റിക്വസ്റ്റ് അയച്ചപ്പോൾ അക്സപ്റ്റ് ചെയ്തത് ഏതോ ചരക്കാണെന്നു വിചാരിച്ചാണല്ലേ?’ മുന്നിൽ കലുമേൽ കാലും കയറ്റി വച്ച് ഒരിരുപ്പ് -നടി ആൻ അഗസ്റ്റിനെ കുറിച്ച് ലാൽ ജോസ്

23454

മലയാള സിനിമയിലെ പുതുമുഖ നായികമാരുടെ കണ്ടുപിടുത്തക്കാരനായി അറിയപ്പെടുന്ന സംവിധായകനാണ് ലാൽ ജോസ്. ദിവ്യ ഉണ്ണി, കാവ്യ മാധവൻ, സംവൃത സുനിൽ തുടങ്ങിയ നിരവധി താരങ്ങളെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് ലാൽ ജോസാണ്. പലപ്പോഴും അപ്രതീക്ഷിതമായ രീതിയിലാണ് താൻ പുതുമുഖങ്ങളെ കണ്ടെത്താറുള്ളതെന്ന് ലാൽ ജോസ് പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

അത്തരത്തിൽ കണ്ടെത്തിയ നായികമാരിൽ ഒരാളാണ് ആൻ അഗസ്റ്റിൻ. ‘ആൻ എൽസമ്മ എന്ന ആൺകുട്ടി’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ആൻ, തന്റെ ബോൾഡ് ആക്ടിങ്ങിലൂടെ പ്രേക്ഷകരുടെ മനം കവർന്നിരുന്നു. ഈ ചിത്രത്തിലേക്ക് ആനിനെ എങ്ങനെ കണ്ടെത്തി എന്നതിനെക്കുറിച്ച് ലാൽ ജോസ് മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ വിശദമായി പറഞ്ഞിട്ടുണ്ട്.

ADVERTISEMENTS
   

ലാൽ ജോസിന്റെ വാക്കുകളിൽ, “ആനിനെ ആദ്യമായി കണ്ടപ്പോൾ തന്നെ എനിക്ക് എൽസമ്മയെ നേരിട്ട് കണ്ടതായി തോന്നി. അന്ന് ഞാൻ മറ്റൊരു നായികയെ തീരുമാനിച്ചിരുന്നു. പക്ഷേ, അവസാന നിമിഷം ചില കാരണങ്ങളാൽ അത് നടന്നില്ല പ്രധാനമായും അവർ ആദ്യം സമ്മതിച്ച പ്രതിഫലമാണ് പിന്നെ പറഞ്ഞത് അതായിരുന്നു പ്രധാന കാരണം. അതേ സമയം, സുഖമില്ലാത്ത അഗസ്റ്റിൻ ചേട്ടനെ കാണാൻ കോഴിക്കോട്ടെ വീട്ടിൽ പോയപ്പോഴാണ് മകളായ ആനിനെ നേരിട്ട് കാണുന്നതും പരിചയപ്പെടുന്നതും . വാതിൽ തുറന്നപ്പോൾ മുൻപിൽ ഷർട്ട്  ധരിച്ചൊരു പെൺകുട്ടി. അച്ഛന്റെ ഷർട്ട് ആണെന്നു തോന്നുന്നു. ആരെയും കൂസാത്ത ശരീരഭാഷയും സംസാരവും. ഒരു കൂസലുമില്ലാത്ത ആ പെൺകുട്ടിയിൽ എനിക്ക് എൽസമ്മയെ കണ്ടെത്താൻ കഴിഞ്ഞു.”

See also  സിനിമയില്‍ അവസരം നൽകി വലിയ നായികയാക്കിയ ഗോപിക തന്നോട് കാണിച്ചത് വലിയ നന്ദികേട്:ഇതിൽ സൂപ്പർ താരങ്ങളും ചരട് വലിച്ചു- വെളിപ്പെടുത്തലുമായി മുൻനിര സംവിധായകന്‍

