മെഗാസ്റ്റാർ മമ്മൂട്ടി ഒരു സിനിമയ്ക്കായി കഥ എഴുതുമോ? അത്തരമൊരു സംഭവം ആരും കേട്ടിട്ടില്ല. എന്നാൽ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ കമലദളം റിലീസ് ചെയ്ത് 25 വർഷം കഴിഞ്ഞു. ആ ചിത്രത്തിന്റെ കഥയ്ക്ക് ആസ്പദമായതു മമ്മൂട്ടി നൽകിയ ഒരു സ്പാർക്കിൽ നിന്നായിരുന്നു എന്നത് ആര് വിശ്വസിക്കും പക്ഷേ അത് സത്യമാണ്.
പുതിയ ചിത്രത്തിനായി എന്ത് കഥയുണ്ടാക്കും എന്നു തല പുകച്ചിരുന്ന ലോഹിതദാസിന് മമ്മൂട്ടി കമലദളത്തിന്റെ തീപ്പൊരി നൽകുന്നു ഇതാണ് സംഭവിച്ചത്. മോഹൻലാലിന്റെ നിർമ്മാണ കമ്പനിയായ പ്രണവത്തിനു വേണ്ടിയാണ് ഹിസ് ഹൈനസ് അബ്ദുള്ളയും ഭരതവും ചെയ്തത്. സിബിമലയിലെ ലോഹിതദാസ് ടീമാണ് അടുത്ത പ്രോജക്റ്റും ചെയ്യുന്നത്. എന്നാൽ ഒരു ദിവസം ലോഹി മമ്മൂട്ടിയുമായി ഫോണിൽ സംസാരിക്കുമ്പോൾ മമ്മൂട്ടി ചോദിക്കുന്നു, “പ്രണവത്തിന്റെ പുതിയ സിനിമയുടെ കഥ എന്താണ്?”
ഹിസ് ഹൈനസ് അബ്ദുള്ള ഭാരതം രണ്ടിലും ഭാരതത്തിന്റെ പൗരാണികമായ സംഗീത ശാഖകളായി ഹിന്ദുസ്ഥാനിയും കർണാടക സംഗീതവുമൊക്കെയായിരുന്നു പ്രതിപാദ്യവിഷയം എന്ന് അന്ന് ലോഹി മമ്മൂക്കയോട് പറഞ്ഞു ഇനി എന്ത് എന്ന ശങ്കയിലാണ് താനെന്നു അദ്ദേഹം തന്റെ ആശങ്ക പങ്ക് വെചു എങ്കിൽ പിന്നെ കഥകളി ഇല്ലേ അത് ഒന്ന് നോക്കു എന്ന് ഒരു സാധാരണ സംഭാഷണം പോലെ മമ്മൂക്ക മറുപിടിയും പറഞ്ഞു എന്നാൽ ആ വാക്കു കഥകളി ലോഹിതദാസിൽ കേരളം കലാമണ്ഡലവും ചുറ്റുപാടുകളും ഉണർത്തി എന്ത് കൊണ്ട് ആ പശ്ചാത്തലത്തിൽ ഒരു ചിത്രമൊരുക്കി കൂടാ എന്ന് ആലോചിച്ചു അതോടെ കമലദളത്തിലേക്കുള്ള ആദ്യ ചവിട്ടു പാടി മമ്മൂട്ടി നൽകി ലാലിനാകട്ടെ മറ്റൊരു മെഗാ ഹിറ്റും.