മമ്മൂക്കയ്ക്ക് എന്നോട് കടുത്ത ദേഷ്യമായിരുന്നു കുറച്ചു കാലത്തിനു ശേഷമാണ് പിന്നീട് സംസാരിച്ചത് പോലും.സംവിധായകന്റെ വെളിപ്പെടുത്തൽ
മെഗാസ്റ്റാർ മമ്മൂട്ടി ഇന്ത്യൻ സിനിമയിലെ തന്നെ ഒരു ജീനിയസ് ആയ നടനാണ്. നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച അതുല്യ നടൻ. മൂലം പരാജയമായിപ്പോയ ചിത്രങ്ങൾ അദ്ദേഹത്തിന് ഇല്ല എന്ന് തന്നെ പറയാം. പലപ്പോഴും സംഭവിക്കുന്നത് തിരക്കഥയിലോ സംവിധാനത്തിന്റെ ആകാം. അതല്ലങ്കിൽ ഒരു കേൾക്കുമ്പോൾ മികവുറ്റതാണ് എന്ന് തോന്നുകയും ചിത്രീകരണം കഴിയുമ്പോളോ തീയറ്ററിൽ എത്തുമ്പോഴോ അതല്ലങ്കിൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുമ്പോളോ ആകാം ഒരു നടന് അഭിനയിച്ച അപാകതകൾ മനസിലാകുന്നത്. അത്തരത്തിൽ വൻ പരാജയങ്ങൾ ആയി തീർന്ന ധാരാളം ചിത്രങ്ങൾ മമ്മൂട്ടിയുടെ കരിയറിൽ ഉണ്ട്.
ഇപ്പോൾ ഇവിടെ പറയുന്നത് മുൻപൊരിക്കൽ സംവിധായകൻ ലാൽ ജോസ് നടത്തിയ ഒരു വെളിപ്പെടുത്തലിനെ കുറിച്ചാണ്. 2003 ൽ ഓണം റിലീസായി വലിയ പ്രതീക്ഷയോടെ ചിത്രീകരിച്ച മമ്മൂട്ടി ചിത്രമായിരുന്നു ലാൽ ജോസിന്റെ പട്ടാളം. വമ്പൻ താര നിറയെ ഉൾപ്പെടുത്തി നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കാനുള്ള ലാൽ ജോസിന്റെ ശ്രമം ഒട്ടും വിജയം കണ്ടില്ല എന്ന് മാത്രമല്ല മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായി മാറി. പട്ടാള വേഷങ്ങൾ എന്നും സൂപ്പർ ഹിറ്റാക്കിയിട്ടുള്ള താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി അതുകൊണ്ടു തന്നെ വമ്പൻ പ്രതീക്ഷയോടെ മമ്മൂട്ടിയുടെ തീപ്പൊരി ആക്ഷൻ രംഗങ്ങളും കിടിലൻ ഡയലോഗുകളും കാണാൻ എത്തിയ പ്രേക്ഷകർക്ക് ചിത്രം ഒരു കോമാളിപ്പടം പോലെ തോന്നി എന്ന് മാത്രമല്ല വലിയ രീതിയിൽ കളിയാക്കലുകളും മമ്മൂട്ടി ഏറ്റു വാങ്ങി. പാമ്പിനെ പിടിക്കാനും പട്ടിയെ പിടിക്കാനായി പട്ടാളക്കാർ ഇറങ്ങിയത് പ്രേക്ഷകർക്ക് ഒട്ടും ദഹിച്ചില്ല.
ആ വർഷത്തെ ഏറ്റവും വലിയ പരാജയ ചിത്രമായിരുന്നു മമ്മൂട്ടിയുടെ പട്ടാളം. ആ ചിത്രത്തിന്റെ പരാജയം മമ്മൂക്കയുമായുള്ള തന്റെ അടുപ്പത്തിന് മങ്ങലേൽപ്പിച്ചു എന്ന് ലാൽജോസ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പിന്നീട് ഒരു ഇടവേളക്ക് ശേഷമാണു മമ്മൂക്കയുമായി സംസാരിച്ചത് എന്ന് ലാൽ ജോസ് പറഞ്ഞിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് വിദ്യാസാഗർ ആയിരുന്നു. റജി നായരുടേതായിരുന്നു തിരക്കഥ.