സംവിധായകൻ മഹേഷ് ഭട്ട് കങ്കണക്കു നേരെ ഷൂസ് വലിച്ചെറിഞ്ഞു.സംഭവം വൻ വിവാദം അക്കഥ ഇങ്ങനെ.

1481

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യക്കേസിന് ശേഷം നിരവധി ചലച്ചിത്ര പ്രവർത്തകർക്ക് നേരെ നടി കങ്കണ സ്വജനപക്ഷപാതം ആരോപിചിരുന്നു.ആ ആരോപണങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്ന ആളാണ് ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും നിർമ്മാതാവുമായ മഹേഷ് ഭട്ട്. ഒരു ചിത്രത്തിന്റെ ട്രയൽ ഷോ നടകന്ന ദിവസം മഹേഷ് ഭട്ട് തന്റെ നേരെ കൈ ഉയർത്തി ആക്രോശിക്കുകയും,ഷൂസ് ഊരി തന്നെ എറിഞ്ഞു എന്നും കങ്കണ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു . കങ്കണയുടെ ഈ ഗുരുതര ആരോപണങ്ങൾ ഏവരും ഞെട്ടലോടെയാണ് കേട്ടത് .ഇതിപ്പോൾ ബോളിവുഡ് സിനിമ ലോകത്തെ ഒന്നടങ്കം പിടിച്ചു കുലുക്കികൊണ്ടിരിക്കുകയാണ്. പക്ഷേ ഇപ്പോൾ എഴുത്തുകാരി ഷാഗുഫ്ത റാഫിക് ഈ ആരോപണങ്ങൾ നിഷേധിച്ചു രംഗത്തെത്തിയിരിക്കുകയാണ്. കങ്കണയുടെ ‘വോ ലാം ഹെ’, ‘റാസ് ദി മിസ്റ്ററി കണ്ടിന്യുസ് ‘ എന്നീ രണ്ട് ചിത്രങ്ങൾ രചിച്ച എഴുത്തുകാരിയാണ് ഷാഗുഫ്ത റാഫിക്.

READ NOW  ഒരു സ്ത്രീക്ക് ലൈം##ഗി കതയ്ക്ക് പുരുഷന്റെ ആവശ്യമുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ല.-സ്വയം വിവാഹം കഴിച്ചു യുവതി

അടുത്തിടെ ഒരു അഭിമുഖത്തിന് ഈ ആരോപണങ്ങൾ അവർ നിഷേധിക്കുകയും യഥാർത്ഥത്തിൽ അതല്ല അന്ന് നടന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് . 2006 ൽ ‘വോ ലാംഹെ’ സമയത്ത് കങ്കണയ്ക്ക് ഇതുപോലൊന്ന് സംഭവിച്ചിട്ടുണ്ടെങ്കിൽ, 2009 ൽ സ്പെഷ്യൽ ഫിലിംസിൽ പ്രവർത്തിച്ചത് എന്തുകൊണ്ടാണെന്ന് എഴുത്തുകാരി ഇ-ടൈംസിന് നൽകിയ അഭിമുഖത്തിൽ ചോദിക്കുന്നു . അതേസമയം, ഇങ്ങനെ ഒരപമാനം സംഭവിച്ചുകഴിഞ്ഞതിനു ശേഷം എന്തിനാണ് തിരികെ ജോലി ചെയ്തതെന്ന് അവർ കങ്കണയോട് ചോദിക്കുന്നു.

ADVERTISEMENTS

ഷൂ എറിയുന്ന സംഭവത്തെക്കുറിച്ചുള്ള കങ്കണയുടെ ആരോപണവും തിരക്കഥാകൃത്തു നിഷേധിക്കുകയാണുണ്ടായത്. പക്ഷേ അന്ന് മഹേഷ് ഭട്ട് കങ്കണയോടു ദേഷ്യപ്പെട്ടു സംസാരിച്ചിരുന്നു എന്ന് അവർ സമ്മതിക്കുന്നു. എന്നാൽ ചെരുപ്പ് എറിഞ്ഞു എന്ന് പറയുന്നത് തെറ്റാണെന്നും ഷാഗുഫ്ത റാഫിക് തന്റെ അഭിമുഖത്തിൽ പറയുന്നു .വോ ലാം ഹെ എന്ന സിനിമയുടെ പരീക്ഷണപ്രദർശന വേളയിൽ കങ്കണ റനോട്ട് വളരെ വൈകിയാണ് എത്തിയത് ഇതാണ് മഹേഷ് ഭട്ടിനെ കുപിതനാക്കിയത്.

