ഒരേ സമയം ഒന്നിലധികം പേരോട് പ്രേമം തോന്നാം അത് സ്വാഭാവികം; ഇഷ്ടമുള്ളവരോട് ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടാം – കനി കുസൃതിക്ക് അച്ഛൻ മൈത്രേയൻ എഴുതിയ കത്ത് ഇങ്ങനെ.

145459

നിലവിലുള്ള സാമൂഹിക വ്യവസ്ഥിതികളെയും സങ്കല്പങ്ങളെയും ഒക്കെ തന്നെ ചോദ്യം ചെയ്തു കൊണ്ട് തങ്ങളുടേതായ ഒരു പാത വെട്ടിത്തുറന്നു ജീവിക്കുന്ന വ്യക്തികളാണ് സാമൂഹിക പ്രവർത്തകരായ മൈത്രേയനും ഡോക്ടർ ജയലക്ഷ്മിയും ഇരുവരും ഒരു പക്ഷേ കേരളത്തിലെ താനെന്ന ആദ്യ ലിവിങ് ടുഗെതർ ദമ്പതികളാണ് എന്ന് തന്നെ പറയാം ഇവരുടെ മകളാണ് നടിയും മോഡലുമായ കനി കുസൃതി.

തന്റെ അച്ഛൻ ചെറുപ്പത്തിൽ താനെ പറയുന്ന ഒരു കാര്യം തനിക്ക് 18 വയസ്സായാൽ കുടുംബം പിരിച്ചു വിടുമെന്നായിരുന്നു എന്ന് കനി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. അദ്ദേഹം പറയുന്ന പോലെ തന്നെ ചെയ്യുന്ന ആൾ ആണ്. അങ്ങനെ തനിക്ക് പതിനെട്ടു വായസായപ്പോൾ അദ്ദേഹം തനിക്ക് ഒരു കത്തെഴുതി നൽകി എന്നും കനി കുസൃതി പറഞ്ഞിരുന്നു. താരം പിന്നീട് ആ കത്ത് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്ക് വച്ചിരുന്നു.

ADVERTISEMENTS
   

ആ കത്തിന്റെ ഉള്ളടക്കം ഒരു പക്ഷ ഇത് വായിക്കുന്ന ഭൂരിഭാഗം ആളുകൾക്കും ഉൾക്കൊള്ളാൻ സാധിക്കില്ല എന്നതാണ് വസ്തുത. കാലങ്ങളായി നില നിന്ന് പോകുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നാണ് രീതിയിൽ ഉള്ള ഒരു ജീവിത സമ്പ്രദായം ആണ് മൈത്രേയന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും അതുകൊണ്ട് തന്നെ പലർക്കും അതിന്റെ പൂർണ അർത്ഥത്തിൽ ഉൾക്കൊള്ളാൻ സാധിക്കില്ല എങ്കിലും അദ്ദേഹം പറയുന്ന കാര്യങ്ങളെ അത്ര നിസ്സാരമായി തള്ളിക്കളയാനും ആകില്ല എന്നതാണ് വസ്തുത.

അദ്ദേഹം കനിക്ക് എഴുതിയ കത്തിലെ ഉള്ളടക്കം ഇതാണ്.

വീട് വിട്ടു പോകാനും മാറി താമസിക്കാനും ഉള്ള നിൻറെ അവകാശത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു. ഇഷ്ടപ്പെടുന്ന വ്യക്തിയുമായി അത് ആണായാലും പെണ്ണായാലും സങ്കര വർഗ്ഗം ആയാലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിനക്കുള്ള അവകാശത്തിനും പിന്തുണ നൽകുന്നു.

ഗർഭം ധരിക്കാനും പ്രസവിക്കാനും ഉള്ള നിൻറെ അവകാശം ഒരു പുരുഷന്റെ സംരക്ഷണയിൽ മാത്രം പരിമിതപ്പെടുത്തുന്ന ഇന്നത്തെ നടപ്പിന് വിരുദ്ധമായി നിനക്ക് അത് സ്വതന്ത്രമായി ചെയ്യാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു. നിനക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശത്തിനും പിന്തുണ നൽകുന്നു. നിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭം ധരിക്കുവാൻ ഇടവരുകയാണെങ്കിൽ അത് വേണ്ട എന്ന് വയ്ക്കാൻ നിനക്ക് അവകാശമുണ്ട്.

