മലയാളത്തിലെ ഏറ്റവും മികച്ച താര കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാലിൻറെയും മുകേഷിന്റെയും ഇരുവരുമൊന്നിച്ച മിക്ക ചിത്രങ്ങളും സൂപ്പർഹിറ്റുകളുമാണ്. പരസ്പരം വലിയ സൗഹൃദവും ഉണ്ട്. മലയാളത്തിന്റെ ഏത് സൂപ്പർതാരത്തെക്കുറിച്ച് ആയാലും കഥകൾ ഇറക്കാനും രസകരങ്ങളായ തമാശകൾ പൊട്ടിക്കാനും കഴിവുള്ള അവകാശമുള്ള ഒരു നടനാണ് മുകേഷ്. കുറച്ചു നാൾ മുമ്പ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ രസകരമായ ഒരു സംഭവമാണ് ഇവിടെ പങ്കുവെക്കുന്നത്
കുറേക്കാലം മുൻപ് മലയാളത്തിൽ നിരവധി താരങ്ങളും ഒത്ത് ഒരു ബ്രഹ്മാണ്ഡാ സ്റ്റേജ് ഷോ അമേരിക്കയിൽ പ്ലാൻ ചെയ്തിരുന്നു. മലയാളത്തിലെ പ്രഗൽഭരായ നിരവധി താരങ്ങൾ ആ സംഘത്തിന് ഒപ്പമുണ്ടായിരുന്നു. പ്രധാനമായും പ്രിയദർശൻ, മോഹൻലാലും ശോഭനയും ജയറാമും നഗ്നയും കനകയും കെപിഎ സി ലളിത യുമൊക്കെ അടങ്ങുന്ന വലിയൊരു സംഘമായിരുന്നു പോകാനായി തയ്യാറായത്. എന്നാൽ അവസാന നിമിഷമാണ് വലിയൊരു ആശങ്ക വരുന്നത്.
സ്റ്റേജ് ഷോയ്ക്ക് കെ പി എ സി ലളിത പോകാനായി തയായറെടുത്തത് തന്റെ രണ്ടു മക്കളെയും കൂടെ കൂട്ടിയാണ്. ഇപ്പോൾ സംവിധായകനായ സിദ്ധാർത്ഥനും അനുജത്തി ശ്രീക്കുട്ടിയും . അവർക്കാണെങ്കിൽ അന്ന് 18 ഓ 19 വയസ്സ് മാത്രമായിരുന്നു പ്രായം. പക്ഷേ അവിടെ ഒരു പ്രതിസന്ധിയുണ്ട് എന്തെന്നാൽ ഇത്രയും പ്രായമുള്ള കുട്ടികൾക്കൊന്നും എംബസി വിസ അനുവദിക്കത്തില്ല എന്നുള്ളതാണ്. മക്കളില്ലാതെ താൻ വരില്ല എന്ന് കെപിസി ലളിത കട്ടായം പറഞ്ഞു. അവരെ ഒഴിവാക്കി പ്രോഗ്രാം നടത്തുക എന്നുള്ളത് ചിന്തിക്കാൻ പോലും പറ്റാത്ത സമയമായിരുന്നു.
മോഹൻലാലിൻറെ ആരാധകനായിരുന്നു അന്ന് ഉണ്ടായിരുന്ന എംബസി ഉദ്യോഗസ്ഥൻ. അദ്ദേഹം ഒരു കാര്യം പറഞ്ഞു മോഹൻലാൽ ഒരു ഉറപ്പുതരുകയാണെങ്കിൽ താൻ എല്ലാവർക്കും വിസ അനുവദിക്കാം എന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അതിലൊരു പ്രശ്നമുള്ളത് പ്രോഗ്രാം കഴിഞ്ഞിട്ട് അവിടെ ആരെങ്കിലും തങ്ങിയാൽ അവിടെ ആരെയെങ്കിലും മിസ്സ് ആയാൽ അങ്ങനെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ മോഹൻലാലിൻറെ പേര് കരിമ്പട്ടികയിൽ പെടും. പിന്നീട് അദ്ദേഹത്തിന് ഒരിക്കലും അമേരിക്കയിലേക്ക് പോകാൻ പറ്റില്ല. കാരണം അദ്ദേഹമാണ് ടീമിന്റെ ലീഡർ അങ്ങനെയൊരു കാര്യം സമ്മതിച്ചു തീം ലീഡർ എന്ന്എഴുതി തന്നാൽ എല്ലാവർക്കും വിസ അനുവദിക്കാം എന്ന് അയാൾ പറയുകയും ചെയ്തു. എല്ലാവരും അന്തം വിട്ടു നിൽക്കുന്ന സമയത്ത് താൻ അതിൽ കയറി ഒക്കെ പറഞ്ഞു എന്ന് മുകേഷ് പറയുന്നു. എല്ലാവർക്കും വലിയ സന്തോഷമായി. പക്ഷേ മോഹൻലാലിന് അത്ര വലിയ സന്തോഷം ഇല്ലായിരുന്നു. കാരണം കരിമ്പട്ടിയിലാകാൻ പോകുന്നത് അദ്ദേഹത്തിൻറെ പേരല്ലേ. ആരെങ്കിലും പറ്റിച്ചാൽ പണി പാളിയില്ലേ അതായിരുന്നു കാര്യം.
