എനിക്കെന്ത് ലാഭം അന്ന് എന്റെ തുടയിൽ കൈവച്ചുകൊണ്ടു അയാൾ ചോദിച്ചു-പിന്നെ നടന്നത് മലയാളം നടൻ കാസ്റ്റിംഗ് കൗച് അനുഭവം പറയുന്നു

21389

കാസ്റ്റിംഗ് കൗച് അനുഭവം സാധാരണയായി നമ്മൾ കേട്ടിട്ടുളളത് നടിമാരുടെ ഞെട്ടിക്കുന്ന അനുഭവങ്ങൾ ആണ്. എന്നാൽ നടന്മാർക്കും അത്തരത്തിലുള്ള മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാം അറിയുന്നത് ചില ബോളിവുഡ് നടനംരുടെ തുറന്നു പറച്ചിൽ മൂലമാണ്. കുറച്ചു കാലം മുൻപ് പ്രശസ്ത ബോളിവുഡ് നടൻ രൺവീർ സിംഗ് തന്റെ കാസ്റ്റിംഗ് കൗച് അനുഭവം തുറന്നു പറഞ്ഞിരുന്നു. അത് വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത് വർഷങ്ങൾക്ക് മുൻപ് ഒരു മലയാള യുവ നടൻ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവ തന്റെ ഫേസ് ബുക്കിൽ തുറന്നെഴുതിയപ്പോൾ ആണ്. അത് മറ്റാരുമല്ല മജ് വാര്യർ നായികയായി മാധവിക്കുട്ടിയുടെ ജീവിത കഥയെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ആമി എന്ന ചിത്രത്തിൽ ചങ്ങമ്പുഴയായി വേഷമിട്ട നവജിത് നാരായണൻ എന്ന യുവ നടനാണ്.

ADVERTISEMENTS
   
READ NOW  "ഒരുപാട് നടിമാരെ കൂട്ടിക്കൊടുത്ത ഒരു അമ്മ നടിയുണ്ടായിരുന്നു മലയാളത്തിൽ , അവർ മരിച്ചുപോയി"; പല്ലിശ്ശേരിയുടെ വെളിപ്പെടുത്തലുകൾ മലയാള സിനിമയിൽ കൊടുങ്കാറ്റായി!

പോരാട്ടം എന്ന ചിത്രത്തിൽ നായകനായി എത്തിയ താരം പിന്ചെണ്ട് വലുതും ചെറുതുമായ ധാരാളം വേഷങ്ങൾ ചെയ്തിരുന്നു. മമ്മൂട്ടി നായകനായി എത്തിയ മാമാങ്കം എന്ന ചിത്രത്തിലും നവജിത് ഒരു ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

തന്നോട് മോശമായി പെരുമാറിയ സംവിധായകന്റെ പേര് നവജിത് വെളിപെപ്ടുത്തിയില്ല എങ്കിലും മലയാളത്തിലെ ഒരു പ്രശസ്തനായ സംവിധായകനെ സിനിമ മോഹവുമായി അലഞ്ഞു നടന്നുകൊണ്ടിരുന്നാണ് സമയത്തു പോയി കണ്ടു എന്നും താൻ ചെയ്ത പ്രോജക്ടുകൾ കുറിച്ച് വിശദീകരിക്കുനന് സമയത്തു തനിക്ക് വേഷം തന്നാൽ എനിക്ക് എന്ത് നേട്ടമാണ് എന്ന് അയാൾ എന്നൊടു ചോദിച്ചു. ചോദ്യത്തിന്റെ അർഥം തനിക്ക് ആദ്യം മനസിലായില്ലെങ്കിലും തുടയിൽ കൈവെച്ചു കൊണ്ട് ചോദിച്ചപ്പോൾ തനിക്ക് കാര്യം മനസിലായി എന്ന് നവജിത് പറയുന്നു.

അയാളുടെ വികാരങ്ങൾ മനസിലാക്കാം എങ്കിലും അത് സിനിമയുടെ പേരിലാകുമ്പോൾ ഒരിക്കലും അംഗീകരിക്കാം ആവില്ല എന്ന് നവജിത് പറയുന്നു.അത്തരം കാര്യങ്ങളിൽ താല്പര്യം ഇല്ല എന്നും അത്തരം കാര്യങ്ങൾ ചെയ്തുകൊണ്ട് അയാളുടെ സിനിമയിൽ അഭിനയിക്കാൻ താല്പര്യമില്ല എന്നും കയ്യെടുക്കാൻ പറഞ്ഞിട്ടും അയാൾ കൈ എടുത്തില്ല എന്നും പിന്നീട് മുഖം അടച്ചു ഒരടി കൊടുത്തപ്പോൾ ആണ് അയാൾ കൈ എടുത്തത് എന്നും നവജിത് നാരായണൻ പറയുന്നു.

READ NOW  കൽപ്പനയോ ജഗതിയോ ആകണമെന്ന് പുതുമുഖങ്ങള്‍ ആഗ്രഹിക്കുന്നില്ല. കാരണം എന്താണ്? ജഗതിയോട് അന്ന് കല്‍പ്പന ചോദിച്ചത് - മറുപടി

വലിയ ആശംസ പ്രവാഹമാണ് നടന് ആ പോസ്റ്റിനടിയിൽ അന്ന് ലഭിച്ചത്. തന്റെ സുഹൃത്തുക്കളായ പെൺകുട്ടികൾ സിനിമ മോഹവുമായി പലരുടെയും അടുത്തു ചെല്ലുമ്പോൾ ഇത്തരത്തിൽ അഡ്ജസ്റ് ചെയ്യുമോ എന്ന് ചോദിച്ചതായി അറിയാം എന്നും എന്നാൽ തനിക്ക് അങ്ങനെ ഒരനുഭവം ഉണ്ടായപ്പോൾ ശെരിക്കും ഞെട്ടിപോയി എന്നും താരം പറയുന്നു.ഇത്തരക്കാർ മര്യാദയ്ക്ക് സിനിമ ചെയ്യുന്നവരെ കൂടി മോശക്കാരാക്കും എന്നും എല്ലാവരും ശ്രദ്ധിക്കുക എന്നുമാണ് നടൻ കുറിപ്പിൽ പറയുന്നത്.

താരത്തിന്റെ കുറിപ്പ് വായിക്കാം.

പിന്നീട അയാളുടെ ഇടപെടൽ മൂലം ധാരാളം സിനിമകളിൽ നിന്നു തനിക്ക് അവസരം നഷ്ടമായി എന്നും നവജിത് തുറന്നു പറഞ്ഞിട്ടുണ്ട്.

ADVERTISEMENTS