തെരഞ്ഞെടുത്ത ഇണയെ പിന്നീട് വേണ്ട എന്ന് വയ്ക്കാനുള്ള അവകാശത്തിനും പിന്തുണ നൽകുന്നു. ഒരേ സമയം ഒന്നിലധികം പേരോട് പ്രേമം തോന്നാം, അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് മനസ്സിലാക്കി അതിനും പിന്തുണ നൽകുന്നു. ആരോടും പ്രേമം തോന്നുന്നില്ല അതിനാൽ ഒറ്റയ്ക്ക് കഴിയാനാണ് തീരുമാനമെങ്കിൽ അതും സമ്മതമാണ്. മദ്യം കഴിക്കാനും പുകവലിക്കാനും മറ്റേതൊരു വ്യക്തിക്കും എന്നപോലെ നിനക്കും അവകാശമുണ്ട്. നിനക്ക് ഇഷ്ടമുള്ള പ്രവർത്തി ചെയ്ത ജീവിക്കാൻ പരിപൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു.

ഈ അവകാശങ്ങൾ നേടിയെടുക്കാനുള്ള നിൻറെ ഏത് സമരത്തിലും പങ്കാളിയായി നിന്നോടൊപ്പം ഞാനും ഉണ്ടായിരിക്കുന്നതാണ്.

ഇനി ചില അഭ്യർത്ഥനകൾ ആണ്.

ബലാൽസംഗത്തിന് വിധേയയായാൽ അതിനെ അക്രമം എന്ന് കണ്ട് അതുളവാക്കിയ സ്തോപത്തിൽ നിന്ന് മറികടക്കാനുള്ള ആർജ്ജവം നേടിയെടുക്കണം. മറ്റുള്ളവർക്ക് അസ്വസ്ഥതയും ഹാനിയും ഉണ്ടാക്കുന്നതിനാൽ പുകവലി ശീലമാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. മദ്യം വേണമെങ്കിൽ അത് മിതമായി ഉപയോഗിക്കുവാൻ ശ്രമിക്കുക; പക്ഷേ കുറ്റവാളികളെ പോലെ രഹസ്യമായി ചെയ്യരുത്. രാഷ്ട്രീയത്തിന്റെ മതത്തിൻറെ, ലിംഗത്തിന്റെ, വർണ്ണത്തിന്റെ, ദേശത്തിൻറെ, ജാതിയുടെ, ഭാഷയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ മറ്റുള്ളവരെ വെറുക്കാൻ പഠിപ്പിക്കുന്ന ഒരു തത്വചിന്തയെയും സ്വീകരിക്കരുത്.

ഒരു വ്യക്തിയുടെ നിലനിൽപ്പ് തന്നെ ചില സന്ദർഭങ്ങളിൽ മറ്റുള്ളവർക്ക് വേദന ഉളവാക്കുന്നതാണ് എന്ന് ഞാൻ അറിയുമ്പോൾ പോലും അറിഞ്ഞുകൊണ്ട് മറ്റൊരാളെ വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ നോട്ടം കൊണ്ടോ ഭാവം കൊണ്ടോ വേദനിപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിക്കണം. ഈ ശ്രമത്തിന്റെ പരാജയം പോലും ജീവിതവിജയമാണ്. ബലാൽസംഗം ചെയ്തവരെ പോലും വെറുക്കരുത്. തന്റെയും മറ്റുള്ളവരുടെയും സ്വാതന്ത്ര്യത്തിനുവേണ്ടി നിരന്തരം സമരം ചെയ്യണം നമ്മുടെ സമരം വ്യക്തികൾക്കെതിരല്ല വസ്തുതകൾക്കും സമ്പ്രദായങ്ങൾക്കും എതിരെയാണ്.

kani kusruthi with parent mythreyan and dr jayasree

നീ അറിഞ്ഞു സ്നേഹിക്കാൻ കഴിവുള്ളവളാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ആ സ്നേഹം അഗാധമാക്കാൻ ശ്രമിക്കുക നമ്മുടെ പ്രവർത്തിയുടെ അളവുകോൽ മറ്റുള്ളവരോടുള്ള സ്നേഹമാണോ എന്ന് എപ്പോഴും നോക്കുക .വളരെ കുറച്ചുനാൾ മാത്രം ജീവിതമുള്ള ഒരു വർഗ്ഗമാണ് മനുഷ്യർ. അതിനാൽ ഇന്നത്തെ നിൻറെ പ്രസരിപ്പ് നഷ്ടപ്പെടുത്താതെ മറ്റുള്ളവർക്ക് എന്നും ആനന്ദം നൽകി ജീവിക്കാൻ നിനക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് അച്ചത്തം ഇല്ലാതെ പെരുമാറാൻ ശ്രമിക്കുന്ന നിന്റെ അച്ഛൻ.

ഇങ്ങനെയാണ് മൈത്രേയൻ മകൾക്കെഴുതിയ കത്ത് അവസാനിപ്പിക്കുന്നത് ഈ വിഷയത്തെക്കുറിച്ച് നിങ്ങൾക്ക് പ്രതികരിക്കാം നിങ്ങളുടെ കമന്റുകൾ രേഖപ്പെടുത്തൂ

ADVERTISEMENTS