ജെയിലറിന്റെ അഭിപ്രായം പങ്ക് വച്ച് അഖിൽ മാരാർ മോഹൻലാലിന് അയച്ച വാട്സാപ്പ് മെസേജിനു അദ്ദേഹത്തിന്റെ മറുപടി;ചാറ്റ് പങ്ക് വച്ച് മാരാർ

10588

മലയാളത്തിന്റെ അതുല്യ നടൻ മോഹൻലാൽ രജിനികാന്തിനൊപ്പം തകർത്തഭിനയിച്ച ചിത്രമാണ് ജയിലർ. വളരെക്കുറച്ചു സമയം മാത്രമാണീ ചിത്രത്തിൽ മോഹൻലാൽ ഉള്ളു എങ്കിലും അത്രയും സമയം രജനി കാന്തിനെ കടത്തി വെട്ടുന്ന പ്രകടനം ആണ് ചിത്രത്തിൽ മോഹൻലാൽ കാഴ്ച വക്കുന്നത് എന്ന് ആരാധകരും സിനിമ കണ്ട നിരൂപകരും ഒന്നിച്ചു പറയുന്നു.

ഇത്രയും സ്വാഗ് മോഹൻലാലിൽ ഇതിനു മുന്നേ കണ്ടിട്ടില്ല എന്ന് ഏവരും പറയുന്നു. ഇപ്പോൾ മോഹൻലാലിൻറെ കട്ട ആരാധകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ മോഹന്ലാലുമായുള്ള അദ്ദേഹത്തിന്റെ ചാറ്റ് പങ്ക് വച്ചിരുന്നു. ജയിലർ ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്ക് വച്ച് കൊണ്ടാണ് അദ്ദേഹം മോഹൻലാലിന് വാട്സ് ആപ്പിൽ മെസ്സേജ് അയച്ചത്.

ADVERTISEMENTS

അതിനു അദ്ദേഹം അയച്ച മറുപടിയുടെ സ്ക്രീൻഷോട്ടും ഒരു കുറിപ്പുമാണ് ഇപ്പോൾ അഖിൽ മാരാർ പങ്ക് വച്ചിരിക്കുന്നത്. ചാറ്റിന്റെ സ്ക്രീൻഷോട്ടിൽ അഖിൽ മാരാർ മുൻപ് അയച്ച ഒരു മെസേജിനു മോഹൻലാൽ മറുപടി പറയുന്നുണ്ട് താൻ യാത്രയിലാണ് എന്നും ബാഗ്ലൂരുവിലേക്ക് പോവുകയാണ് അവിടെ നിന്നും മൈസൂരിലേക്കും തിരികെ വന്നിട്ട് നോക്കാം എന്നുള്ള രീതിയിലുള്ള മെസേജിന്റെ താഴെയാണ് അഖിൽ മാരാർ ജയിലറിനെ കുറിച്ചുള്ള ഒരു പോസ്റ്റ് അയച്ചു കൊടുത്ത് പൊതുവെഇ രാജിങ്കനി കാന്തിന്റെ പടത്തിൽ അദ്ദേഹത്തെ അങ്ങനെ ആരും സ്കോർ ചെയ്യാറില്ല പക്ഷേ ഇത്തവണ ഒരു ചേഞ്ച് ഉണ്ട് അത് മോഹൻലാൽ ആണ് എന്നുള്ള രീതിയിലുള്ള ഒരു പോസ്റ്റ് ആണ് . അതിനു മോഹൻലാലിൻറെ മറുപടിയും ഉണ്ട് പ്രണാമം എന്നാണ് അത്.

READ NOW  ആരൊക്കെ വന്നാലും എന്തൊക്കെയായാലും എന്റെ മനസ്സിൽ ലേഡീസ് സൂപ്പർസ്റ്റാർ ഉർവശിയാണ്- കാരണം .. മഞ്ജു പിള്ള വെളിപ്പെടുത്തുന്നു

അതോടൊപ്പം തനിക്ക് ജീവിതത്തിൽ ഉണ്ടായ അസുലഭ അവസരമാണ് മോഹൻലാലിനെ കാണാനും പരിചയപ്പെടാനും സംസാരിക്കാനും അവസരം കിട്ടിയത് . ബിഗ് ബോസ്സിൽ വച്ച് അദ്ദേഹത്തിന് പായസം വച്ച് കൊടുത്തതും അത് കോരി കൊടുത്തതും അഖിൽ മാരാർ പറയുന്നുണ്ട്.

പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറൽ ആയിരിക്കുകയാണ്

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

“ബിഗ് ബോസ് കപ്പിനേക്കാളും ഏറ്റവും വലിയ സന്തോഷം ലാലേട്ടനുമായി നേരിൽ സംസാരിക്കാനും ഇടപഴകാനും കഴിഞ്ഞു എന്നുള്ളതാണ്…
ഇത്തവണ വിഷുവിന് കൈനീട്ടം തന്നതും ലാലേട്ടൻ..
മറ്റുള്ളവരേക്കാൾ ഒരൽപം സൗഭാഗ്യം എനിക്ക് കൂടുതൽ ഉണ്ടായത് അദ്ദേഹത്തിന് പായസം വെച്ച് നൽകാനും ചായ ഇട്ടു നൽകാനും എനിക്ക് കഴിഞ്ഞു ..
അതിലുപരി പായസം ഞാൻ ഉണ്ടാക്കിയത് ഞാൻ തന്നെയാണ് സ്പൂണിൽ അദ്ദേഹത്തിൻ്റെ വായിലേക്ക് പകർന്നതും..

ഇത്രയേറെ സ്നേഹിച്ച ഒരു മനുഷ്യൻ..
അത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന അതുല്യ പ്രതിഭ…

READ NOW  ഇനി അർജുനെ വിറ്റ് കാശാക്കിയവരെ എതിർക്കണം എന്നതാണ് ആഗ്രഹം എങ്കിൽ കേരളത്തിലെ എല്ലാ മാധ്യമങ്ങളേയും നിങ്ങൾ വിമർശിക്കുക- അഖിൽ മാരാരുടെ പോസ്റ്റ് ഇങ്ങനെ

അദ്ദേഹം അതി ഗംഭീരമാക്കി എന്ന് കേൾക്കുന്ന ജയിലർ സിനിമയുടെ വിശേഷം ഞാൻ നേരിട്ട് പറയാനും അതിൻ്റെ മറുപടി ലഭിക്കാനും കഴിയുമ്പോൾ മനസ്സിൻ്റെ ആനന്ദം അനിർവചനീയമാണ് ..
Love you ലാലേട്ടാ”
😘😘😘

ഇതിനു താഴെ ലാലേട്ടന്റെ നമ്പർ തരുമോ എന്നുള്ള ചോദ്യങ്ങള് ആണ് കൂടുതൽ

ADVERTISEMENTS