ഒരു നടൻ ഒരു ഭാഷയിലെ സിനിമ മേഖലയിൽ സൂപ്പർസ്റ്റാർ ആകുന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാൽ ഇതര ഭാഷാ ചിത്രങ്ങളും ചെയ്ത് അവിടെ വെന്നിക്കൊടി പാറിച് അവിടുത്തെ സൂപ്പർസ്റ്റാർ ആകുക എന്നുള്ളത് വളരെ അപൂർവമായ കാര്യമാണ്. പാൻ ഇന്ത്യൻ ചിത്രം എന്നുള്ള നിലയ്ക്കല്ല അല്ലാതെ തന്നെ വ്യത്യസ്തമായ ഭാഷകളിലെ ചിത്രങ്ങളിൽ പോയി പ്രധാന കഥാപാത്രമായി അഭിനയിക്കുക അവിടെ ഹിറ്റുകൾ നൽകുക എന്നുള്ളത് വളരെ ചുരുക്കം നടന്മാർ മാത്രം ചെയ്തിട്ടുള്ള കാര്യമാണ്. അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു നടനാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടി. തമിഴിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായകനായ അഭിനയിച്ച വ്യക്തിയാണ് മമ്മൂട്ടി. അദ്ദേഹം അഭിനയിച്ച തമിഴിലെ ഒട്ടുമിക്ക ചിത്രങ്ങളും സൂപ്പർഹിറ്റുകളുമാണ്.
നിരവധി ഹിറ്റ് സംവിധായകരുടെ കൂടെ ഹിറ്റ് സിനിമകളുടെ ഭാഗമാണ് അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. തമിഴ് കൂടാതെ ഹിന്ദിയിലും അദ്ദേഹം ദേശീയ അവാർഡ് അടക്കം നേടിയ സിനിമകളിൽ നായകനായിട്ടുണ്ട്. ഡോക്ടർ ബി ആർ അംബേദ്കറുടെ വേഷം അവതരിപ്പിച്ചു ബോളിവുഡിനെ ഞെട്ടിപ്പിച്ച വ്യക്തിയാണ് മലയാളകളുടെ സ്വന്തം മമ്മൂക്ക.
തമിഴിൽ കകണ്ടുകൊണ്ടേൻ കണ്ടു കൊണ്ടെൻ എന്ന ചിത്രം ഐശ്വര്യ റായി നായികയായി ,മണിരത്നത്തിന്റെ ദളപതി, ആനന്ദം, മരുമലർച്ചി തുടങ്ങി നിരവധി ചിത്രങ്ങളിൽ മമ്മൂട്ടി പ്രധാന കഥാപാത്രം അവതരിപ്പിച്ചിരുന്നു.ഈ ചിത്രങ്ങൾ എല്ലാം വളരെയധികം ജനപ്രീതി നേടിയ സൂപ്പർഹിറ്റുകളും ആണ്.
ഏത് ഭാഷയിൽ പോയാലും തനിക്ക് പ്രധാന കഥാപാത്രം ലഭിക്കുന്ന ചിത്രങ്ങൾ മാത്രമേ അദ്ദേഹം ചെയ്യാറുള്ളൂ. 1998 കെ ഭാരതി സംവിധാനം ചെയ്തു മമ്മൂട്ടിയും ദേവയാനി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച ചിത്രമാണ് മരുമലർച്ചി. ഈ ചിത്രം വമ്പൻ ഹിറ്റ് ആവുകയും ചെയ്തു. നേടിയിരുന്നു ഷൂട്ടിംഗ് സമയത്ത് മമ്മൂട്ടിയിൽ നിന്നുണ്ടായ അപ്രതീക്ഷിതമായ ഒരു പെരുമാറ്റത്തെക്കുറിച്ച് മുൻപ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ തുറന്നുപറഞ്ഞിരുന്നു. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു രംഗം അഭിനയിക്കാൻ മമ്മൂട്ടി താൽപര്യം കാണിച്ചില്ലെന്നും ആ രംഗത്തെക്കുറിച്ച് പറഞ്ഞതിന് അദ്ദേഹം പൊട്ടിത്തെറിക്കുകയാണ് ചെയ്തതെന്നും അന്ന് വെളിപ്പെടുത്തലുകൾ ഉണ്ടായി.
ചിത്രത്തിലെ നായികയായ ദേവയാനിയെ പാമ്പു കടിക്കാൻ വരുന്നതും രക്ഷിക്കുന്നതിനായി അവരുടെ കയ്യിൽ കയറിപ്പിടിച്ച് പാമ്പിൽ നിന്നും അവരെ രക്ഷിക്കുന്ന ഒരു രംഗമുണ്ട്. ആ സമയത്തു തന്നെ അപ്രതീക്ഷിതമായി കയറി പിടിച്ചതിനു ദേവയാനി മമ്മൂട്ടിയുടെ മുഖമടച്ചു ഒരടി കൊടുക്കുന്നതും, അതുകൂടാതെ ചിത്രത്തിലെ മറ്റൊരു കഥാപാത്രമായ അഭിനയിച്ച നടൻ രഞ്ജിത്ത് മമ്മൂട്ടിയെ മരത്തിൽ കെട്ടിയിട്ട് തല്ലുന്നതുമായ ഒരു രംഗം കൂടി ഈ സിനിമയിലുണ്ട്.
