അന്ന് ഞാൻ മമ്മൂക്കയുടെ കഴുത്തു പിടിച്ചു നന്നായി ഞെരിച്ചു – അപ്പോൾ ഒരാൾ പറഞ്ഞു ചേട്ടന്റെ ചീട്ടു കീറി എന്ന് മമ്മൂക്ക എങ്ങനെ പ്രതികരിക്കും എന്ന് അറിയാമല്ലോ! ഓർക്കാൻ പോലും ഭയമുള്ള അക്കഥ തുറന്നു പറഞ്ഞു മോഹൻ

21997

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി. മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടൻ. ക്ഷിപ്രകോപിയാണ് മമ്മൂട്ടി എന്ന് ഏവർക്കുമറിയാം .ദേഷ്യം വന്നാൽ പിന്നെ മുന്നും പിന്നും നോക്കാതെ പെരുമാറുന്ന പ്രകൃതം. അങ്ങനെയുള്ള മമ്മൂട്ടിയുമൊത്തുള്ള ഷൂട്ടിങ് സെറ്റിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് സിനിമ സീരിയൽ നടനായ മോഹൻ അയിരൂർ. നാടക ലോകത്തിലൂടെയാണ് അഭിനയത്തിന്റെ മേഖലയിലേക്ക് മോഹൻ എത്തിയത്. പിന്നീട് സീരിയലിൽ സ്ഥിര  സനിഗ്ദ്യമായ മോഹൻ മമ്മൂട്ടിയുടെ ക്രോണിക് ബാച്ചലറിൽ ചെയ്ത വില്ലൻ വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വച്ച് ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തെ കുറിച്ച് തുറന്നു പറയുകയാണ്. തന്റെ പരിചയക്കുറവുകൊണ്ട് ആ സമയത്തു മമ്മൂട്ടിക്ക് അപകടം സംഭവിച്ചതിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രതികരണത്തെ കുറിച്ചും തുറന്നു പറയുകയാണ് മോഹൻ.

ഒഴിവ് സമയങ്ങളിൽ അദ്ദേഹം എന്നെ അടുത്ത് വിളിച്ചിരുത്തി എന്റെ ജീവിത കഥ എല്ലാം പറയിച്ചു. എന്റെ കഥ കേട്ട് കഴിഞ്ഞപ്പോൾ സിനിമയിലെത്തുന്നതിന് മുൻപ് ഉള്ള അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് പറഞ്ഞു. ഒരു പുലിമേടയിലാണ് ഞാൻ എത്തിയതെന്ന് ലൊക്കേഷനിൽ വച്ച് അദ്ദേഹം പറഞ്ഞു.  ഞാൻ ആദ്യം കരുതി അദ്ദേഹം ഇത്രെയും സീനിയർ ആയ ഒരു താരമാണ് അതുകൊണ്ടാകാം അങ്ങനെ പറഞ്ഞത്. പിന്നീട് അടുത്ത ദിവസം കണ്ടപ്പോൾ പറഞ്ഞു എടാ ഞാൻ പുലിമടയാണ് എന്നുദ്ദേശിച്ചതു എന്നെ അല്ല വലിയ ഒരു താരാവലിയുള്ള ചിത്രമാണ്. മുകേഷ് ഹരിശ്രീ അശോകൻ,ലാലു അലക്സ്, ജനാർദ്ദനൻ ,കെ പി എ സി ലളിത,രംഭ,ഇന്ദ്രജ അങ്ങനെ പലരും. അതുകൊണ്ടാണ് താൻ അങ്ങനെ പറഞ്ഞത് എന്ന് അന്ന് മമ്മൂക്ക പറഞ്ഞിരുന്നു.

ADVERTISEMENTS
   

ക്രോണിക് ബാച്ചലറിന്റെ ഷൂട്ടിംഗ് സമയത്തു മമ്മൂട്ടിയുടെ കഴുത്തു എന്റെ കൈകൾക്കിടയിൽ വച്ച് ഞെരിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. രണ്ടു തവണ റിഹേഴ്സൽ ചെയ്തപ്പോളും ഓക്കേ ആയിരുന്നു ചെറുതായി ഒന്ന് അമർത്തിയാൽ മതി എന്നായിരുന്നു പറഞ്ഞത് പക്ഷേ ടേക്ക് ആയപ്പോൾ ഞാൻ അമർത്തി ഞെരിച്ചു. മമ്മൂക്കയ്ക്ക് നന്നായി നൊന്തു അദ്ദേഹം തിരിഞ്ഞു നിൽക്കുകയാണ്. വേദനക്കുള്ള സ്പ്രേയും കഴുത്തിൽ ആരോ കൊണ്ടടിച്ചു. ധാരാളം ജൂനിയർ ആർട്ടിസ്റ്റുകളും മുകേഷ്‌ തുടങ്ങിയ സീനിയർ താരങ്ങളുമൊക്കെയായി ഒരു വൻ ജനക്കൂട്ടം.  സംവിധായകൻ സിദ്ധിഖും ഒന്നും മിണ്ടുന്നില്ല മമ്മൂക്ക തിരിഞ്ഞു എന്ത് പറയുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. എന്തും പറയാൻ അധികാരമുള്ള വ്യക്തിയാണ്; ജീവിതത്തിൽ അന്നാദ്യമായി ഞാൻ വിറച്ചു പോയി. ഒരാൾ ഇതിനിടെ വന്നു പറഞ്ഞു ചേട്ടന്റെ ചീട്ടു കീറി എന്ന്.

മമ്മൂക്ക തിരിഞ്ഞു വന്നിട്ട് എന്റെ തോളിൽ കയ്യിട്ടു കൊണ്ട് പറഞ്ഞു. “എടാ നീ അടിക്കുന്നത് മമ്മൂട്ടിയെ ആണ് പക്ഷേ അടിക്കേണ്ടത് കഥാപാത്രത്തെയാണ്. സ്റ്റൻഡിന്റെ ടൈമിംഗ് തെറ്റിയാൽ അവിടെ നീയെന്നോ ഞാനെന്നോ ഇല്ല” എന്നാണ് അദ്ദേഹം പറഞ്ഞത് എന്നിട്ടു പറഞ്ഞു സിദ്ധിഖെ തുടങ്ങാം എന്ന് . സത്യത്തിൽ അന്ന് മമ്മൂക്ക എന്നെ ശരിക്കും സഹായിച്ചതാണ് അദ്ദേഹം അങ്ങനെ ഒരു കമെന്റ് പറഞ്ഞില്ലായിരുന്നു എങ്കിൽ എല്ലാവരും കൂടി എന്നെ പൊങ്കാലയിടുമായിരുന്നു. അത് എന്റെ വ്യക്തിത്വത്തെ ബാധിക്കുകയും ചെയ്യുമായിരുന്നു. ആ സമയത് എന്നെ സേവ് ചെയ്ത ആ നന്മയുള്ള മനുഷ്യനെ കുറിച്ച് ഞാൻ എന്റെ മരണം വരെ നല്ലതു പറയും.

ADVERTISEMENTS