Advertisement
Home MOVIES Malayalam ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെ – അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെ – അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.

189
ADVERTISEMENTS

ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യമായാത് മുതൽ മലയാള സിനിമയുടെ നേടും തൂണുകളായ മമ്മൂട്ടിയുടെ മോഹൻലാലിന്റെയും പ്രതികരണം ആരായുകയാണ് ഒട്ടുമിക്ക മീഡിയകളും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ‘അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖിൻറെ അടക്കം നിരവധി പേരുടെ പേരുകൾ വെളിപെപ്ടുത്തി പല നടിമാരും രംഗത്ത് വന്നത് വന്നത് അമ്മ സംഘടനയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ എല്ലാവരും ഒന്നിച്ച് രാജി എന്ന തീരുമാനത്തിലേക്കാണ് എത്തിച്ചത്.

മലയാളത്തിലെ മുൻനിര താരങ്ങൾ അടക്കം പലരുടെയും പേരുകൾ പല നടിമാരും തുറന്നു പറഞ്ഞത്തോടെ മലയാള സിനിമ ലോകം ആകെപ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സമയത്ത് മലയാള സിനിമയിലെ മുൻനിര താരങ്ങളായ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പ്രതികരണം ആരാഞ്ഞു മിക്ക മാധ്യമങ്ങളും മുന്നോട്ട് വന്നിരുന്നു എങ്കിലും ഇരുവരും മൗനം പാലിക്കുകയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞദിവസം മോഹൻലാൽ തന്റെ നിലപാട് അറിയിച്ച് രംഗത്ത് വരികയും ചെയ്തു. എന്നാൽ അദ്ദേഹത്തിൻറെ വാക്കുകൾ ഒട്ടും തൃപ്തികരമല്ല എന്നും ഇതിലും ഭേദം മിണ്ടാതിരിക്കുന്നതായിരുന്നു എന്നും പറയാകെ ആക്ഷേപം ഉണ്ടായി. ഇപ്പോൾ മമ്മൂട്ടിയും തന്റെ നിലപാട് ഒരു ഫേസ്ബുക്ക് കുറിപ്പായി പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരിട്ട് ഒരു പത്ര സമ്മേളനം നടത്താൻ മമ്മൂട്ടി താല്പര്യപ്പെട്ടില്ല എന്നുള്ളത് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. മമ്മൂട്ടി തന്റെ ഫേസ്ബുക്കിൽ പേജിൽ എഴുതിയ കുറിപ്പ് ഇങ്ങനെയാണ്.

READ NOW  പൃഥ്വിരാജ് ചിത്രത്തിലെ നായിക സംവിധായകനെതിരേ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ - പൃഥിയുടെ നിലപാട് ആരാഞ്ഞു സോഷ്യൽ മീഡിയയും മാധ്യമങ്ങളും

ADVERTISEMENTS
“മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോ​ഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്.
സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും. ഈ രം​ഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാപ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാ​ഗരൂ​കരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാൻപാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി.
ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാ​ഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തുനില്കേണ്ട സമയമാണിത്. ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ. സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രം​ഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോ​ഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനിൽക്കണം.”
ADVERTISEMENTS