അതിനു പ്രധാന കാരണമായി ലാൽ ജോസ് പറഞ്ഞത് അവളുടെ പെരുമാറ്റ രീതിയായിരുന്നു. വാതിൽ തുറന്നു അവൾ ആദ്യമായി തന്നോട് സംസാരിച്ച രീതി വളരെ വ്യത്യസ്തമായിരുന്നു. ആഹാ അഗസ്റ്റിന്റെ മകൾ ചെറിയ കുട്ടിയാണല്ലോ എന്ന ചോദ്യത്തിന് അപ്പോൾ ഇന്നലെ ഞാൻ ഫേസ്‍ബുക്കിൽ റിക്വസ്റ്റ് അയച്ചപ്പോൾ വല്ല ചരക്കാണെന്നു വിചാരിച്ചാണോ റിക്വസ്റ്റ് അക്സെപ്റ് ചെയ്തത് എന്ന് ഒരു കൂസലുമില്ലാതെ അവൾ ചോദിച്ചു. അത് കേട്ടപ്പോൾ തന്നെ ഇവൾ ആള് കൊള്ളാല്ലോ എന്ന് തനിക്ക് തോന്നി എന്ന് ലാൽ ജോസ് പറയുന്നു. അതെ പോലെ തന്നെ കാലുമ്മേൽ കാലും കയറ്റി വച്ച് തൊട്ടു മുൻപിൽ ഒരു കസേര വലിച്ചിട്ടു അവൾ ഇരുന്നപ്പോൾ ഉറപ്പിച്ചു എത്സമ്മയായി ഇവൾ മതി എന്ന്.

ആനിനെ സിനിമയിലേക്ക് കൊണ്ടുവരാൻ ലാൽ ജോസിന് അഗസ്റ്റിനിൽ നിന്ന് എതിർപ്പുണ്ടായിരുന്നു. ആനിന് അഭിനയ പരിചയമൊന്നുമില്ലായിരുന്നു. അവളെ ഉൾപ്പെടുത്തിയാൽ പിന്നെ വെള്ളം കുടിക്കും എന്നും നമ്മൾ തമ്മിലുള്ള ബന്ധം പോകാൻ കാരണമാകും എന്ന് അഗസ്റ്റിൻ പറഞ്ഞിരുന്നു . കാരണം ആൻ അതുവരെ ഒരു രീതിയിലും അഭിനയ മേഖലയുമായി ബന്ധപ്പെട്ടിരുന്നില്ലേ എന്നത് തന്നെ കാരണം. പക്ഷേ, ലാൽ ജോസ് ആനിന്റെ ആത്മവിശ്വാസവും തുറന്ന മനസ്സും കണ്ട് സിനിമയിൽ ഒരു അവസരം നൽകാൻ തീരുമാനിച്ചു. അവളും അതിനു ഓക്കേ ആയിരുന്നു. അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ വൈ നോട്ട് എന്നാണ് അവൾ ആദ്യം പറഞ്ഞത് അച്ഛൻ ഇതൊക്കെ പറയും നിങ്ങൾക്ക് ഓക്കേ ആണേൽ നോക്കാം സംവിധായന്റെ ഇടമല്ലേ സിനിമ, നിങ്ങൾ വിചാരിച്ചാൽ നായികയാകും എന്ന് അവൾ പറഞ്ഞു. ആ ആത്മ വിശ്വാസം മതിയാരുന്നു .

See also  സൈനുദ്ധീന്റെ ആ പേന നൈസായി പൊക്കിയ മമ്മൂക്ക പറഞ്ഞു " സൂപ്പർ സ്റ്റാർ മ്മൂട്ടിയുടെ കയ്യിലെ പേന നീ കൊടുത്തതാണെന്നു പറയാം" അപ്പോഴുള്ള സൈനുദ്ധീന്റെ പ്രതികരണം ഒരു സെറ്റിലെ മുഴുവൻ അംഗങ്ങളെയും ചിരിപ്പിച്ചു അന്തം വിട്ടു മമ്മൂക്ക അക്കഥ ഇങ്ങനെ.

പക്ഷേ കാളി കാര്യമായപ്പോൾ തുടക്കത്തിൽ ആദ്യം ആനിന് ഭയമുണ്ടായിരുന്നു. പക്ഷേ, ലാൽ ജോസിന്റെ പ്രോത്സാഹനത്തോടെ അവൾ സെറ്റിലേക്ക് എത്തി. ആദ്യ ഷോട്ട് എടുക്കാൻ നേരത്ത് ലാലു അങ്കിളേ, നിങ്ങൾക്കിത് എങ്ങനെ ചെയ്യാൻ തോന്നി? എന്നായിരുന്നു ആൻ ചോദിച്ചത്. ഇത്തരം ഒരു തുറന്ന മനസ്സും ആത്മവിശ്വാസവുമാണ് ആനിനെ മികച്ച ഒരു നടിയാക്കിയത്.

തുടർന്ന് ആൻ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ‘നീന’, ‘സോളോ’, ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തു. പക്ഷേ, ആൻ അത്ര സജീവമല്ലെങ്കിലും അവരുടെ അഭിനയ പ്രതിഭ എപ്പോഴും പ്രേക്ഷകർ ഓർക്കുന്നു.

ADVERTISEMENTS