പ്രണയിച്ച പെണ്ണ് മറ്റൊരാളെ കല്യാണം കഴിച്ചാൽ താങ്കൾ എന്ത് ചെയ്യും ? ലാലേട്ടന്റെ കിടിലൻ മറുപടി ഇങ്ങനെ

2

മോഹൻലാൽ എന്ന അഭിവന്യ പ്രതിഭ മലയാള സിനിമ പ്രേക്ഷകരെ ഒന്നടങ്കം ആവേശം കൊള്ളിക്കാൻ തുടങ്ങിയിട്ട് ഏകദേശം 5 പതിറ്റാണ്ടുകളോളം ആയിരിക്കുന്നു. ഇന്നും അദ്ദേഹത്തിൻറെ ആരാധകരെ സംബന്ധിച്ചു മലയാളത്തിലെ എന്നല്ല ലോക സിനിമയിൽ തന്നെ ഏറ്റവും കഴിവുറ്റ അഭിനയം പ്രതിഭകളിൽ ഒരാളാണ് അദ്ദേഹം. അഭിനയത്തിലും ജീവിതത്തിലും വ്യഹത്യസ്തത പുലർത്തുന്ന ലാൽ തികച്ചും വ്യത്യസ്തമായ ജീവിത വീക്ഷണങ്ങൾ വച്ചുപുലർത്തുന്ന വ്യക്തി കൂടിയാണ്.

അതോടൊപ്പം തന്നെ വളരെ രസികനാണ് അദ്ദേഹം എന്ന് അദ്ദേഹത്തിൻറെ അടുത്ത സുഹൃത്തുക്കൾ പോലും എപ്പോഴും പറയാറുണ്ട്. മോഹൻലാലിനെ ദേഷ്യം വരിക എന്നുള്ളത് വളരെ അപൂർവമായ കാര്യമാണ് എന്നാണ് അദ്ദേഹത്തിൻറെ അടുത്ത സുഹൃത്തുക്കൾ അടക്കം പറയുന്നത്. സുഹൃത്തുക്കൾക്ക് വേണ്ടി ലാൽ എന്തും ചെയ്യും എന്ന് ഒരിക്കൽ മഹാനടൻ ജഗതി തന്നെ പറഞ്ഞിട്ടുണ്ട് അതാണ് ലാലിന്റെ പോസിറ്റീവും നെഗറ്റീവും എന്ന്. അദ്ദേഹത്തിൻറെ വിജയവും അത് തന്നെയാണ് എത്ര ദുർഘടക ഘട്ടത്തിലും മറ്റുള്ളവരും വെറുപ്പിക്കാതെ ഏവരെയും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ട് പോകാൻ മോഹൻലാൽ ശ്രമിക്കാറുണ്ട് അതുതന്നെയാണ് ഇത്രയും കാലം സിനിമയിൽ ശത്രുക്കൾ ഇല്ലാതെ തുടർന്ന് പോകാൻ അദ്ദേഹത്തെ സഹായിച്ച മിടുക്ക് എന്നും പല സഹപ്രവർത്തകരും പറഞ്ഞിരുന്നു.

