സൂപ്പർ ഹിറ്റ് സംവിധായകൻ ഐവി ശശി മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മെഗാഹിറ്റ് ചിത്രമാണ് വർണ്ണപ്പ ക്കിട്ട്. മോഹൻലാൽ ഐവി ശശി ടീമിന്റെ അവസാന ചിത്രം കൂടിയാണ് സിംഗപ്പൂരിലാണ് ഈ ചിത്രം ചിത്രീകരിച്ചത്.
പാട്ടുകളും സംഘട്ടനങ്ങളും കുടുംബ വികാരങ്ങളും ഉൾക്കൊണ്ട ചിത്രം ശെരിക്കും നിറങ്ങളുടെ അവിസ്മരണീയമായ കാഴ്ചയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. മോഹൻലാലിന്റെ നായികയായി എത്തിയ മീനയും ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു.
ജനാർദ്ദനൻ, ജഗദീഷ് രാജൻ പി ദേവ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. 1997-ൽ പുറത്തിറങ്ങിയ ഒരു വേനൽ അവധിക്കാല ചിത്രമാണ് വർണപ്പകിട്ട്. സൂപ്പർ ഹിറ്റായ ഈ ചിത്രത്തിൽ എടുത്തു പറയാനുള്ളത് ചിത്രത്തിന്റെ സറൗണ്ട് മാസ്റ്റർ സൂപ്പർ സ്റ്റാർ മോഹൻലാൽ തന്നെയായിരുന്നു എന്നതാണ് . ചിത്രത്തിലെ സംഘട്ടന രംഗത്തിന്റെ പൂർണ നിയന്ത്രണം മോഹൻലാൽ ഏറ്റെടുത്തു, അതോടൊപ്പം സിനിമയിലെ ഒരു രംഗം പൂർണ്ണമായും മോഹൻലാൽ ആണ് എഴുതിയത്.
സിനിമയുടെ രചയിതാവ് ബാബു ജനാർദ്ദനന് പാസ്‌പോർട്ട് ഇല്ലാത്തതിനാൽ സിംഗപ്പൂരിലേക്ക് ഉള്ള യാത്ര മുടങ്ങി . അതോടെ മോഹൻലാലിൽ മറ്റൊരു ഉത്തരവാദിത്വം കൂടി വന്നു ചേർന്ന് . സിംഗപ്പൂരിലെ ചിത്രീകരണത്തിനിടെ തിരക്കഥയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത മറ്റൊരു രംഗം ചിത്രീകരിക്കേണ്ടി വന്നതിനാലാണ് മോഹൻലാൽ വർണ്ണപ്പകിട്ടിലെ ഒരു രംഗത്തിന്റെ തിരക്കഥാകൃത്ത് ആയി മാറിയത്.
ചിത്രത്തിൽ മോഹനാലാളും മീനയും തമ്മിൽ അടുക്കളയിൽ വച്ചുള്ള ഒരു കോംബിനേഷൻ സീൻ അതീവ റൊമാന്റിക് ആയ ആ രംഗം പൂർണമായും മോഹൻലാൽ എഴുതിയതാണ്. ഐവി ശശി ആ സീൻ ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചു. നായക വേഷത്തിന് പുറമെ ചിത്രത്തിന്റെ സംഘട്ടന രംഗവും തിരക്കഥയും മോഹൻലാൽ ഏറ്റെടുത്തു എന്നത് വർണ്ണപ്പകിട്ടിനെ മറ്റു മോഹൻലാൽ ചിത്രങ്ങളിൽ നിന്ന് വേറിട്ട് നിര്ത്തുന്നു . ചിത്തടം വലിയ ഹിറ്റായി മാറിയിരുന്നു .