Advertisement
Home MOVIES Malayalam വിട്ടുവീഴ്ചയ്ക്ക് തയ്യാറാക്കാൻ താല്പര്യമുള്ള പെൺകുട്ടികൾ പുറത്തിരിക്കുന്നുണ്ട് എന്ന് അയാൾ പറഞ്ഞു

വിട്ടുവീഴ്ചയ്ക്ക് തയ്യാറാക്കാൻ താല്പര്യമുള്ള പെൺകുട്ടികൾ പുറത്തിരിക്കുന്നുണ്ട് എന്ന് അയാൾ പറഞ്ഞു

1680
ADVERTISEMENTS

സിനിമയിലേക്ക് ഇന്ന് പല സ്ത്രീകളും കടന്നു വരുന്നുണ്ട്. ഒരു കാലഘട്ടത്തിൽ സ്ത്രീകൾ സിനിമയിലേക്ക് വരുന്നത് വലിയ പാതകമായി കണ്ടിരുന്നു. എന്നാൽ ഇന്ന് സ്ത്രീകളും കുട്ടികളും ഒക്കെ വളരെ സുരക്ഷിതമായി തന്നെ സിനിമാരംഗത്ത് നിലനിൽക്കുന്നുണ്ട്.

എത്രയൊക്കെ സുരക്ഷിതത്വം ഉണ്ട് എന്ന് പറഞ്ഞാലും വിനോദരംഗത്ത് നിലനിൽക്കുന്ന ഒന്നുതന്നെയാണ് കാസ്റ്റിംഗ് കൗച്ച് എന്ന രീതി. അവസരങ്ങൾ ആഗ്രഹിക്കുന്നവരെ ചൂഷണം ചെയ്യാൻ പലതരത്തിലുള്ള ആളുകൾ സിനിമാരംഗത്ത് നിലനിൽക്കുന്നുണ്ട്. അത് മലയാള സിനിമയിൽ അടക്കം ഉണ്ട് എന്ന് പല നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്. നോർത്ത് സ്ഥലങ്ങളിലേക്ക് ഒക്കെ പോകുമ്പോൾ സീരിയൽ രംഗത്തും ഇത്തരം കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുന്നുണ്ട്.

ADVERTISEMENTS

മികച്ച അവസരങ്ങൾ ലഭിക്കണമെങ്കിൽ നിർമ്മാതാവിന്റെയോ സംവിധായകന്റെയോ ഒപ്പം കിടക്ക പങ്കിടണം എന്നാണ് പല നായികമാരോടും പലരും ആവശ്യപ്പെടാറുള്ളത്  അത്തരത്തിൽ തനിക്കുണ്ടായൊരു മോശം അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി ചാരു അസോപ.

READ NOW  ഞാൻ സുഖിക്കാനായി നിന്നെ ചെയ്യാനുള്ളത് ചെയ്തു അന്ന് അയാൾ ചെയ്ത.... ദുരനുഭവം തുറന്നു പറഞ്ഞു സാനിയ ഇയ്യപ്പൻ

സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ചാരു. താരത്തിന്റെ സ്വകാര്യ ജീവിതവും ആരാധകർക്കിടയിൽ വലിയതോതിൽ ചർച്ച നേടിയിട്ടുണ്ട്. മുൻ ഭർത്താവ് രാജീവ് സെന്നുമായുള്ള പ്രശ്നങ്ങളായിരുന്നു നടിയെ കൂടുതലായും ആളുകള്‍ക്കിടയില്‍  ശ്രദ്ധ കേന്ദ്രമാക്കിയത്.

താൻ നേരിട്ട് കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചാണ് നടി ഇപ്പോൾ പറയുന്നത്. താൻ അഭിനയം തുടങ്ങിയ ആരംഭ കാലത്താണ് മോശം അനുഭവത്തിലൂടെ കടന്നു പോകേണ്ടതായി വന്നത്. രാജസ്ഥാനിൽ നിന്നും സിനിമ മോഹവുമായി മുംബൈയിലേക്ക് എത്തുമ്പോൾ ഒരിക്കലും ഇത്തരം ഒരു അനുഭവമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

താൻ മുംബൈയിലേക്ക് വന്നപ്പോൾ തന്റെ കുടുംബവും ഒപ്പം ഉണ്ടായിരുന്നു. വാടകയ്ക്ക് ഒരു വീട് എടുത്ത് അവിടെ താമസിക്കുകയായിരുന്നു. പിന്നീട് ഓഡിഷനുകളിലും മറ്റും പോകാൻ തുടങ്ങി. ഇൻഡസ്ട്രിയയെ കുറിച്ച് നല്ല ധാരണ ഉള്ളതുകൊണ്ട് തന്നെ ഒറ്റയ്ക്ക് വിടാൻ അമ്മ തയ്യാറായിരുന്നില്ല.

20 ഓ 21 ഓ വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു. ഒരു ദൂരവും നേരിടേണ്ടി വരുന്നത് ആ സമയത്ത് മീറ്റിങ്ങുകൾക്കൊക്കെ പോയിരുന്നു. അതിൽ ഒരു അറിയപ്പെടുന്ന പ്രൊഡക്ഷൻ ഹൗസിൽ നിന്നുമുള്ള ഒരു നിർമാതാവിനെ കാണുകയാണ് ചെയ്തത്. ആ സമയത്ത് അയാൾ ഒരു ഓഫർ നൽകി. ആ കരാറിൽ ഒപ്പിടാൻ പോയപ്പോൾ തനിക്ക് അറിയാവുന്ന കുറച്ച് ആളുകൾക്കൊപ്പം വിട്ടുവീഴ്ച ചെയ്യണം എന്ന് അയാൾ പറഞ്ഞു. അതിന് പറ്റില്ല എന്ന് പറഞ്ഞപ്പോൾ അതിന് തയ്യാറായിട്ടുള്ള നിരവധി പെൺകുട്ടികൾ പുറത്തിരിക്കുന്നുണ്ട് എന്നും അവർക്ക് അവസരം നൽകുമെന്നും അയാൾ പറഞ്ഞു. ഈ സംഭവം തന്നെ വല്ലാതെ ഉലച്ചുകളഞ്ഞിരുന്നു. ഈ സംഭവത്തിനു ശേഷം മൂന്നുദിവസം തനിക്ക് പനിപിടിച്ചു കിടപ്പിലായി എന്നും താരം പറയുന്നു.

READ NOW  അവനെ പ്രേമിക്കുന്ന സമയത്ത് തന്നെ എനിക്ക് വേറൊരു പ്രണയമുണ്ടായിരുന്നു. പ്രണയങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീലക്ഷ്മി അറക്കൽ
ADVERTISEMENTS