അജിത് സുന്ദരനാണ് എന്നാൽ അതിലും സുന്ദരൻ ഈ മലയാളം നടനാണ്: തൻറെ ഹീറോ ആയ നടനെ കുറിച്ചു ദേവയാനി

1418

തമിഴ് നടി ആണെങ്കിലും മലയാളത്തിൽ നിരവധി ആരാധകരുള്ള താരമാണ് ദേവയാനി. നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിൽ ചെയ്തിട്ടുള്ള നടി, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം ഉൾപ്പെടെ മലയാളം സൂപ്പർ താരങ്ങളുടെ ഒപ്പം ദേവയാനി അഭിനയിച്ചിട്ടുണ്ട്. നടി സുഹാസിനിയുമൊത്തു താരം പങ്കെടുത്ത ഒരു അഭിമുഖത്തിൽ തന്റെ സഹപ്രവർത്തകരായ നടന്മാരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത് . ഓരോ സഹപ്രവർത്തകരായ നടന്മാരുടെയും ഫോട്ടോ എടുത്തിട്ട് അവരെക്കുറിച്ച് മറ്റുള്ളവർക്ക് അറിയാൻ പറ്റാത്ത ചില കാര്യങ്ങൾ പറയാൻ പറയുന്ന ഒരു സെഗ്മെന്റിലാണ് ദേവാനി മലയാളം നടൻമാരെ ഉൾപ്പെടെ പറ്റിയുള്ള ചില കാര്യങ്ങൾ പറയുന്നത്.

അഭിമുഖത്തിനിടയിൽ മേശപ്പുറത്ത് വച്ചിരുന്ന ചില ഫോട്ടോകൾ എടുക്കണമെന്നും എടുത്തിട്ട് ആ നടനെ കുറിച്ച് മറ്റുള്ളവർക്ക് അറിയാത്ത ചില അനുഭവങ്ങൾ പറയാനുമാണ് ദേവയാനിയോട് സുഹാസിനി ആവശ്യപ്പെടുന്നത്. അജിത്തിന്റെ ഫോട്ടോയാണ് ആദ്യം ദേവയാനി എടുക്കുന്നത്. അജിത്തിനെ ആദ്യം കണ്ട കാര്യങ്ങളും അജിത്തിനു ബൈക്കുകളോട് ഉള്ള താല്പര്യം താരം തന്നോട് പറഞ്ഞിട്ടുണ്ട് എന്നും ദേവയാനി പറഞ്ഞിരുന്നു.

ADVERTISEMENTS
READ NOW  തന്റെ മകളെ വിവാഹം കഴിക്കാൻ ശ്രീദേവിയുടെ അമ്മ കമലഹാസനോട് പലപ്പോഴും നിര്ബന്ധിച്ചിരുന്നു അദ്ദേഹം അത് നിരസിച്ചതിന്റെ കാരണം ഇതാ.

അജിത് എന്ന നടനെ ആദ്യം കണ്ടപ്പോൾ തനിക്ക് എന്താണ് തോന്നിയത് എന്നുള്ളത് അതുപോലെ ദേവയാനി പറയുന്നുണ്ട് . വളരെ ഡാഷിങ് ആയിട്ടുള്ള വളരെ സുന്ദരൻ ആയിട്ടുള്ള ഒരു നടനാണ് അജിത്. തമിഴും ഹിന്ദിയും ഇംഗ്ലീഷും ഒക്കെ അനായാസം സംസാരിക്കുന്ന വളരെ ക്യൂട്ട് ആയിട്ടുള്ള ഒരു ചെറുപ്പക്കാരൻ. വളരെ എനെർജെറ്റിക്കും കൊണ്ടഫിഡന്റും ആണ് അദ്ദേഹം. ആഹാ കൊള്ളാമല്ലോ എന്നുള്ള രീതിയിലാണ് തനിക്ക് അന്ന് അജിത്തിനെ കുറിച്ച് തോന്നിയത് എന്ന്ദേവയാനി പറയുന്നു.

