അതിന് ചെറിയ പൊടിമീശയൊക്കെയുള്ള സെ,ക്,സ് ഒക്കെ നടക്കും എന്ന് തോന്നുന്ന തരത്തിലുള്ള ഒരു പയ്യൻ വേണം- മണിയൻ പിള്ള രാജു പറഞ്ഞ കഥ

40113

മലയാള സിനിമയിൽ വളരെയധികം മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് റഹ്മാൻ. ഒരുകാലത്ത് മമ്മൂട്ടിയെക്കാളും മോഹൻലാലിനെക്കാളും ഒക്കെ താരമൂല്യമുള്ള നടനായി റഹ്മാൻ മാറിയിരുന്നു എന്ന് പലരും പറയുക പോലും ചെയ്തിട്ടുണ്ട്. കൂടെവിടെ എന്ന സിനിമയിലൂടെയാണ് റഹ്മാന്റെ തുടക്കം.

ആദ്യ ചിത്രത്തിലൂടെ തന്നെ താരം സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തു. എന്നാൽ കൂടെവിടെ എന്ന ചിത്രത്തിൽ ആദ്യം റഹ്മാനെ ആയിരുന്നില്ല സെലക്ട് ചെയ്തിരുന്നത് എന്നും മറ്റൊരു പയ്യനായിരുന്നു ആ വേഷം ചെയ്യേണ്ടിയിരുന്നത് എന്നും പിന്നീടു അത് എന്തുകൊണ്ട് രഹ്മാനിലെക്ക് വന്നു എന്നും മണിയൻപിള്ള രാജു ഒരു അഭിമുഖത്തിൽ പറയുന്നതാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ  വാക്കുകൾ ഇങ്ങനെ.

ADVERTISEMENTS
   

1983 ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്നാ ചിത്രത്തിലാണ് റഹ്മാന്‍ ആദ്യം അഭിനയ്ക്കുന്നത്. മമ്മൂട്ടിയും സുഹാസിനിയുമായിരുന്നു നായിക നായകന്മാര്‍. സുഹാസിനി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു അത്. അതില്‍ സ്ക്കൂള്‍ റെച്ചരായി ആണ് സുഹാസിനി എത്തുന്നത് തന്റെ ക്ലാസില്‍ എത്തുന്ന പുതിയ സ്ടുടെന്റിനോടുള്ള ടീച്ചറുടെ അടുപ്പത്തെ ടീച്ചറുടെ കാമുകനായ വ്യക്തിക്ക് അസൂയ ഉണ്ടാകുന്നതും അയാളെ കൊല്ലുന്നതും  തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥ.

ചിത്രത്തിന്റെ  സ്ക്രിപ്റ്റ്  ആദ്യം തന്നെ താന്‍ മനസിലാക്കിയിരുന്നു. സംവിധായകൻ പദ്മരാജന്‍ തന്നെ ആദ്യം ഒരു പയ്യന്റെ ചിത്രം കാണിച്ചു ഈ പയ്യനാണ് കൂടെവിടെയിൽ ആ വിദ്യാര്‍ഥിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് പറഞ്ഞു. ആ പയ്യനെ  കണ്ടപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു  ഇത് ഒരു മികച്ച കസ്റിംഗ് അല്ല എന്ന്. അപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു അതെന്താണ് കാരണം എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഈ പയ്യൻ സുഹാസിനിയുടെ ഒപ്പം നടക്കുകയാണെങ്കിൽ മമ്മൂക്കയുടെ കഥാപാത്രത്തിന് പ്രത്യേകിച്ച് ഒന്നും തന്നെ തോന്നില്ല.

മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഒരു അയാളോട് ഒരു കലിപ്പും സുഹാസിനിയുടെ കഥാ പാത്രത്തോട് ഒരു പോസ്സസ്സിവ്നെസ്സ് ഒക്കെ തോന്നണം അതിന് ചെറിയ പൊടിമീശയൊക്കെയുള്ള ഇവര്‍ തമ്മില്‍ ഒന്നിച്ചു നടന്നാല്‍ സെ,ക്,സ് ഒക്കെ നടക്കും എന്ന് തോന്നുന്ന തരത്തിലുള്ള അത്യാവശ്യം പൊടിമീശയോക്കെയുള്ള ഒരു പയ്യൻ വേണം. അല്ലാതെ  ഈ പയ്യനാണ് ആ കഥാപാത്രമായി വരുന്നത് എങ്കിൽ യാതൊരുവിധത്തിലും മമ്മൂട്ടിയുടെ കഥാപാത്രത്തിന് അസൂയ തോന്നില്ല എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു.

പിറ്റേദിവസം അദ്ദേഹം മറ്റൊരു പയ്യനുമായി വന്നു. ഭാഗ്യത്തിന് അവന് ഇന്ന് പരീക്ഷ കഴിഞ്ഞതേയുള്ളൂ എന്നും അവൻ തിരിച്ചു പോകാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം എന്നോട് പറഞ്ഞു. രാജു കൂടി വന്നു ഒന്ന് നോക്കിക്കേ എന്ന് എന്നോട് പറഞ്ഞു.

ഞാൻ നോക്കിയപ്പോൾ ചെറിയ പൊടിമീശ ഒക്കെയുള്ള ഒരു പയ്യൻ ജീന്‍സ് ഒക്കെ ഇട്ടു അവിടെ നിക്കുന്നു . ഈ പയ്യൻ ശരിയാകുമോ എന്ന് ചോദിച്ചപ്പോൾ ഞാൻ 100% ഈ പയ്യനാണ് ആ കഥാപാത്രം ചെയ്യുന്നത് എങ്കിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന് അസൂയ തോന്നും എന്നും സുഹാസിനിക്കൊപ്പം ഈ പയ്യൻ എത്തിയാൽ മമ്മൂട്ടിയുടെ കഥാപാത്രം അസ്വസ്ഥമാകുമെന്നും അതിനുള്ള മുതല്‍ അവനുണ്ട് എന്നും  പറഞ്ഞു. അന്ന് അങ്ങനെ ഞാൻ പറഞ്ഞ ആ പയ്യനാണ് നടന്‍ റഹ്മാൻ എന്നായിരുന്നു മണിയൻപിള്ള രാജു ഒരു അഭിമുഖത്തിൽ ഓർമിച്ച് പറയുന്നത്. അദ്ദേഹത്തിന്റെ ഈ അഭിമുഖം ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്..

ADVERTISEMENTS
Previous articleകിടക്ക പങ്കിടാൻ നടിമാരെ ക്ഷണിക്കുന്നതിനു ഒരു രീതിയുണ്ട് മലയാളത്തിൽ – അതിങ്ങനെ – ഹിമ ശങ്കർ പറഞ്ഞത്.
Next articleആ രംഗം ഷൂട്ട് ചെയ്തപ്പോൾ ശരിക്കും വിയർത്തു പോയിരുന്നു- ആ രംഗം ഷൂട്ട് ചെയ്യന്നതിനു മുൻപ് ഞാൻ മീന മാമിനോട് പറഞ്ഞത് മാമിന്റെ മറുപടി