Advertisement
Home MOVIES Malayalam കിടക്ക പങ്കിടാൻ നടിമാരെ ക്ഷണിക്കുന്നതിനു ഒരു രീതിയുണ്ട് മലയാളത്തിൽ – അതിങ്ങനെ – ഹിമ ശങ്കർ...

കിടക്ക പങ്കിടാൻ നടിമാരെ ക്ഷണിക്കുന്നതിനു ഒരു രീതിയുണ്ട് മലയാളത്തിൽ – അതിങ്ങനെ – ഹിമ ശങ്കർ പറഞ്ഞത്.

87919
ADVERTISEMENTS

ബിഗ് ബോസ് ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് ഹിമാശങ്കർ. നിരവധി ഷോർട്ട് ഫിലിമുകളിലും സിനിമകളിലും ഒക്കെ താരം ചെറുതും വലുതുമായ വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട്. എങ്കിലും ബിഗ് ബോസ് ഷോയിൽ എത്തിയതിനു ശേഷമാണ് താരത്തെ കൂടുതലായും ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങിയത്.

ഒരു തീയറ്റർ ആർട്ടിസ്റ്റായായിരുന്നു തന്റെ കരിയർ ഹിമ ആരംഭിക്കുന്നത് പിന്നീടാണ് മലയാളത്തിലേക്ക് ചുവട് മാറുന്നത്. സമകാലിക വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങളൊക്കെ താരം അറിയിക്കാറുണ്ട്. എന്നാൽ ബിഗ് ബോസ് മത്സരത്തിൽ എത്തിയപ്പോൾ ഇരുപത്തിയൊന്നാം ദിവസം താരം പുറത്താക്കപ്പെടുകയും പിന്നീട് 49 ആം ദിവസം വൈൽഡ് കാർഡ് എൻട്രിയിലൂടെ വീണ്ടും മത്സരിക്കുകയും ചെയ്തു.

സൂഫി പറഞ്ഞ കഥ, യുഗപുരുഷൻ, അപൂർവ രാഗം, മുതിർന്നവർ, തൽസമയം, ഒരു പെൺകുട്ടി, ഇയ്യോബിന്റെ പുസ്തകം തുടങ്ങി നിരവധി സിനിമകളിൽ താരം തന്റേതായ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ലഭിക്കുന്നത് ചെറിയ വേഷങ്ങൾ ആണെങ്കിൽ പോലും വളരെ മികച്ച രീതിയിൽ തന്നെ അഭിനയിക്കുവാൻ താരം ശ്രദ്ധിച്ചിട്ടുണ്ട്. മാതൃഭൂമി, അമൃത ടിവി, ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ ചാനലുകളിലും അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച് ഹിമ തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS
READ NOW  മോഹൻലാലിനെ മൈൻഡ് ചെയ്യാതെ നിന്ന ആ നോർത്ത് ഇന്ത്യൻ സുന്ദരിയെ ആരാധികയാക്കി മാറ്റിയ മോഹൻലാൽ വിസ്മയം സംഭവം ഇങ്ങനെ

മലയാള സിനിമയിൽ ബെഡ് വിത്ത് പാക്കേജ് എന്ന് പറഞ്ഞ ഒരു രീതി തന്നെ ഉണ്ട് എന്നാണ് ഹിമ പറയുന്നത്. അത്തരത്തിൽ തന്നെ സമീപിച്ചിട്ടുള്ള ആളുകളുണ്ട്. എന്താണ് അത് എന്ന് താൻ ചോദിച്ചിട്ടുണ്ട് അവരോട്. അപ്പോൾ അവർ പറഞ്ഞത് അതൊരു രീതി ആണ് ബെഡ് വിത്ത് പാക്കേജ് എന്നാണ് അത് പറയുന്നത്.

നമ്മൾ ചില അഡ്ജസ്റ്റ്മെന്റിനൊക്കെ തയ്യാറായാൽ നമുക്ക് മികച്ച കഥാപാത്രങ്ങളെ ലഭിക്കും. അതാണ് ഇതിന്റെ ഗുണം. അട്ജസ്റ്മെന്റ്റ് എന്ന് പറഞ്ഞാല്‍ ലൈംഗിക പരമായ  സഹകരണങ്ങള്‍ ആണ് ഉദ്ദേശിക്കുന്നത്. അത് ചിലപ്പോള്‍ ആ സിനിമയിലെ പലരോട്ടും അത്തരം സഹകരണം  താൻ കുറച്ച് ഗ്ലാമർ വേഷങ്ങളിലൊക്കെ അഭിനയിച്ചിട്ടുള്ളതുകൊണ്ടു തന്നെ താനും ആ രീതിയിലുള്ള ഓഫറുകള്‍ സ്വീകരിക്കും എന്ന് കരുതിയാണ് തന്നോടും അത്തരം ഒരു കാര്യം അവര്‍ ചോദിച്ചത്. അതുകൊണ്ട് തന്നെ ഇവളെ കിട്ടും എന്ന ഒരു വിശ്വാസമാണ് ഈ ചോദ്യത്തിന് പിന്നില്‍ താന്‍ അത്തരം വേഷമിട്ടു അഭിനയിക്കുന്നതില്‍ തനിക്ക് തെറ്റായി ഒന്നും തോന്നിയിട്ടില്ല അത് തന്റെ എത്തിക്സ് ഓഫ് അക്ടിങ്ങിന്റെ ഭാഗമാണ്. ഹിമ പറയുന്നു

READ NOW  പബ്ലിക്കായി ആരാധകനെ പച്ചത്തെറി വിളിച്ച് അൽഫോൻസ് പുത്രൻ സ്ക്രീൻഷോട്ട് കാണാം - വൈറൽ

അത്തരം ഒഫ്ഫരുകള്‍ വരുമ്പോള്‍ താൻ താല്പര്യമില്ല എന്ന് തുറന്നു പറയുക തന്നെ ചെയ്തു എന്നും താരം പറയുന്നുണ്ട്. നമ്മള്‍ നമ്മുടെ അഭിപ്രായം തുറന്നു പറഞ്ഞാല്‍ പിന്നെ നമ്മള്‍ ആ സിനിമയില്‍ നിന്ന് പുറത്താകും . ഹിമ പറയുന്നു താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ വൈറലായിരുന്നു . മലയാള സിനിമയിൽ പല നടിമാരും നേരിടുന്ന ഒരു അവസ്ഥയെക്കുറിച്ചാണ് താരം തുറന്നു പറഞ്ഞത്.

ADVERTISEMENTS