അജിത്ത് തൻറെ ബൈക്കുകളോടുള്ള പ്രിയവും തന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. കല്ലൂരി വാസൽ എന്ന തങ്ങളുടെ ചിത്രത്തിൻറെ ഷൂട്ടിംഗ് നു ഇടയിലാണ് ആദ്യമായി അജിത്തിനെ കാണുന്നതെന്നും ദേവയാനി പറയുന്നു. പിന്നീട് ദേവാനിയെടുത്ത മറ്റൊരു ചിത്രമായിരുന്നു മമ്മൂട്ടിയുടെത്. മമ്മൂട്ടി ഇപ്പോഴും അതീവ സുന്ദരനാണ് അല്ലേ എന്ന് സുഹാസിനി ദേവയാനിയോട് ചോദിക്കുന്നുണ്ട്. ഇപ്പോഴും പഴയതിനെക്കാളും സുന്ദരനായിരിക്കുന്നു എന്ന് ദേവയാനിയും മറുപടി പറയുന്നുണ്ട്.

READ NOW  കുട്ടി ആരാധികയോട് വീഡിയോ കോളില്‍ സംസാരിക്കുന്ന വിജയ്‌ യുടെ വീഡിയോ വൈറലാവുന്നു

അങ്ങനെയെങ്കിൽ തനിക്കൊരു ചോദ്യം ഉണ്ട് എന്ന് പറഞ്ഞ് സുഹാസിനി ദേവയാനിയോട് ചോദിക്കുന്നത് അജിത്ത്ആ വളരെ ഡാഷിങ് ആൻഡ് ക്യൂട്ട് ആണ് എന്നൊക്കെ നിങ്ങൾ പറഞ്ഞല്ലോ? അപ്പോൾ മമ്മൂട്ടിയാണോ അജിത്ത് ആണോ കൂടുതൽ സുന്ദരൻ എന്നായിരുന്നു നടി സുഹാസിനിയുടെ ചോദ്യം. അതിന് രണ്ടുപേരും സുന്ദരന്മാരാണ് എന്നാണ് ആദ്യം ദേവയാനി മറുപടി പറഞ്ഞത്. എന്നാൽ അങ്ങനെ പറഞ്ഞാൽ അത് ഗോസിപ്പ് ആകില്ല എന്നും ഇതിൽ ആരാണ് ഏറ്റവും കൂടുതൽ സുന്ദരൻ എന്ന് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അതിന് ഒട്ടും മടിക്കാതെ മമ്മൂട്ടി തന്നെയാണ് കൂടുതൽ സുന്ദരൻ എന്ന ദേവയാനി തുറന്നു പറയുന്നു. തന്റെ ഭർത്താവിന്റെ ചിത്രമെടുത്ത് ദേവയാനി പറഞ്ഞത് രാവിലെ നേരത്തെ എണീറ്റാൽ വലിയ പ്രശ്നങ്ങളില്ലാതെ ഇരിക്കും കുടുംബത്തിൽ എന്നുള്ള രീതിയിൽ തമാശയോടെയാണ് പറഞ്ഞത്. തമിഴ് തെലുങ്ക് സംവിധായകൻ രാജകുമാരൻ ആണ് ദേവയാനിയുടെ ഭർത്താവ് തന്റെ മിക്ക ചിത്രങ്ങളിലെയും നായികയായ ദേവയാനിയുമായി അദ്ദേഹം പ്രണയത്തിൽ ആവുകയും 2001 ൽ തിരുത്താനി മുരുഗൻ ക്ഷേത്രത്തിൽ വച്ച് രഹസ്യമായി വിവാഹം ചെയ്യുകയുമായിരുന്നു.

READ NOW  വളരെ മോശം പ്രവർത്തിയാണ് രജനീകാന്ത് ചെയ്തത്- വൈറൽ വീഡിയോ കാണാം-എന്താണ് നിങ്ങളുടെ അഭിപ്രായം

പിന്നീട്‌ നടൻ ജയറാമിന്റെ ചിത്രം എടുത്തിട്ട് വളരെ തമാശക്കാരനായിട്ടുള്ള വളരെ ബബ്ലി ആയിട്ടുള്ള ഒരു ക്യാരക്ടർ ആണ് ജയറാം എന്നും സെറ്റിൽ ഒക്കെ വളരെ രസകരമായ രീതിയിൽ നമ്മളോട് ഇടപഴകും എന്നും താരം പറഞ്ഞിരുന്നു. മരുമലർച്ചി എന്ന സ്‌പേപ്പർ ഹിറ്റ് തമിഴ് ചിത്രത്തിൽ ആണ് ദേവയാനി ആദ്യമായി മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ആ ചിത്രം സൂപ്പർ ഹിറ്റും ആയിരുന്നു.

ADVERTISEMENTS