Advertisement
Home MOVIES Malayalam നല്ല ഫോട്ടോ അല്ലാത്ത കൊണ്ടല്ല, എന്റെ മുഖം അങ്ങനെ ആയിരുന്നു അത് അയച്ചു കൊടുക്കാന്‍ തോന്നിയില്ല...

നല്ല ഫോട്ടോ അല്ലാത്ത കൊണ്ടല്ല, എന്റെ മുഖം അങ്ങനെ ആയിരുന്നു അത് അയച്ചു കൊടുക്കാന്‍ തോന്നിയില്ല – മോഹന്‍ലാല്‍ പറഞ്ഞത്.

153
ADVERTISEMENTS

മലയാള സിനിമയിൽ വില്ലനായി എത്തി പിന്നീട് നായകനായി മാറി മലയാള സിനിമയുടെ താര രാജാവായി മാറിയ വ്യക്തിയാണ് മോഹൻലാൽ. അദ്ദേഹം സ്വന്തമാക്കിയ ആരാധകനിര എന്നു പറയുന്നത് മലയാളികളെ മുഴുവനാണ് എന്ന് പറയേണ്ടിയിരിക്കുന്നു. അത്രത്തോളം ആരാധകനിരയെ സ്വന്തമാക്കിയ മോഹൻലാൽ സിനിമയിലെ വരവിനെ കുറിച്ച് ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലേക്ക് താൻ എത്താൻ ഉണ്ടായ സാഹചര്യത്തെ കുറിച്ചാണ് മോഹൻലാൽ പറയുന്നത്. ചിത്രത്തിന്റെ ഓഡിഷന് വേണ്ടി ഒരു ഫോട്ടോ അയച്ചു കൊടുക്കണം എന്നതായിരുന്നു ആദ്യം അറിഞ്ഞത്.

ADVERTISEMENTS

എന്നാൽ തന്റെ ഫോട്ടോ കണ്ടാൽ തനിക്ക് ഇത് അയക്കാൻ തോന്നണ്ടേ എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. എന്റെ ഫോട്ടോ കണ്ടാൽ ആ ചിത്രം അയക്കാൻ എനിക്ക് തോന്നുന്നില്ല.. അതിന്റെ കാരണം എന്താണെന്ന് അവതാരകൻ ചോദിച്ചപ്പോൾ കാരണം ആ ഫോട്ടോ അത്ര നല്ല ഫോട്ടോ ആയിരുന്നില്ല എന്നും ഫോട്ടോയുടെ കുഴപ്പമല്ല തന്റെ മുഖം അങ്ങനെയായിരുന്നു എന്നുമാണ് മോഹൻലാൽ പറയുന്നത്.

READ NOW  പ്രധാനമന്ത്രിയുടെ കാൽതൊട്ടു വണങ്ങി ഐശ്വര്യ റായ്; സത്യസായി ബാബ ജന്മശതാബ്ദി ആഘോഷവേദിയിൽ ഏവരുടെയും ശ്രദ്ധ കവർന്ന നിമിഷം;വീഡിയോ.

ആളുകൾക്ക് തന്നെ ഇഷ്ടമായത് തന്നെ കണ്ടു കണ്ടാണ് എന്നും മോഹൻലാൽ പറയുന്നു. എന്നാൽ താൻ ഫോട്ടോ അയച്ചു കൊടുക്കുകയും അതുവരെ അവർക്ക് ആരെയും കിട്ടാതിരിക്കുകയും ഇതുപോലെ ഒരു സിനിമയിൽ വില്ലനെ വേണമെന്ന് തന്നോട് പറയുകയുമായിരുന്നു ചെയ്തത്.

അന്ന ഓഡിഷന് ചെല്ലുമ്പോൾ പല രംഗങ്ങളും അഭിനയിച്ചു കാണിക്കുകയും ചെയ്തു. സംവിധായകൻ സിബി ഒക്കെ നൂറിൽ രണ്ടു മാർക്ക് ആയിരുന്നു തന്റെ അഭിനയത്തിന് ഇട്ടിരുന്നത് എന്നും രസകരമായ രീതിയിൽ അദ്ദേഹം പറയുന്നുണ്ട്.

പിന്നീട് അദ്ദേഹത്തിന്റെ തന്നെ ഭരതം എന്ന ചിത്രത്തിലൂടെയാണ് നാഷണൽ അവാർഡ് സ്വന്തമാക്കുന്നത് എന്നും മോഹൻലാൽ പറയുന്നുണ്ട്. രണ്ടുമാർക്ക് ഇട്ട ആളുടെ പടത്തിൽ തന്നെ നായകനായി നാഷണൽ അവാർഡ് വാങ്ങിയ ലാലേട്ടൻ ഒരു വിസ്മയം ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. അന്നത്തെ തന്റെ രൂപത്തെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്ന ആള്‍ ആണ് ലാല്‍ . എന്നാല്‍ പതുക്കെ പതുക്കെ താനെ അഭയാന്യ മികവു കൊണ്ട് മലയാള മനസ്സില്‍ ഇടം നേടി കണ്ടു കണ്ടു ആളുകള്‍ നമ്മളെ അങ്ങ് ഇഷ്ടപ്പെട്ടു കൊള്ളും എന്ന് മുന്‍പൊരിക്കല്‍ വളരെ വലിയ ഒരു വിഷമ ഘട്ടത്തില്‍ താന്‍ നില്‍ക്കുമ്പോള്‍ ലാലേട്ടന്‍ തന്നോട് പറഞ്ഞിട്ടുണ്ട് എന്ന് നടി സ്വാസിക പറഞ്ഞിട്ടുണ്ട്. തന്റെ സൌന്ദര്യത്തെ കുറിച്ച് ഒരു നടി തന്നെ അപമാനിച്ച സമയത്താണ് അദ്ദേഹം സ്വാന്തനമായി എത്തിയത് എന്ന് അന്ന് സ്വാസിക പറഞ്ഞിരുന്നു.

READ NOW  എന്തുകൊണ്ട് അന്ന് തന്റെ നായികയായി അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞു - ടിനിയുടെ ചോദ്യത്തിന് പ്രിയാമണി നൽകിയ മറുപടി

ജെ ബി ജങ്ഷനില്‍ അതിഥി ആയി എത്തിയപ്പോള്‍ ആണ് മോഹന്‍ലാല്‍ ഈ പഴയ കഥ പറയുന്നത് . അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞ് രണ്ടു മാർക്കിട്ട സംവിധായകന്റെ ചിത്രത്തിലൂടെ തന്നെ രണ്ട് നാഷണൽ അവാർഡ് വാങ്ങിയ ലാലേട്ടൻ ഒരു വിസ്മയം ആണെന്ന് കാണിച്ചു തരികയായിരുന്നു ചെയ്തത് എന്നും പലരും കമന്റുകളിലൂടെ പറയുന്നു.

ADVERTISEMENTS