മമ്മൂക്കയ്ക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ആരാധകൻ ആര് – ആ വ്യക്തിയെ പറ്റി മമ്മൂക്ക പറഞ്ഞത് ഇങ്ങനെ

164

മലയാളികൾ എന്നും ഹൃദയത്തിൽ കൊണ്ട് നടക്കുന്ന അഭിനയ പ്രതിഭയാണ് മെഗാ സ്റ്റാർ മമ്മൂട്ടി. അഭിനയത്തിൻറെ അനന്തസാധ്യതകൾ ഇന്നും പരീക്ഷിച്ചു കൊണ്ട് ഒരു തുടക്കക്കാരനെപ്പോലെ ഓരോ സെറ്റിലേക്കും തിടുക്കത്തോട് ആവേശത്തോടെ ആകാംക്ഷയോടെ ആഗ്രഹത്തോടെ പോകുന്ന മഹാ നടൻ. താൻ ഒരു ആഗ്രഹ നടനാണ് എന്ന് മമ്മൂട്ടി സ്ഥിരം പറയാറുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കഴിവുറ്റ അഭിനയ പ്രതിഭകളിൽ എടുത്തു പറയാൻ പറ്റുന്ന ആൾ.

ഒരുപാട് ആരാധകർ ഉള്ള വ്യക്തിയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ഏറ്റവും മികച്ച ആരാധകൻ ആര് എന്ന് ചോദിച്ചാൽ നിരവധിപേർ കൈപൊക്കും. തങ്ങളാണ് ഏറ്റവും മികച്ച ആരാധകർ എന്ന് പറഞ്ഞുകൊണ്ട്. എന്നാൽ മമ്മൂട്ടിയുടെ മനസ്സിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടതും ഒരിക്കലും മറക്കാനാവായ ആരാധകൻ ആരാണ് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

ADVERTISEMENTS
   
READ NOW  ഇന്ദ്രൻസിന്റെ ഭാര്യയിട്ടാണെന്ന് പറഞ്ഞപ്പോൾ പല നടിമാരും പിന്മാറി - ഞെട്ടിക്കുന്ന സംഭവം പറഞ്ഞു മഞ്ജു പിള്ള

അങ്കിൾ എന്ന തൻറെ ചിത്രത്തിൻറെ ഷൂട്ടിംഗ് സമയത്ത് പരിചയപ്പെട്ട ഒരു വ്യക്തിയാണ് തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ആരാധകനായി മമ്മൂട്ടി മനസ്സിൽ കൊണ്ടുനടക്കുന്നത്. അന്ന് തന്നെ കാണാനുള്ള ആ വ്യക്തിയുടെ ആഗ്രഹവും ആവേശവും ആ വ്യക്തി ചെയ്ത കാര്യങ്ങളും അദ്ദേഹം ഒരു അഭിമുഖത്തിൽ ഓർത്തു പറഞ്ഞിരുന്നു അത് ഇങ്ങനെയാണ്.

അത്തരത്തിൽ തന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന ആരാധകരുടെ ഒരുപാട് അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ട്. അതിൽ എല്ലാ മാധ്യമങ്ങളും ഒരിക്കൽ എടുത്തു പറഞ്ഞിട്ടുള്ള ന്യൂസ് ആക്കിയിട്ടുള്ള ഒരു സംഭവമുണ്ട്ബാലൻ എന്ന് പറഞ്ഞ ഒരു ആദിവാസി യുവാവ് തന്നെ കാണാനായിട്ട് തന്റെ ഒപ്പം ഒരു ഫോട്ടോ എടുക്കാനുമായി ആഗ്രഹിച്ചു തന്റെ കാറിനു പുറകെ ഓടിയ ഒരു സംഭവമാണ് അദ്ദേഹം എടുത്തത് പറയുന്നത്.

