമായ ‘ചന്ദ്രലേഖ’യുടെ സെറ്റിൽ നിന്ന് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നാഗാർജുനയുമായി ബന്ധപ്പെട്ട ഒരു ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചു.

നാഗാർജുന ഇഷ കൊപ്പികറെ 14 തവണ അടിച്ചപ്പോള്‍.

ADVERTISEMENTS
   

തന്റെ ആദ്യ ചിത്രത്തിൽ വെച്ച് മുതിർന്ന നടൻ നാഗാർജുന തന്നെ പലതവണ അടിച്ചു എന്നാണ് ഇഷ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഹിന്ദി റഷിന് നൽകിയ അഭിമുഖത്തിലാണ് ഇഷ ഈ സംഭവം വിവരിച്ചത്.

“നാഗാർജുന എന്നെ അടിച്ചു,” ഇഷ പറഞ്ഞു തുടങ്ങി. “ഞാൻ പൂർണ്ണമായും അർപ്പണബോധമുള്ള ഒരു നടിയായിരുന്നു, യഥാർത്ഥവും സ്വാഭാവികവുമായ രീതിയിൽ അഭിനയിക്കാൻ ആഗ്രഹിച്ചു. അതുകൊണ്ട് ഷൂട്ടിങ്ങിനിടെ അദ്ദേഹമ എന്നെ അടിക്കുന്ൻ ഒരു സീൻ ചിത്രീകരിക്കുകയാണ് ആദ്യം അദ്ദേഹം എന്നെ അടിക്കുമ്പോൾ എനിക്ക് അത് അത്രയധികം അനുഭവപ്പെട്ടിരുന്നില്ല.അതുകൊണ്ടു തന്റെ എന്റെ റിയാക്ഷൻ എനിക്ക് പോരാ എന്ന് തോന്നി. ഇത് എന്റെ രണ്ടാമത്തെ ചിത്രമായിരുന്നു, അതിനാൽ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ‘നാഗ്, എന്നെ ശരിക്കും അടിക്കൂ.’ അദ്ദേഹം ചോദിച്ചു, ‘ഉറപ്പാണോ? ഇല്ല, എനിക്കത് കഴിയില്ല.നാഗാർജുന പറഞ്ഞു.’ ഞാൻ പറഞ്ഞു, ‘എനിക്കത് അനുഭവിക്കണം. എനിക്കിപ്പോൾ അത് അനുഭവപ്പെടുന്നില്ല.’ അങ്ങനെ അദ്ദേഹം എന്നെ അടിച്ചു, പക്ഷേ വളരെ പതിയെ.”

രംഗത്തിന് ആവശ്യമായ ദേഷ്യം തനിക്ക് സ്വാഭാവികമായി ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും, തന്റെ ഭാവം ക്യാമറയിൽ ശരിയായ രീതിയിൽ പതിയാത്തതുകൊണ്ടാണ് ഇങ്ങനെ ആവശ്യപ്പെട്ടതെന്നും ഇഷ വിശദീകരിച്ചു. “ദേഷ്യം വരുത്താനുള്ള ശ്രമത്തിൽ, ഞാൻ 14 തവണ കവിളിൽ അടി വാങ്ങി,” അവർ കൂട്ടിച്ചേർത്തു.

“എന്റെ മുഖത്ത് അടയാളങ്ങൾ ഉണ്ടായിരുന്നു. പാവം, അദ്ദേഹം ഷൂട്ട് കഴിഞ്ഞു എന്നെ അടുത്ത് ഇരുത്തി ക്ഷമ ചോദിച്ചു,” ഇഷ ഓർത്തു. “അപ്പോൾ ഞാൻ ചോദിച്ചു, ‘ഞാനാണ് അത് ആവശ്യപ്പെട്ടത്, പിന്നെ എന്തിനാണ് നിങ്ങൾ ക്ഷമ ചോദിക്കുന്നത്?'” ഇഷ ചിരിച്ചുകൊണ്ട് പറഞ്ഞു.

പ്രൊഫഷണൽ രംഗത്ത്

കൃഷ്ണ വംശി സംവിധാനം ചെയ്ത തെലുങ്ക് കോമഡി-ഡ്രാമ ചിത്രമാണ് ‘ചന്ദ്രലേഖ’. നാഗാർജുനയും രമ്യ കൃഷ്ണനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1997-ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ മലയാളത്തിലെ ഹിറ്റ് ചിത്രം ചന്ദ്രലേഖ റീമേക്കായിരുന്നു ഈ ചിത്രം. ഇഷയുടെ സിനിമാ അരങ്ങേറ്റം ‘ചന്ദ്രലേഖ’യിലൂടെയായിരുന്നു.

ഇഷയുടെ അടുത്ത ചിത്രം തമിഴിലെ ‘കാതൽ കവിതാ’ ആയിരുന്നു, ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് (തമിഴ്) ലഭിച്ചു. ‘ഫിസ’, ‘പ്യാർ ഇഷ്ക് ഓർ മൊഹബത്ത്’, ‘പിഞ്ചർ’, ‘ക്യാ കൂൾ ഹേ ഹം’, ‘ഡോൺ’, ‘സലാം-എ-ഇഷ്ക്: എ ട്രിബ്യൂട്ട് ടു ലവ്’, ‘ഡാർലിംഗ്’ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെയും ഇഷ ശ്രദ്ധേയയാണ്. ‘സൂരങ്ങ’, ‘ദഹനം’ എന്നീ വെബ് സീരീസുകളിലാണ് അവർ അവസാനമായി അഭിനയിച്ചത്.

ആ രംഗം ഇതാ ..

ഈ വെളിപ്പെടുത്തൽ സിനിമാ ലോകത്ത് വീണ്ടും ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. അഭിനേതാക്കൾ കഥാപാത്രത്തിനായി എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നു എന്നതിന്റെ ഉദാഹരണമായി പലരും ഇതിനെ കാണുമ്പോൾ, ഒരു രംഗം സ്വാഭാവികമാക്കാൻ എത്രത്തോളം റിസ്കുകൾ എടുക്കാൻ തയ്യാറാണെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.

ADVERTISEMENTS