READ NOW  ഗുരുവായതുകൊണ്ട് എന്തും ആകാമോ? അനന്യ പാണ്ഡെയോടുള്ള കരൺ ജോഹറിന്റെ പെരുമാറ്റം അതിരുവിട്ടതെന്ന് സോഷ്യൽ മീഡിയ; ആ വീഡിയോ പറയുന്നതെന്ത്?

സ്വന്തം മകളെ ലിപ് ലോക്ക് ചുംബനം നൽകി വൻ വിവാദം സൃഷ്ട്ടിച്ച മഹേഷ് ഭട്ട് – പൂജ എന്റെ മകളല്ലായിരുന്നെങ്കിൽ .. പിന്നീട് പറഞ്ഞത് അതിലും വിവാദം

അവർ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തുന്നത് ‘ആ സമയത്തു ഷൂട്ടിങ്ങിനിടെ ചില ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, കങ്കണ ഒരു സിനിമ നിരസിചിരുന്നു , അത് അവളുടെ അവകാശമാണ്. എന്നിരുന്നാലും, അവൾ പഴയ കാര്യങ്ങൾ തുറന്നുകാട്ടുകയും ഒരിക്കലും സംഭവിക്കാത്ത സംഭവിക്കാത്ത കാര്യങ്ങൾ അതിലുൾപ്പെടുത്തി പറയുകയും ചെയ്യുന്നത് ശെരിയല്ല എന്നാണ് ഷാഗുഫ്ത റാഫിക് പറയുന്നത്. അക്കാലത്ത് ട്രയൽ ഷോയ്ക്കായി യൂണിറ്റ് മുഴുവൻ ഹാജരായിരുന്നു, അതിൽ മോഹിത് സൂരി, മുകേഷ് ഭട്ട്, മറ്റ് താരങ്ങൾ എന്നിവരും ഉൾപ്പെടുന്നു.

നടൻ സുശാന്തിന്റെ അസ്വാഭാവിക മരണത്തിനു ശേഷം വളരെ മോശമായ ഒരാവസ്ഥയിലൂടെയാണ് ബോളിവുഡ് സിനിമാലോകം കടന്നു പോകുന്നത്. ബോളിവുഡിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതവും ,സംഘം ചേരലും, ഒത്തുകളിയും, കുതികാലുവെട്ടുമെല്ലാം ഇപ്പോൾ വെളിച്ചത്തായിരിക്കുകയാണ്.ദീർഘകാലമായി നിലനിൽക്കുന്ന ഇത്തരം അനീതികൾക്കെതിരെ ഏറ്റവും കൂടുതൽ തവണ ധൈര്യത്തോടെ പ്രതികരിച്ചിട്ടുള്ളത് ബോളിവുഡിലെ സൂപ്പർ ഹിറ്റ് നടിയായ കങ്കണ റണൗട് മാത്രം ആണ് .

READ NOW  സ്വന്തം മകളെ ലിപ് ലോക്ക് ചുംബനം നൽകി വൻ വിവാദം സൃഷ്ട്ടിച്ച മഹേഷ് ഭട്ട് - പൂജ എന്റെ മകളല്ലായിരുന്നെങ്കിൽ .. പിന്നീട് പറഞ്ഞത് അതിലും വിവാദം

അതുകൊണ്ടു തന്നെ വളരെ വലിയ ആരോപണങ്ങളും ആക്രമണങ്ങളുമാണ് കങ്കണ നേരിടുന്നത് .എപ്പോഴൊക്കെ താൻ സ്വജനപക്ഷപാതത്തിനെതിരെ ശബ്ദമുയർത്തിയിട്ടുണ്ടോ അപ്പോഴൊക്കെ അതിശക്തമായ ആക്രമണങ്ങളും നേരിട്ടിട്ടുണ്ട് .അന്നും തന്നെ അനുകൂലിച്ചിരുന്നത് സുശാന്ത് സിംഗ് രാജ്പുത് മാത്രമായിരുന്നു എന്ന് കങ്കണ പറയുന്നു .അതിനു പകരമായി അവനു സ്വന്തം ജീവൻ ത്യജിക്കേണ്ടി വന്നു എന്നും കങ്കണ പറയുന്നു .

ADVERTISEMENTS