പ്രിത്വിരാജുമായുള്ള ആ പഴയ പ്രണയവാര്‍ത്തയെ കുറിച്ച് വീണ്ടും ചോദിച്ചപ്പോൾ സംവൃത സുനിലിന്റെ വെളിപ്പെടുത്തൽ.

658

സംവൃത സുനിൽ എന്ന പേര് കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ്മ വരുന്നത് കോമ്പല്ലുകാട്ടിയുള്ള ആ മനോഹരമായ ചിരിയും നടൻ ശൈലിയും സംസാരവുമാണ്.ദിലീപിന്റെ നായികയായി രസികൻ എന്ന ചിത്രത്തിലൂടെ മലയാളി മനസിലേക്ക് ഓടിക്കയറിയ ആ മെലിഞ്ഞ നാട്ടിൻപുറത്തുകാരിക്കുട്ടിയെ മലയാളികൾ ഇന്നും നിറഞ്ഞ മനസ്സോടെയാണ് സ്വീകരിക്കുന്നത്.പ്രേക്ഷകർക്ക് പ്രിയപ്പെട്ട നായികയുടെ എല്ലാ ചിത്രങ്ങളും ഇന്നും നമുക്കേവർക്കും പ്രിയപ്പെട്ടതാണ്.

വിവാഹത്തോടെ അഭിനയത്തിൽ നിന്നും താൽക്കാലികമായി മാറി നിന്ന സംവൃത ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയിച്ച സിനിമയാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുമോ.ബിജു മേനോന്റെ നായികയായി തിരിച്ചു വന്നെങ്കിലുംസിനിമയിൽ തുടരുന്നതിനേക്കാൾ സംവൃത പ്രാധാന്യം നൽകിയത് കുടുംബ ജീവിതത്തിനായിരുന്നു.

ADVERTISEMENTS
   

ലാൽ ജോസും ,കുഞ്ചാക്കോ ബോബനും, ജഡ്ജസ് ആയെത്തിയ നായികാ നായകൻ എന്ന പരിപാടിയിലെ മൂന്നാമത്തെ ജഡ്ജസ് ആയിരുന്നു സംവൃത.നീണ്ട ഇടതൂർന്ന മുടിയായിരുന്നു സംവൃതയുടെ മറ്റൊരു പ്രത്യേകത.എന്നാൽ ഈ മുടി ഷോർട് ആക്കിയാണ് തരാം പ്രോഗ്രാമിൽ പങ്കെടുത്തത്.

READ NOW  ബന്ധങ്ങളുടെ വിലയും ഊഷ്മളതയും മനസ്സിലാവാത്ത ഒരു വിഭാഗം മനുഷ്യരോട് ഒന്നും പറയുന്നത് കൊണ്ടും ഫലമില്ല: ഭാര്യയെ പരിഹസിച്ച ഓൺലൈൻ മാധ്യമങ്ങൾക്ക് മനോജ് കെ ജയന്റെ വികാര നിർഭര മറുപടി

സിനിമ മേഖലയിലെ ഗോസ്സിപ് കോളങ്ങളിൽ പ്രത്യക്ഷപ്പെടാത്ത നായികാ കൂടിയാണ് സംവൃത.ഒരിക്കൽ സംവൃതയുമായുള്ള അഭിമുഖത്തിനിടയിൽ ആർ ജെ മൈക്ക് ചോദിക്കുകയുണ്ടായി ,ആരാണ് സിനിമ മേഖലയിൽ നിന്നുള്ള സുഹൃത്തുക്കൾ എന്ന്? കൂടുതലൊന്നും ആലോചിക്കാതെ സംവൃത ഉത്തരവും പറഞ്ഞു.പൃഥ്‌വി രാജ് ,ഇന്ദ്രജിത്ത്,ജയസൂര്യ

പല അഭിമുഖങ്ങളിലും സംവൃത ഇത് പറഞ്ഞിട്ടുമുണ്ട്. അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയാൽ ഞങ്ങൾ ഒന്നിച്ചു കൂടാറുണ്ട്.

നിങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു എന്നും എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അടിച്ചുപിരിഞ്ഞതാണെന്നും കേട്ടിട്ടുണ്ട്.ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത് എന്നുള്ള ജാമ്യാപേക്ഷയോടെയാണ് മൈക്ക് കാര്യം അവതരിപ്പിച്ചത്.

എന്റെ ദൈവമേ എന്ന് പറഞ്ഞു കൊണ്ടുള്ള ഒരു ചിരിയായിരുന്നു സംവൃതയുടെ മറുപടി.തങ്ങള്‍ നല്ല സുഹൃത്തുക്കളാണ് എന്നാണ് സംവൃത പറയുന്നത്. ബാക്കിയെല്ലാം വെറും ഗോസിപ്പുകള്‍ മാത്രം.

സിനിമയിലെ ഈ കൂട്ട് ഇന്നും വിട്ടിട്ടില്ല .അടുത്തിടെ സിനിമയിലെ സൗഹൃദത്തെ കുറിച്ചുള്ള ചോദ്യത്തിന് ജയസൂര്യയും സംവൃതയെ കുറിച്ച് പറഞ്ഞിരുന്നു.ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത നല്ല കുട്ടി ആണെന്നായിരുന്നു ജയസൂര്യപറഞ്ഞതു .എനിക്കൊരു സഹോദരനുണ്ടായിരുന്നെങ്കിൽ അവർക്കു വേണ്ടി ഞാൻ കല്യാണം ആലോചിച്ചേനെ എന്നും ജയസൂര്യ പറഞ്ഞു.

READ NOW  എന്തൊക്കെയാണ് ചെകുത്താൻ വിളിച്ചു പറയുന്നത് ; പത്ര പ്രവർത്തകരെക്കാളും ബുദ്ധിമമാനാണ് ചെകുത്താൻ എന്ന് ബാല

 

ADVERTISEMENTS