വയനാട്ടിലെ കുഞ്ഞുമക്കൾക്ക് മുലപ്പാൽ നൽകാം എന്ന് പറഞ്ഞ അമ്മയെ അപമാനിച്ചു കമെന്റിട്ടയാളെ നാട്ടുകാർ പഞ്ഞിക്കിട്ടു – ചിത്രം വൈറൽ.

1172

കേരള ജനതയെ ആകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് മനസാക്ഷിയുള്ള ഓരോ മനുഷ്യന്റെയും ഹൃദയത്തെ കീറിമുറിച്ചു കൊണ്ടാണ് വയനാട്ടിലെ മലനിരകളിൽ നിന്നും കുത്തിയലിച്ച മലവെള്ളപ്പാച്ചിൽ മുണ്ടക്കൈയിലും ചൂരൽ മലയിലും അട്ടമലയിലുമൊക്കെ മനുഷ്യജീവൻ എടുത്തുകൊണ്ട് കുതിച്ചുപാഞ്ഞത്. ഈ നിമിഷവും ഓരോ മലയാളിയുടെ പ്രാർത്ഥനയും അവിടെ ആരോരും ഇല്ലാതായ ആലംബഹീനരായ കുഞ്ഞുമക്കൾക്കും ഉറ്റവരെയും ഉടയവരും ഒക്കെ നഷ്ടപ്പെട്ട സാധാരണക്കാരായ മനുഷ്യർക്കും വേണ്ടിയാണ്.

ഒരു ജനതയാകെ ഉള്ളൂലഞ്ഞു നിൽക്കുമ്പോൾ എല്ലാ പ്രളയകാലത്തും എല്ലാ ദുരന്ത സമയത്തും ഒത്തൊരുമിക്കുന്ന പോലെ തന്നെ കേരളജനത ഇത്തവണ ഒത്തൊരുമിച്ച് തന്നെ വയനാടിനു വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്യാൻ തയ്യാറെടുത്ത് മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണ്. ചെയ്യാവുന്നതിലും കൂടുതൽ സഹായസഹകരണങ്ങളാണ് കേരള സമൂഹത്തിൽ നിന്നും വയനാട്ടിലെ മുണ്ടക്കൈലേക്കും ചൂരൽ മലയിലേക്കും പ്രവഹിക്കുന്നത്.

ADVERTISEMENTS
   

നിരവധി കുഞ്ഞുങ്ങൾ ആണ് അച്ഛനമ്മമാർ നഷ്ടപ്പെട്ട അനാഥരാക്കപ്പെട്ട് അവിടെ പുനരധിവാസ കേന്ദ്രങ്ങളിൽ കഴിഞ്ഞുകൂടുന്നത്. ആരുടെയും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സംഭവവികാസങ്ങൾ നടക്കുമ്പോൾ വലിയ മനസ്സുള്ള മനുഷ്യർ പലതരത്തിലുള്ള സഹായവാഗ്ദാനങ്ങളുമായി മുന്നോട്ടു വരികയാണ്. ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ ഏറ്റെടുക്കുന്നതിനും അവർക്ക് വേണ്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിന് വരെ നിരവധി ആളുകൾ മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്. ഇത്രയും നന്മയുള്ള മനുഷ്യർ നമ്മുടെ സമൂഹത്തിൽ ഉണ്ടോ എന്ന് പോലും നമ്മൾ ചിന്തിച്ചു പോകുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്.

അച്ഛനമ്മമാർ നഷ്ടപ്പെട്ട ചെറിയ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ തന്റെ ഭാര്യ റെഡിയാണെന്ന് പറഞ്ഞു കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു സാമൂഹ്യ പ്രവർത്തകൻ പോസ്റ്റ് പങ്കിട്ടിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തൻറെ പോസ്റ്റ് പങ്കുവെച്ചത്. “ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ എന്റെ ഭാര്യ റെഡി ആണെന്ന്”.ആ പോസ്റ്റ് കേരളമാകെ നിറഞ്ഞ മനസ്സോടെ ഏറ്റെടുക്കുകയും അങ്ങനെ അദ്ദേഹവും ഭാര്യയും വയനാട്ടിൽ എത്തുകയും തങ്ങളുടെ വാക്ക് പാലിക്കുക ചെയ്തിരുന്നു. ഇതെല്ലം കണ്ടു കണ്ണും മനസ്സും നിറഞ്ഞു നിൽക്കുന്ന സമയത്തു അത്തരത്തിലുള്ള ഒരു പോസ്റ്റിന്റെ താഴെ ആ അമ്മയെ അപമാനിക്കുന്ന തരത്തിൽ വളരെ മോശമായി കമൻറ് ഇട്ട ഒരാളെ പൊതുസമൂഹം ശിക്ഷിച്ചത് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.

