ഓരോ ദിവസം ലൈംഗിക ചൂഷണങ്ങൾ വർധിച്ചു വരുന്ന വാർത്തകൾ ആണ് നമ്മുടെ ചുറ്റും കാണാനാവുന്നത്. വൃദ്ധർ മുതൽ കൊച്ചു കുട്ടികൾ വരെ ഇതിനു ഇരയാകുന്നുമുണ്ട് . ലൈംഗിക ദാരിയദ്ര്യം അനുഭവിക്കുന്ന വലിയ ഒരു സമൂഹം ഇവിടെ ഉണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഇത്. പൊതുവെ സ്ത്രീകൾ ആണ് തങ്ങൾ നേരിടുന്ൻ ലങ്കിക ചൂഷണങ്ങൾ തുറന്നു പറയാറുളളത്. എന്നാൽ അതിനർത്ഥം പുരുഷന്മാർ അത് നേരിടുന്നില്ല എന്നല്ല. സ്ത്രീകളിൽ നിന്നും പുരുഷന്മാരിൽ നിന്ന് തന്നെയുമൊക്കെ പുരുഷന്മാരും ആൺ കുട്ടികളും വലിയ തോതിലുള്ള ലൈംഗിക പീഡനങ്ങൾ നേരിടുന്നുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ചർച്ചയാവുന്നത്.
ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു മൊബൈൽ മാർക്കറ്റിംഗ് കമ്പനിയിലെ ഒരു പുരുഷ ജീവനക്കാരൻ സ്ഥാപനത്തിന്റെ പ്രൊഡക്റ്റ് മാനേജർമാരിൽ ഒരാൾ തന്നെ ‘ജോലി സ്ഥലത്ത് വച്ച് ലൈംഗികമായി ഉപദ്രവിച്ചതായി ആരോപിച്ചു. കമ്പനിയിലെ ഇന്റേണായ യുവാവാണ് ഇര, സംഭവത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് കമ്പനിയുടെ മാനേജ്‌മെന്റിന് അയച്ച ഇമെയിൽ അയാൾ സോഷ്യൽ മീഡിയ പ്ലാറ്റഫോമായ എക്‌സിൽ പങ്കിട്ടു, അത് ഇപ്പോൾ വൈറലായിരിക്കുകയാണ്.
കേസിന്റെ അന്വേഷണം പെട്ടന്ന് തന്നെ നടത്തുമെന്നും അത്തരം കാര്യങ്ങൾക്കുള്ള നിയമപരമായ സമയപരിധിയേക്കാൾ കുറഞ്ഞ സമയത്തിനുള്ളിൽ കമ്പനി ന്യായമായ ഒരു നിഗമനത്തിലെത്തുമെന്നും കമ്പനിയുടെ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ പറഞ്ഞു.
കമ്പനിക്കയച്ച മെയിലിൽ യുവാവ് പറയുന്നത് സെപ്തംബർ 7 ന് പുലർച്ചെ 12.30 ന് പ്രോജക്റ്റ് മാനേജർ തന്നോട് വളരെ ഫ്രണ്ട്ലിയായി സഹകരിക്കുകയും അയാളുടെ താമസ സ്ഥലത്തേക്ക് ക്ഷണിക്കുകയും ചെയ്തു .
“ഈ കൂടിക്കാഴ്ചക്കിടെ , അയാൾ ബലാൽക്കാരമായി എന്റെ മുകളിലേക്ക് കയറി , മോശമായ രീതിയിൽ എന്നെ സ്പർശിക്കാൻ തുടങ്ങി എനിക്ക് പുറത്തു പറയാൻ പറ്റാത്ത വിധമുള്ള വൃത്തികേടുകൾ അയാൾ പറഞ്ഞു. എന്റെ എല്ലാ സാധനങ്ങളും, ലാപ്‌ടോപ്പും, ഐപാഡും, എയർപോഡുകളും, കുറച്ച് വസ്ത്രങ്ങളും അവിടെ ഉപേക്ഷിച്ച് അയാൾ പെട്ടെന്നെത്താൻ സാധിക്കാത്ത സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് താൻ രക്ഷപെടുകയായിരുന്നു എന്ന് യുവാവ് പറയുന്നു.
. കഴിഞ്ഞ കുറച്ച് മാസങ്ങളായി അയാളുടെ പെരുമാറ്റവും സൗഹാർദ്ദപരമായ പെരുമാറ്റവുമെല്ലാം ഇങ്ങനെ ഒരു ഉദ്ദേശം വച്ചായിരുന്നു എന്ന് ഇപ്പോൾ തനിക്ക് മനസിലാകുന്നു എന്ന് യുവാവ് പറയുന്നു , ”സംഭവം നടന്നതിന് ശേഷം പ്രതിയുമായി താൻ സംസാരിച്ചിട്ടില്ലെന്ന് ഇര പറഞ്ഞു.
കമ്പനിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രതിക്കെതിരെ നടപടിയെടുക്കാൻ മാനേജ്‌മെന്റ് തയ്യാറായില്ലെന്നും ഇയാൾ ആരോപിക്കുന്നു .
എന്നിരുന്നാലും, കമ്പനിയുടെ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ കമ്പനിയുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായി എന്ന ആരോപണങ്ങൾ നിരസിക്കുകയും ചെയ്യുകയാണ് ഉണ്ടായത് . പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളിൽ കമ്പനി പ്രതികരിക്കുകയും നടപടികൾ ആരംഭിക്കുകയും ചെയ്തു എന്ന് അദ്ദേഹം പറയുന്നു.
“പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ഞങ്ങൾ പരാതിക്കാരന് കൗൺസിലിംഗ് പിന്തുണ വാഗ്ദാനം ചെയ്തു. കഴിഞ്ഞ 12 ദിവസങ്ങക്കുള്ളിൽ തന്നെ ഇതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുമായി നാല് മീറ്റിങ്ങുകൾ അന്വോഷണത്തിന്റെ ഭാഗമായി ഞങ്ങൾ നടത്തി. വളരെ വേഗത്തിലാണ് കമ്പനിയുടെ ഭാഗത്തു നിന്നുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.. സംഭവത്തിന്റെ രഹസ്യസ്വഭാവത്തിലും വസ്തുനിഷ്ഠതയിലും വിട്ടുവീഴ്ച ചെയ്യാതെ ഞങ്ങൾ തുടർച്ചയായി ആശയവിനിമയം നടത്തിയിട്ടുണ്ട്,”എന്ന് കമ്പനിയുടെ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ പറയുന്നു.
പ്രോഡക്ട് മാനേജർ ആയ ഗണപതി ആർ സുബ്രമണ്യത്തിനെതിരെ ആണ് യുവാവ് പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. യുവാവിന്റെ ട്വീറ്റ് വൈറലായതോടെ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് ബാംഗ്ലൂർ പോലീസ് അയാളോട് അയാളുടെ മൊബൈൽ നമ്പർ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്,