മലയാള സിനിമയുടെ സൗഭാഗ്യമാണ് മമ്മൂട്ടി എന്ന അതുല്യ നടൻ. ഓരോ മലയാളികളും ഹൃദയത്തിൽ സൂക്ഷിക്കുന്ന അതുല്യ പ്രതിഭ . വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് വീണ്ടും വീണ്ടും ഇടിച്ചു കയറാറുണ്ട് ഇന്നും അദ്ദേഹം. പ്രായം 73 എങ്കിലും ഇപ്പോഴും 30കാരന്റെ ചുറുചുറുക്കോടെ മമ്മൂട്ടി തന്റെ കരിയറിൽ യുവ താരങ്ങളെ പോലും വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടുപോകുന്നത്. മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും വലിയ കഥാപാത്രത്തെക്കുറിച്ച് ആ കഥാപാത്രമായി നിൽക്കുന്ന സമയത്ത് സംഭവിച്ച അവിസ്മരണീയമായ ഒരു അനുഭവത്തെക്കുറിച്ചും തുറന്നു പറയുകയുണ്ടായി അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
പുന യൂണിവേഴ്സിറ്റിയിൽ ആ ചിത്രത്തിൻറെ ഷൂട്ടിങ്ങായി ബന്ധപ്പെട്ട് താൻ നിൽക്കുകയാണ് . കഥാപാത്രത്തിന്റെ വേഷത്തിലാണ് താൻ അപ്പോൾ ഉള്ളത് സ്യൂട്ടൊക്കെ ഇട്ട് കഥാപാത്രമായി ഇങ്ങനെ വന്നപ്പോൾ വളരെ വൃത്തിയായി വസ്ത്രമൊക്കെ ധരിച്ച് സ്യൂട്ട് ഇട്ടിട്ടില്ല എന്നേയുള്ളൂ ടൈയൊക്കെ കെട്ടി ഫുൾ സ്ലീവ് ഇട്ട്ഒരു 40 വയസ്സുള്ള ഒരാള് വന്ന് എൻറെ കാലിൽ അങ്ങ് വീണു. എനിക്ക് ആ വ്യക്തിയെ ഒരു പരിചയവുമില്ല. ഞാൻ അത് കണ്ടു ഞെട്ടിപ്പോയി. ഇയാളെന്താടാ എന്റെ കാലിൽ വീഴുന്നത്. ഞാൻ അപ്പോൾ അതിശയിച്ചു പോയി. ഞാൻ അയാളെ പിടിച്ചു എന്നീപ്പിച്ചു കൊണ്ട് ചോദിച്ചു എന്താണ് നിങ്ങൾ ചെയ്യുന്നത്ആ വ്യക്തിക്ക് എന്റെ മുഖം അറിയില്ല. അയാൾക്ക് ബാബാസാഹിബിന്റെ ഓർമ്മ മാത്രമേ ഉള്ളൂ.അയാൾ കരഞ്ഞുകൊണ്ടാണ് എന്നോട് പറയുന്നത്. നിങ്ങൾ എന്റെ മുന്നിൽ നിൽക്കുന്നത് ബാബാസാഹിബ് ആയിട്ടാണ്. അങ്ങനെയാണ് ഞാൻ നിങ്ങളെ കാണുന്നത്. അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് അദ്ദേഹം തന്നോട് പറഞ്ഞതെന്ന് മമ്മൂക്ക പറയുന്നു.
തന്റെ മുന്നിൽ ആ വീണത് മറ്റാരുമല്ല ആ കോളേജിൽ തന്നെ ഒരു പ്രൊഫസർ ആണ്. ഒരു സാധാരണക്കാരൻ അല്ല. ജീവിതത്തിൽ ആദ്യമായിട്ടാണ് തനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത്. താൻ അഭിനയിക്കുന്ന ഒരു കഥാപാത്രത്തിന് മുമ്പിൽ ഒരാൾ വന്ന് കരഞ്ഞുകൊണ്ട് കാലിൽ വീഴുക. എൻറെ മുമ്പിൽ വന്ന് മറ്റുള്ളവർ കരയുക തമാശ പറയുക ദേഷ്യപ്പെടുക അതൊക്കെ സ്വാഭാവികമാണ്. പക്ഷേ ഞാൻ അഭിനയിക്കുന്ന ഒരു കഥാപാത്രത്തിന് മുൻപിൽ കഥാപാത്രത്തെ ആ രീതിയിൽ തന്നെ മനസ്സിലാക്കിക്കൊണ്ട് ഒരാൾ ഇങ്ങനെ ചെയ്യുന്നത് എൻറെ വ്യക്തി ജീവിതത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു. അതെന്നെ വല്ലാതെ ഞെട്ടിപ്പിച്ചു. കാരണം ആ സർവകലാശാലയിലെ ഒരു പ്രൊഫസർ തന്നെ അങ്ങനെ ചെയ്യുക എന്ന് പറയുമ്പോൾ.
മമ്മൂക്ക ഈ പറഞ്ഞത് അദ്ദേഹത്തിൻറെ സൂപ്പർഹിറ്റ് ചിത്രമായ ഡോക്ടർ ബാബാസാഹിബ് അംബേദ്കർ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് സെറ്റിൽ അംബേദ്കറിന്റെ വേഷം ധരിച്ചു നിൽക്കുന്ന സമയത്തുണ്ടായ അനുഭവമാണ് അദ്ദേഹം ആ അഭിമുഖത്തിൽ പറഞ്ഞത്.