രണ്ടു പേർ ഇതേ രീതിയിൽ തയ്യാറായിരുന്നു എന്നാണ് നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. അതിൽ ഒരാളാണ് ഇടുക്കി ഉപ്പുതറ സ്വോദേശി സജിൻ അദ്ദേഹം വാക്കുകളിൽ പറഞ്ഞു തീർക്കാതെ ഭാര്യയും തന്റെ രണ്ടു കുട്ടികളുമായി വയനാട്ടിലേക്ക് പോവുകയും ചെയ്തു . മറ്റൊരാൾ അസീസ് വെള്ളമുണ്ട എന്നറിയപ്പെടുന്ന് സാമൂഹിക പ്രവർത്തകനും ഭാര്യയുമാണ് എന്നാണ് ചില ഫേസ് ബുക്ക് പോസ്റ്റുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.

കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ എന്റെ ഭാര്യ റെഡിയാണ് എന്ന് യുവാവിന്റെ പോസ്റ്റിനെ അനുമോദിച്ചുകൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ പേജിന്റെ പോസ്റ്റിന്റെ താഴെയാണ് ഒരാൾ വന്ന് വളരെ മോശമായ കമൻറ് ഇട്ടത് . കണ്ണൂർ സ്വോദേശിയാണ് ഇയാൾ എന്നാണ് അറിയാൻ കഴിഞ്ഞത്.

എന്നാൽ ഇപ്പോൾ കേരളത്തിലെ ജനങ്ങൾ ആകമാനം ആഗ്രഹിച്ച ഒരു ശിക്ഷ ആ കമന്റ് ഇട്ട വ്യക്തിക്ക് കിട്ടി എന്നറിയുന്നതാണ് പുതിയ വാർത്തകൾ തന്നെ. അതിനുവേണ്ട ശിക്ഷ നാട്ടുകാർ നൽകി എന്നും അയാളെ നാട്ടിലെ ചെറുപ്പക്കാർ ചേർന്ന് കൈകാര്യം ചെയ്തു എന്ന് അറിയിച്ചുകൊണ്ട് മറ്റൊരാൾ പങ്കുവെച്ച കുറുപ്പും അയാളുടെ ചിത്രം അടങ്ങുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.

ആ പോസ്റ്റ് ഇങ്ങനെയാണ് “ആ മഹാന് വേണ്ട പാൽ കണ്ണൂരിലെ ചില ആൺകുട്ടികൾ കൊടുത്തിട്ടുണ്ട്. പ്രളയകാലമാണെങ്കിലും ആരും പട്ടിണി കിടക്കരുത്. കിട്ടാനുള്ളത് കിട്ടാനുള്ളവർക്ക് ഒക്കെ കിട്ടും.” എന്ന് പറഞ്ഞുകൊണ്ട് നാട്ടുകാരുടെ തല്ലി മേടിച്ചു നിൽക്കുന്ന അയാളുടെ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. സത്യത്തിൽ ആരെയും ഉപദ്രവിക്കാൻ നമ്മുക്ക് അധികാരം ഇല്ല എന്തെങ്കിലും ഒരു സാഹചര്യം ഉണ്ടെങ്കിൽ നാമംൽ നിയമം കയ്യിലെടുക്കുകയും അരുത് അനന്തു സത്യമാണ് ഇത്തരത്തിലുള്ള ആൾക്കൂട്ട വിചാരണയെ പ്രോത്സാഹിപ്പിക്കുന്നുമില്ല എങ്കിലും ചില സമയങ്ങളിൽ ഇതൊക്കെ നമാമി സന്തോഷിപ്പിക്കുകയാണ്.

ഇങ്ങനെയുള്ളവർക്ക് ഇതിലും നല്ല മറുപടി അർഹിക്കുന്നില്ല എന്നുള്ളതാണ് സാധാരണ മനുഷ്യരെ പോലെ ചിന്തിക്കുമ്പോൾ മനസിലാകുന്നത്. ഈ ദുരന്ത സമയത്ത് പോലും ഇത്തരത്തിലുള്ള മനോഭാവമുള്ള കുറച്ചു മനുഷ്യർ നമുക്കിടയിൽ ഉള്ളത് വല്ലാത്തൊരു അപമാനമാണെന്ന് കൂടി ഓർമിപ്പിച്ചുകൊണ്ട് ഇങ്ങനെയുള്ളവരെ നിയമത്തിന്റെ മുന്നിൽ ഏൽപ്പിക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും ആണ് വേണ്ടത് എന്ന് ഓർമ്മിപ്പിക്കുന്നു. നിയമം കയ്യിലെടുക്കാൻ നമ്മുക്ക് അധികാരം ഇല്ല. എന്നിരുന്നാലും കേൾക്കുമ്പോൾ അല്പം സന്തോഷവും ഉണ്ട്.

ADVERTISEMENTS