അന്ന് അയാൾ തന്നോട് പറഞ്ഞത് നമ്മൾ നിങ്ങളുടെ ആളാണ് എന്നാണ്ഒരു കന്നുകാലി ഫാമിലെ ജോലിക്കാരൻ ആണ് ബാലൻ. അയാൾ അവിടുത്തെ കന്നുകാലികളെ നോക്കുന്ന ആളാണ്. താൻ കാറോടിക്കുന്ന രംഗം ഷൂട്ട് ചെയ്യുന്ന സമയം ഷൂട്ട് ചെയ്യുമ്പോൾ രണ്ട് സൈഡിലും ക്യാമറ വെച്ചിട്ടാണ് അത് ചെയ്യുന്നത് . ക്യാമറ ഇരിക്കുന്ന കൊണ്ട് തന്നെ ബാലന് തന്നെ കാണാൻ പറ്റുന്നില്ല. പക്ഷേ താൻ അയാളെ കാണുന്നുണ്ടായിരുന്നു.

READ NOW  ആ നടിയുടെ ന#ഗ്‌#ന രംഗം ചിത്രീകരിച്ചത് അവരുടെ സമ്മതത്തോടെ ശാന്തിവിള വായിൽ തോന്നിയത് പറയുന്നു- രൂക്ഷ വിമർശനവുമായി ക്യാമറാമാൻ വേണു.

താനിങ്ങനെ ഷൂട്ടിങ്ങിനു വേണ്ടി കാർ ഓടിക്കുമ്പോൾ ബാലൻ ഒരു സൈഡിൽ കൂടെ തന്നെ കാറിന്റെ പുറകെ ഓടും. അപ്പം ബാലൻ കുറച്ചുകൂടെ ഓടിയെത്തിയാൽ ബാലൻ ഫ്രെയിമിൽ കാണും അതുകൊണ്ട് താൻ അല്പം വേഗത്തിൽ കാർ ഓടിച്ചങ്ങ് പോകും. ബാലൻ സ്ഥിരമായി ചെയ്യുന്ന ഒരു പ്രവർത്തിയാണ്. ഷൂട്ടിംഗ് നടക്കുന്ന സമയത്ത്തന്നെ കാണാൻ വേണ്ടി ഓരോ സമയത്തും ബാലൻ തന്റെ കാറിനു കൂടെ ഓടും.

ഒരു ദിവസം ഇതേപോലെ താൻ ഷോട്ട് ഇല്ലാതെ വരുന്ന സമയമാണ് ക്യാമറ ഓഫ് ആണ് അപ്പോൾ ബാലൻ ഇതേപോലെ ഓടിവരുന്നത് കണ്ടപ്പോൾ തനിക്ക് മനസ്സിലായി അങ്ങനെ താൻ വണ്ടി നിർത്തി സംസാരിക്കുകയും ഫോട്ടോ എടുക്കാൻ അനുവദിക്കുകയും ചെയ്തിരുന്നു. അന്നാണ് ബാലൻ പറഞ്ഞത് നമ്മൾ നിങ്ങളുടെ ആളാണ് എന്നും എന്റെ വീട്ടിൽ നിങ്ങളുട എഫോട്ടോ ഉണ്ട് എന്നുമൊക്കെ.

READ NOW  തന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു തന്നത് മമ്മൂട്ടിയായിരുന്നു- അന്ന് ജയറാം പറഞ്ഞത് .

പിറ്റേദിവസം അതുപോലെതന്നെ താൻ ബാലനെ നോക്കി അപ്പോഴും ബാലൻ അവിടെ ഉണ്ട്. അടുത്ത് വിളിച്ച് സംസാരിച്ചു ഫോട്ടോ എടുത്തു കൊടുത്തു. അപ്പോൾ നമ്മളുടെ കൂടെ ഉണ്ടായിരുന്ന ആരോ ആണ് വൈറലായ വീഡിയോ എടുത്തതെന്നും മമ്മൂക്ക പറയുന്നു.

ADVERTISEMENTS