വളരെ ചുരുങ്ങിയ നാളത്തെ ബന്ധങ്ങൾ കൊണ്ട് പോലും പല പെൺകുട്ടികളും പലരോടൊപ്പവും തങ്ങളുടെ മക്കളെ വരെ ഉപേക്ഷിച്ചു പോകുന്ന വാർത്തകൾ നമ്മൾ സ്ഥിരം കേൾക്കാറുണ്ട്. ആ ലിസ്റ്റിലേക്ക് വീണ്ടും ഒരു വാർത്ത എത്തിയിരിക്കുകയാണ്.
ഈ വാർത്തയിൽ തന്റെ പതിനൊന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിനേയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് യുവതി വെറും ഒരാഴ്ച മുൻപ് പരിചയപ്പെട്ട പ്രൈവറ്റ് ബസിലെ കണ്ടക്ടർക്കൊപ്പം ഒളിച്ചോടിയത്. ഏവരെയും അമ്പരപ്പിച്ച വാർത്ത നടന്നത് മലപ്പുറത്താണ്.
സ്വോകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കിയിരുന്ന് വിവാഹിതയും കൈക്കുഞ്ഞിനെ അമ്മാമയുമായ യുവതി താൻ സ്ഥിരമായി യാത്ര ചെയ്തിരുന്ന ബസിലെ കണ്ടക്ടറോട് പരിചയപ്പെടുകയും അയാൾക്ക് ഫോൺ നമ്പർ നൽകുകയും ചെയ്തു. അങ്ങനെ ഇരുവരും തമ്മിൽ ഒരാഴ്ചക്കുള്ളിൽ തന്നെ പ്രണയത്തിലാവുകയും ഒളിച്ചോടുകയുമായിരുന്നു ചെയ്തത്.
കണ്ണൂരുള്ള യുവാവാണ് കോഴിക്കോട് റൂട്ടിലോടുന്ന ബസിൽ കണ്ടക്ടർ ആയി എത്തിയത്. കുറച്ചു ദിവസം മാത്രമുള്ള പരിചയത്തിന്റെ പേരിൽ യുവതു യുവാവിന് ഫോൺ നമ്പർ കൈമാറുകയും അങ്ങനെ ബന്ധം വളർന്നു ഒളിച്ചോടുകയുമായിരുന്നു. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ പോലീസ് എസ്എടുത്തു അന്വോഷണം ആരംഭിക്കുകയും ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ആരുടെ കൂടെ വേണെമെങ്കിലും ജീവിക്കാൻ ഇവിടെ ആർക്കും സ്വതന്ത്ര്യമുണ്ട്. എന്നയാളുടെ കൂടെ തന്നെ ജീവിക്കണം എന്ന് നിർബന്ധം പിടിക്കാൻ നമുക്ക് അവകാശവുമില്ല. ഭർത്താവുമായി എത്ര തന്നെ പ്രശനമുണ്ടെങ്കിലും തന്റെ സാമീപ്യം അനിവാര്യമായ പത്തുമാസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചതാണ് യുവതി ചെയ്ത ഏറ്റവും വലിയ തെറ്റ്. കുഞ്ഞിനെ ഉപേക്ഷിച്ച കുറ്റത്തിന് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രണ്ടാളെയും നിലമ്പൂർ കോടതി റിമാൻഡിൽ വിട്ടു . ജീവിതത്തെ കുറിച്ച് വികലമായ കാഴ്ചപ്പാടുള്ള വലിയ ഒരു സമൂഹം ഇവിടെ ഉണ്ട് അവർക്ക് വേണ്ട രീതിയിലുളള ബോധവൽക്കക്കരണം നൽകാൻ നമ്മുടെ സംവിധാനങ്ങൾ പരാജയപ്പെടുകയാണ്. നിരവധി പേരാണ് വളരെ പെട്ടന്ന് തന്നെ ദാമ്പത്തിക ജീവിതം ഉപേക്ഷിച്ചു മറ്റു ഇണകളെ തേടുന്നത്. ബന്ധം തുടങ്ങുന്നതും അതവസാനിക്കുനന്നതും ഒരു വസ്ത്രം ഇടുന്നതും ഊരുന്നതുപോലെയാണ് എന്ന് പറഞ്ഞാൽ അതിൽ വലിയ അത്ഭുതമില്ല.
വിവാഹത്തിലേക്ക് ആണായാലും പെണ്ണായാലും കടന്നു പോകുന്നതിനു മൂന്ന് നല്ല രീതിയിൽ ആലോചിക്കേണ്ടതിന്റെ ആവശ്യകത പുതിയ തലമുറയെ എങ്കിലും ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്. അതിനു സ്കൂൾ തലത്തിൽ തൊട്ടു തന്നെലൈംഗിക വിദ്യാഭ്യാസവും വ്യക്തി ബന്ധങ്ങളിൽ പാലിക്കേണ്ട കാര്യങ്ങളും അവർക്ക് പകർന്നു നൽകേണ്ടതാണ്. കുടുംബത്തിനും ഇത്തരം കാര്യങ്ങളിൽ വലിയ ഉത്തരവാദിത്വം ഉണ്ട്.