ADVERTISEMENTS
   

മോഹൻലാലിന് പഴയ ഒരു നമ്പൂതിരിയുടെ സ്വഭാവമാണ് സംവിധായാകാനും തിരക്കഥാകൃത്തും മോഹൻലാലിൻറെ അടുത്ത സുഹൃത്ത് കൂടിയായ രഞ്ജിത് പറഞ്ഞിട്ടുണ്ട്. ഒരു പഴയ തിരുമേനി ഉണ്ടായിരുന്നു അദ്ദേഹത്തോട് ആരെങ്കിലും നാലും മൂന്നും ആറല്ലേ തിരുമേനി എന്ന് ഒരാൾ ചോദിച്ചു കഴിഞ്ഞാൽ ഉവ്വോ ഏഴെന്നു കേട്ടിരിക്കണ് നിശ്ചയമില്ല എന്നുള്ള തരത്തിൽ ഉള്ള ഒരു മറുപടിയാണ് നൽകുക അത്തരത്തിലുള്ള ഒരു തന്ത്രമാണ് മോഹൻലാൽ തൻറെ കരിയറിൽ ഉടനീളം പുലർത്തിയിട്ടുള്ളത്എന്ന് സംവിധായകൻ രഞ്ജിത്ത് ഒരു പ്രസംഗവേളയിൽ പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ വൈറലാകുന്നത് പഴയ ഒരു അഭിമുഖത്തതിൽ മോഹൻലാലിനോട് പ്രണയത്തെക്കുറിച്ച് ചോദിക്കുന്ന വേളയിൽ അദ്ദേഹം നൽകിയ ഒരു മറുപടി ആണ്. മോഹൻലാലും പ്രിയദർശനും ശ്രീനിവാസനും അടങ്ങുന്ന ഒരു ടീമുമായി ഒരു അഭിമുഖം നടത്തുമ്പോൾ അവതാരകൻ ചോദിക്കുന്ന ചോദ്യമാണ് പ്രണയത്തെ കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എങ്ങനെയാണ്? താങ്കൾ പ്രണയിക്കുന്ന ഒരു പെൺകുട്ടി മറ്റൊരാളെ വിവാഹം കഴിച്ചു പോയി കഴിഞ്ഞാൽ അത് താങ്കളെ വേദനിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുമോ എന്ന് . അതിനെ താങ്കൾ എങ്ങനെയാണ് നേരിടുന്നത് . അതിന് മോഹൻലാൽ പറയുന്ന കിടിലൻ മറുപടിയാണ് ബിജിഎം ഇട്ടു സോഷ്യൽ മീഡിയയിൽ ഉടനീളം പ്രചരിക്കുന്നത്. കുറച്ചുകാലം മുൻപുള്ള ഒരു അഭിമുഖമാണ് അത്.

ആ അവതാരകന് മോഹൻലാൽ നൽകുന്ന മറുപടി ഇങ്ങനെയാണ്. എൻറെ അഭിപ്രായത്തിൽ ഒരാളെ മാത്രം പ്രേമിക്കാൻ പാടില്ല എന്നാണ് . പ്രേമിച്ച പെൺകുട്ടി വേറൊരാളെ കല്യാണം കഴിച്ച് പോയാൽ നമ്മൾ വേറൊരാളെ പ്രേമിക്കാൻ ശ്രമിക്കുക. ഒരു പ്രേമം പരാജയപ്പെട്ടാൽ തീർച്ചയായും അടുത്തത് നോക്കുക അങ്ങനെയാണല്ലോ, ഓരോ പരാജയത്തിൽ നിന്നാണല്ലോ അടുത്ത വിജയത്തിൻറെ കുതിപ്പ് ഉണ്ടാകുന്നത്.

താൻ പ്രണയിച്ച ഒരു പെൺകുട്ടി മറ്റൊരാളെ കല്യാണം കഴിക്കുകയാണെങ്കിൽ എന്ന് ചിന്തിക്കുന്ന സമയത്ത് എനിക്ക് ഓർമ്മ വരുന്നത് നമ്മൾ പണ്ടൊക്കെ തമാശയായിട്ട് പറയുന്ന ഒരു കാര്യമുണ്ട്. ഒന്നുകിൽ വിജയിക്കുക അല്ലെങ്കിൽ അവളുടെ അനിയത്തി; ഈ ഡയലോഗ് പറഞ്ഞിട്ട് മോഹൻലാൽ ഉൾപ്പടെ എല്ലാവരും പൊട്ടിച്ചിരിക്കുകയാണ് . ഈ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.

ADVERTISEMENTS
Previous articleആ നടിയുടെ ന*ഗ്‌ന രംഗം ചിത്രീകരിച്ചത് അവരുടെ സമ്മതത്തോടെ ശാന്തിവിള വായിൽ തോന്നിയത് പറയുന്നു- രൂക്ഷ വിമർശനവുമായി ക്യാമറാമാൻ വേണു.