ഇങ്ങനെയൊരു സീനിനെ പറ്റി സംവിധായകൻ മമ്മൂട്ടിയോട് വിവരിച്ചപ്പോൾ മമ്മൂട്ടി ദേഷ്യപ്പെടുകയാണ് ഉണ്ടായത് എന്നും അത്തരത്തിലുള്ള രംഗം ചെയ്യുന്നതിന് അദ്ദേഹം ആദ്യം തയ്യാറായില്ല എന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെയൊക്കെ നാട്ടിലെ ഒരു സൂപ്പർസ്റ്റാർ ഇങ്ങനെയൊക്കെയുള്ള രംഗങ്ങൾ ചെയ്യുമോ പിന്നെ എന്തിനാണ് എന്നോട് ഇത് ചെയ്യാൻ ആവശ്യപ്പെടുന്നത് എന്ന് മമ്മൂട്ടി ചോദിച്ചു എന്നും അതുകൊണ്ടുതന്നെ എന്ത് ചെയ്താലും താൻ ആ ഒരു സീൻ അഭിനയിക്കില്ല എന്ന് അദ്ദേഹം തുറന്നു പറഞ്ഞതായി പറയപ്പെടുന്നു.
ആ ഒരു സീൻ ചെയ്യാതെ ഒരു അടിപോലും ഈ സിനിമയ്ക്ക് ഇനി മുന്നോട്ടുപോകാൻ കഴിയില്ല എന്നും അങ്ങനെ ഒരു സീൻ ഷൂട്ട് ചെയ്തില്ലെങ്കിൽ ഈ സിനിമ തന്നെ ഇല്ലാതാകും എന്നും സംവിധായകൻ നിർബന്ധപൂർവ്വം പറഞ്ഞു. സംവിധായകൻറെ കടും പിടുത്തതിന് മുന്നിൽ ഒടുവിൽ മമ്മൂട്ടി തൻറെ വാശി മാറ്റിവെച്ച് ആ വേഷം ചെയ്യാൻ തയ്യാറാവുകയായിരുന്നു എന്ന് പിന്നീട് പല റിപ്പോർട്ടുകളും വന്നിട്ടുണ്ട്.
ഇത്തരത്തിൽ മമ്മൂട്ടിക്കെതിരെ നേരത്തെയും ചില ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. സംവിധായകന്റെ തീരുമാനങ്ങളിൽ പലപ്പോഴും ഇടപെടുകയും തിരക്കഥയിൽ പോലും അദ്ദേഹം ഇടപെടും എന്നും പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ സംവിധായകൻ ലാലിൻ ജോസ് മുൻപ് പറഞ്ഞതു ചില വേഷങ്ങൾ ചെയ്യുന്നതിന് ചില രംഗങ്ങൾ ചെയ്യുന്നതൊക്കെ അദ്ദേഹം ബുദ്ധിമുട്ട് പറയുമെങ്കിലും നമ്മൾ ആ വേഷത്തിന്റെ പ്രാധാന്യം അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞാൽ ആദ്യം ദേഷ്യപ്പെടും എങ്കിലും കുറച്ചു കഴിയുമ്പോൾ ദേഷ്യം ഒക്കെ മാറ്റിവെച്ച് അദ്ദേഹം അത് ചെയ്യാൻ തയ്യാറാകുമെന്നും തനറെ അനുഭവം പറഞ്ഞു അദ്ദേഹം വെളിപെപ്ടുത്തിയിട്ടുണ്ട്.
അത്തരത്തിൽ തന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിൽ മുടി പറ്റെ അടിക്കണം എന്ന് പറഞ്ഞപ്പോൾ ആദ്യം മമ്മൂട്ടി ദേഷ്യപ്പെടുകയായിരുന്നുവെന്നും ഒരിക്കലൂം അങ്ങനെ ചെയ്യില്ല എന്നും പറഞ്ഞിരുലാൽ ജോസ് മുൻപ് പറഞ്ഞിരുന്നു. മമ്മൂട്ടിക്കെതിരെ ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങൾ ഉണ്ട് എങ്കിലും അദ്ദേഹം ഇപ്പോഴും സംവിധായകരുടെ തന്നെ നടനാണ് എന്നും, പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം കൊണ്ടെന്തെങ്കിലും പറയുമെങ്കിലും പിന്നീട് സംവിധായകർ പറയുന്ന പോലെ അത്തരം രംഗങ്ങൾ ചെയ്യാൻ അദ്ദേഹം തയ്യാറാകുമെന്നും അദ്ദേഹത്തിനോട് അടുപ്പമുള്ളവർ പറയുന്നത്.
ഇപ്പോൾ ഒരു നടൻ എന്നതിനപ്പുറം നിർമാതാവ് എന്ന നിലയിൽ മമ്മൂട്ടി തിളങ്ങി നിൽക്കുകയാണ്. അദ്ദേഹത്തിൻറെ മമ്മൂട്ടി കമ്പനി എന്ന സിനിമ നിർമാണ കമ്പനി ചെയ്ത തൊട്ടുമിക്ക ചിത്രങ്ങളും വമ്പൻ വിജയമായിരിക്കും അങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തിൻറെ കമ്പനി തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. പുറമേ ടർബോ ,ബസൂക്ക ,ഐ ആം എ ഡിസ്കോ ഡാൻസർ തുടങ്ങിയ സിനിമകളും മമ്മൂട്ടിയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.