പണ്ട് ഇവന്മാര്‍ ഒരുത്തന്‍റെ ചരിവ് നിവര്‍ത്താന്‍ നടന്നതാ.അത് പറഞ്ഞ് മുരളി പൊട്ടിച്ചിരിച്ചു.സംഭവം ഇങ്ങനെ

213

നടൻ അവതാരകൻ ആർജെ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് മിഥുൻ രമേശൻ. സോഷ്യൽ മീഡിയയിലും  മികച്ച ഒരു കണ്ടന്റ് ക്രിയേറ്ററായി മിഥുൻ രമേശ് നിലനിൽക്കുന്നുണ്ട്. മിഥുന്റെ ഭാര്യ ലക്ഷ്മിയും ആളുകൾക്ക് സുപരിചിതയാണ്.

ഒരു അഭിമുഖത്തിൽ മിഥുൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ജോഷി സംവിധാനം ചെയ്ത റൺവേ എന്ന ചിത്രത്തിൽ വളരെ മികച്ച  പ്രകടനമാണ് മിഥുൻ കാഴ്ചവച്ചത് .  ഈ ചിത്രത്തിൽ മുരളിയുടെ മകനായാണ് മിഥുന്‍ എത്തിയത് . ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് വേളയില്‍ ഉണ്ടായ രസകരമായ  ഒരു അനുഭവത്തെക്കുറിച്ചാണ് മിഥുൻ പറയുന്നത്

ADVERTISEMENTS

ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട രംഗം ഷൂട്ട് ചെയ്യുകയാണ്. ഈ രംഗം ലോറി താവളത്തിൽ വച്ചാണ് ഷൂട്ട് ചെയ്യുന്നത്. മുരളിയുടേയും ദിലീപിന്റെയും കഥാപാത്രം സംസാരിക്കുമ്പോള്‍ “അയാള്‍ പോകുന്നെങ്കില്‍ പോട്ടെ അപ്പാ” എന്ന് മിഥുന്‍ പറയുന്ന  രംഗം കഴിഞ്ഞപ്പോൾ എല്ലാവരും നന്നായിരുന്നു എന്ന് പറഞ്ഞു. ജോഷി സാറും പറഞ്ഞു നന്നായിരുന്നു എന്ന്.

READ NOW  അന്ന് ഞാൻ ധരിച്ചത് അതായിരുന്നില്ല പലരും അവരുടെ ഇഷ്ടത്തിന് മോശം രീതിയിൽ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു മാളവിക മേനോൻ പറയുന്നു.

ഡയലോഗ് പറഞ്ഞിട്ട്  ഞാന്‍ ഭയങ്കര ആത്മാഭിമാനത്തോടെയാണ് നടന്നു വരുന്നത്. ഞാന്‍ നടക്കുമ്പോള്‍ ഒരു ചെറിയ ചരിവുണ്ട്. അപ്പോൾ അവിടെ മുരളി ചേട്ടൻ ഒരു സിഗരറ്റ് ഒക്കെ വലിച്ച് ഇരിപ്പുണ്ട്. അവിടെ നിന്ന് ആരോ ഒരാൾ എന്നോട് പറഞ്ഞു എല്ലാം കൊള്ളാമായിരുന്നു പക്ഷേ നിനക്ക് ചെറിയൊരു കൂനും ചരിവും ഉണ്ട്. അതൊന്ന് മാറ്റിയാൽ നന്നായിരിക്കും എന്ന് ഞാൻ ശരി എന്ന് പറഞ്ഞു തിരിച്ചു പോന്നപ്പോൾ മുരളി ചേട്ടൻ അവിടെ ഇരുന്ന് പൊട്ടിച്ചിരിക്കുന്നു.

അവിടെ നിന്നവരെല്ലാം  കാര്യം എന്താണെന്ന് മനസിലാവാതെ മുരളി ചേട്ടനെ നോക്കി. അപ്പോളാണ് അദ്ദേഹത്തില്‍ നിന്നും ഒരു തഗ്ഗ് ഡയലോഗ് വെളിയില്‍ വരുന്നത്. “പണ്ട് ഇവന്മാർ ഒരുത്തന്റെ ചെരിവ് മാറ്റാൻ നടന്നത് ആണ്”. അത്രയും മാത്രമേ അദ്ദേഹം പറഞ്ഞുള്ളൂ.

അദ്ദേഹം ആരെയാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമായി തന്നെ അവിടെയുള്ളവര്‍ക്ക് മനസ്സിലായി എന്ന്  മിഥുൻ പറയുന്നു . നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് അതിമനോഹരമായ കമന്റുകളുമായി എത്തുന്നത്. ഇന്ന് മലയാള സിനിമയെ പിടിച്ചുനിർത്തുന്നത് തന്നെ ആ ചെരിവ് ആണ് എന്നാണ് പലരും കമന്റ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ ഈ ഒരു വീഡിയോ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.

READ NOW  മോഹൻലാലിനെയോ മമ്മൂട്ടിയെയോ - കൂടുതൽ ഇഷ്ടം - എത്ര ചോദിച്ചാലും ഉത്തരം ഇത് റീനു മാത്യൂസ്

നിരവധി ആളുകളാണ് ഇതിന് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇത്തരം ഒരു കാര്യംമുരളി പറയുമ്പോൾ അത് ഒരു തഗ് ആയി മാറും എന്നുള്ളത് ഉറപ്പാണ് എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്.

ADVERTISEMENTS