
മലയാള സിനിമയിലെ പ്രമുഖ സംവിധായകനെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണവുമായി വെറ്ററൻ നടി അശ്വനി നമ്പ്യാർ രംഗത്ത്. മണിച്ചിത്രത്താഴ്, ധ്രുവം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന അശ്വനി, ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. മണിച്ചിത്ര താഴിലെ അല്ലിയായും ധ്രുവത്തിൽ ജയറാമിന്റെ നായികയായുമൊക്കെ അശ്വിനി തിളങ്ങി. ഒരു സിനിമ ചർച്ചയുടെ പേരിലാണ് താരത്തിന് നേരത്തെ തന്നെ നല്ല പരിചയമുള്ള ഒരു മുതിർന്ന സംവിധായകൻ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചതെന്ന് അശ്വനി പറഞ്ഞു.
മുൻപ് അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചിട്ടുള്ളതിനാൽ, അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളിൽ സംശയം തോന്നിയില്ലെന്ന് അശ്വനി വ്യക്തമാക്കി. “അദ്ദേഹത്തിന്റെ സിനിമയിൽ ഞാൻ മുൻപ് അഭിനയിച്ചിട്ടുള്ളതിനാൽ, അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളിൽ സംശയം തോന്നിയില്ല,” അവർ പറഞ്ഞു.
സംഭവം നടക്കുമ്പോൾ താൻ കൗമാരക്കാരിയായിരുന്നുവെന്നും സാധാരണയായി അമ്മ കൂടെ വരാറുണ്ടെങ്കിലും, അന്ന് അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ഹെയർ ഡ്രെസ്സറെ കൂടെ കൂട്ടി പോകാൻ ‘അമ്മ പറഞ്ഞു എന്നാൽ അവർക്കും അസൗകര്യം ഉള്ളതുകൊണ്ടാണ് താൻ ഒറ്റക്ക് പോയതെന്നും അശ്വനി വെളിപ്പെടുത്തി. സംവിധായകന്റെ ഓഫീസും വീടും ഒരുമിച്ചാണ് ഓഫിസിൽ എത്തിയപ്പോൾ അദ്ദേഹം മുകളിലാണെന്നും അവിടേക്ക് ചെല്ലണമെന്നും അറിയിച്ചു.
“ഈ പ്രവർത്തി ചെയ്തയാൾ ചെറുപ്പക്കാരനായിരുന്നില്ല, എന്റെ അച്ഛന്റെ പ്രായമുള്ള ആളായിരുന്നു… എനിക്കറിയാവുന്ന ഒരാളായതിനാൽ, അദ്ദേഹം വിളിച്ചപ്പോൾ ഞാൻ അകത്തേക്ക് പോയി. മുകളിലത്തെ നിലയിൽ എത്തിയപ്പോൾ അവിടെ ആരേം കണ്ടില്ല അപ്പോഴാണ് അദ്ദേഹത്തിന്റെ ബെഡ്‌റൂമിൽ നിന്നും അകത്തേക്ക് വരൂ എന്ന് പറഞ്ഞുള്ള ഒരു വിളി കേട്ടത്. ഒരു നിഷ്കളങ്കയായ കൗമാരക്കാരിയായിട്ടാണ് ഞാൻ മുറിയിലേക്ക് പ്രവേശിച്ചത്. എന്നാൽ അവിടെവച്ച് അദ്ദേഹം എന്നോട് മോശമായി പെരുമാറി. ചിരിച്ചും കളിച്ചും മുകളിലേക്ക് പോയ വ്യക്തിയല്ല താഴേക്ക് വന്നത്. അവിടെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലാക്കാൻ പോലും കഴിഞ്ഞില്ല. ഇത് എന്റെ തെറ്റാണോ, അദ്ദേഹത്തിന്റെ തെറ്റാണോ, അതോ ഞാൻ അവസരം നൽകിയതുകൊണ്ടാണോ എന്ന് എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു,” അവർ പങ്കുവെച്ചു.
“എന്റെ അമ്മയെ നിരാശപ്പെടുത്തിയതായി തോന്നി, ആണ് വരെ തനിക്ക് കാവലായി ഒരു ഉരുക്കു വനിതയായി ‘അമ്മ കൂടെ ഉണ്ടായിരുന്നു. അമ്മയോട് വിവരം പറഞ്ഞു ‘അമ്മ ഒരുപാട് സങ്കടപ്പെട്ടു അമ്മയുടെ തെറ്റുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് അമ്മ വരഞ്ഞ കൊണ്ടാണ് എനിക്ക് അങ്ങനെ സംഭവിച്ചത് എന്ന് പറഞ്ഞു ‘അമ്മ ഒരുപാട് കരഞ്ഞു. ഞാൻ എല്ലാത്തിനും എന്നെത്തന്നെ കുറ്റപ്പെടുത്തി. എന്ത് ചെയ്യണമെന്ന് അറിയാതെ ആ രാത്രി ഞാൻ മരിക്കാൻ തീരുമാനിച്ചു ഞാൻ ഉറക്കഗുളികകൾ കഴിച്ചു. എന്റെ കുടുംബം എന്നെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചു,” അവർ ഓർത്തെടുത്തു. ഇനി മേലാൽ അങ്ങനെ ചെയ്യരുത് എന്നും എനിക്കെതെങ്കിലും പറ്റിയാൽ ‘അമ്മ ജീവനോടെ ഇരിക്കില്ല എന്ന് പറഞ്ഞു.
“ആ സംഭവം എന്നെ തളർത്തിയില്ല, പകരം എന്നെ കൂടുതൽ ശക്തയാക്കി. ഞാൻ വീണ്ടും ഷൂട്ടിംഗിലേക്ക് മടങ്ങി. എന്ത് വന്നാലും ഒറ്റയ്ക്ക് നേരിടാൻ ഞാൻ ശക്തയാണെന്ന് ഞാൻ തീരുമാനിച്ചു. ആ അനുഭവം എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ധൈര്യം നൽകി, അതിനു ശേഷം എല്ലാ ഷൂട്ടിങ്ങിനും ഞാൻ ഒറ്റക്ക് പോകാൻ തീരുമാനിച്ചു ” അവർ കൂട്ടിച്ചേർത്തു.
സംവിധായകന്റെ പേര് വെളിപ്പെടുത്താൻ അശ്വനി തയ്യാറായില്ല. അദ്ദേഹത്തോട് ക്ഷമിച്ചെന്നും മുന്നോട്ട് പോകാൻ തീരുമാനിച്ചെന്നും അവർ പറഞ്ഞു. “ഇതൊരു കാസ്റ്റിംഗ് കൗച്ച് സംഭവമാണെന്ന് ഞാൻ പറയില്ല, പക്ഷേ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സാഹചര്യത്തിൽ അകപ്പെട്ടുപോയി,” അവർ പറഞ്ഞു.
വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത നടി, അടുത്തിടെ ആമസോൺ പ്രൈം സീരീസായ സുഴൽ 2ലൂടെ തിരിച്ചുവരവ് നടത്തി.
ഈ വെളിപ്പെടുത്തൽ മലയാള സിനിമ ലോകത്ത് വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. മീ ടു ആരോപണങ്ങൾ വീണ്ടും സിനിമ ലോകത്ത് സജീവ ചർച്ചയാവുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്ത് വരേണ്ടതുണ്ട്.