അങ്ങനെ സംഘത്തിലുള്ള 44 പേരുടെ പാസ്പോർട്ടും മറ്റുകാര്യങ്ങളുമായി മോഹൻലാൽ ഉദ്യോഗസ്ഥന്റെ ഓഫീസിൽ പോയി 44 പേർക്കുള്ള വിസയും മറ്റുകാര്യങ്ങളും ശരിയാക്കി പുറത്തുവന്നു. തിരികെ പോകാൻ നേരമാണ് മോഹൻലാൽ തന്നോട് ഞെട്ടിക്കുന്ന രഹസ്യം പറഞ്ഞത് ഈ 44 പേരും തിരിച്ചു വരേണ്ടത് അത്യാവശ്യമാണ് അത് ഇപ്പോൾ നിൻറെ കൂടെ ആവശ്യമാണ്. അപ്പോൾ ഞാൻ ചോദിച്ചു അപ്പോൾ നിനക്കല്ലേ പ്രശ്നം ഉണ്ടാവുകയുള്ളൂ എന്ന് അപ്പോഴാണ് മോഹൻലാൽ ഒരു രഹസ്യം പറയുന്നത്. അതുകൊണ്ടാണ് ഞാൻ അകത്തു കയറി അയാളോട് സംസാരിച്ചത്.
ഒരുപക്ഷേ തനിക്ക് ഒരു ലീഡർ എന്ന നിലയിൽ ഒറ്റക്ക് എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല അതുകൊണ്ട് ലീഡർ സ്ഥാനത്ത് തന്റെ കൂടെ മുകേഷിന്റെ പേര് കൂടി ആഡ് ചെയ്യണമെന്ന് ആ ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നു. ഇനി സംഘത്തിൽ ആരെങ്കിലും വന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ പേര് കൂടി ഇതേ കരിമ്പട്ടിയിൽ ഉൾപ്പെടുത്തണമെന്ന് താൻ അപേക്ഷിച്ചെന്നും അദ്ദേഹം അങ്ങനെ ചെയ്തു എന്നും മോഹൻലാൽ തന്നോട് പറഞ്ഞു. അതോടെ താൻ ഞെട്ടി താനാകെ വെട്ടിലായ അവസ്ഥയിലായെന്ന് മുകേഷ് പറയുന്നു.
പിന്നീട് ഷോയ്ക്കിടെ ആരെയെങ്കിലും പത്തു മിനിറ്റ് കണ്ടില്ലെങ്കിൽ ഉടൻ മോഹൻലാൽ ഓടി വന്ന് എന്നോട് പറയും ഇന്നയാളെ കാണുന്നില്ല എന്ന്അതുകൊണ്ട് വേഗം പോയി അന്വേഷിക്ക് ആള് മിസ്സ് ആയാൽ പിന്നെ നിനക്ക് ഈ ജന്മത്ത് ഇവിടെ വരാൻ പറ്റില്ല എന്നൊക്കെ. അപ്പോൾ താൻ ചോദിക്കും നിനക്ക് എൻറെ പേര് എഴുതി ചേർക്കേണ്ട വല്ല ആവശ്യമുണ്ടായിരുന്നോ . അന്നുമുതൽ ആരെങ്കിലും മുങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പരിപാടികളൊക്കെ വലിയ വിജയമായി തിരികെ നാട്ടിലെത്തിയ ശേഷമാണ് മോഹൻലാൽ തന്റെ പേര് ഉൾപ്പെടുത്തി എന്ന് പറഞ്ഞത് പച്ചക്കള്ളമാണെന്ന് തനിക്ക് മനസ്സിലായത് എന്ന് മുകേഷ് പറയുന്നു