മമ്മൂക്കയെ തല്ലിയിട്ട് അവൻ അങ്ങനെ പോകണ്ട എന്ന് ഞാൻ തീരുമാനിച്ചു – പിന്നെ ഞാൻ ചെയ്തത് – അന്ന് കുണ്ടറ ജോണി പറഞ്ഞത്

380

അടുത്തിടെ അന്തരിച്ച സിനിമ താരമാണ് കുണ്ടറ ജോണി. വില്ലനായും പിന്നീട് ഹാസ്യതാരമായും അദ്ദേഹം ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തന്റെ കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹം വില്ലനായിട്ട് ആണ് അഭിനയിച്ചിരുന്നതെങ്കിലും നടോടിക്കാറ്റ് പോലെയുള്ള സിനിമകളിൽ അദ്ദേഹം ഒരു കോമഡി താരമായി മാറുകയായിരുന്നു.

സാമ്പത്തികമായി നല്ല നിലയിൽ ഉള്ള കുടുംബത്തിൽ നിന്നാണ് ജോണി സിനിമയിലേക്ക് എത്തുന്നത്.നടനാകുന്നതിനു മുമ്പ് അദ്ദേഹം ഒരു അധ്യാപകനായിരുന്നു. തൻറെ അഭിനയ ജീവിതത്തിൽ ഉണ്ടായ ഒരു മുഹൂർത്തത്തെ കുറിച്ച് അദ്ദേഹം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

ADVERTISEMENTS
   

ഐ വി ശശിയുടെ ആവനാഴി എന്ന ചിത്രത്തിൽ കുണ്ടറ ജോണിയും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്ന ഒരു സീനുണ്ട്. ആ ഷൂട്ടിന് സമയത്ത് മമ്മൂട്ടിയെ ജൂനിയർ ആർട്ടിസ്റ്റ് മനപ്പൂർവം തല്ലുകയും അയാൾക്കെതിരെ താൻ എടുത്ത പ്രതികാര നടപടിയെ കുറിച്ചും കുണ്ടറ ജോണി വിവരിക്കുന്നു.

അവനാഴി എന്ന സിനിമയിൽ മമ്മൂട്ടിയുടെ സീനിയർ ഓഫീസർ ആയിട്ടാണ് കുണ്ടറ ജോണി എത്തുന്നത്. ആ സീൻ എന്താണെന്ന് വെച്ചാൽ മമ്മൂട്ടി ഇങ്ങനെ വഴിയിൽ കൂടെ നടന്നുവരുന്നു അപ്പോൾ ഒരാൾ മമ്മൂട്ടിയുടെ അറ്റാക്ക് ചെയ്യുന്നതും ഞാൻ ജീപ്പിൽ അവിടെ എത്തി ഇടപെടുന്നതുമാണ് രംഗം.

തമ്മിലുള്ള ഫൈറ്റ് സീൻ എടുക്കുമ്പോൾ ജൂനിയർ ആർട്ടിസ്റ്റായി ഉണ്ടായിരുന്ന അയാൾ മമ്മൂട്ടിയെ മനപ്പൂർവ്വം അടിക്കുകയാണ് ചെയ്തത്. അയാൾ ഒരു ഗൾഫുകാരനായിരുന്നു. അതിന്റെ ജാഡ ആള് ഇറക്കുകയും ചെയ്തു. അതിന്റെ കൂടെ ഒരു സെലിബ്രിറ്റിയെ അടിക്കാൻ കിട്ടുന്ന അവസരം അല്ലേ അത് അയാൾ ഉപയോഗിക്കുകയും ചെയ്തു. അതിന്റെ ക്രെഡിറ്റ് അയാൾക്ക് കിട്ടുമല്ലോ. ഇത് ഞാൻ ഐവി ശശിയോട് സൂചിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഞാൻ അത് ശ്രദ്ധിച്ചു എന്നും ഒരു കാര്യം ചെയ്യാം അയാളെ സിനിമയിൽ നിന്നും ഒഴിവാക്കാം എന്നുമായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു അതിന്റെ ആവശ്യമില്ല അയാൾ തന്നെ നിന്നോട്ടെ എന്ന്.

എന്നിട്ട് ആ സീൻ ഷൂട്ട് ചെയ്യാൻ ചെയ്തുകൊണ്ടിരുന്നപ്പോൾ ഞാൻ, മമ്മൂട്ടിയെ അറ്റാക്ക് ചെയ്ത അവന് നല്ലൊരു ഇടിയും കൊടുത്ത് തൂക്കിയെടുത്ത് ഒരു ഏറും കൊടുത്തു . അത് കഴിഞ്ഞപ്പോൾ ഞാൻ അയാളോട് പോയി സോറി പറയുകയും ചെയ്തു. ഇത് കണ്ട് ഐ വി ശശി അവിടെ കമിഴ്ന്നു കിടന്നു ചിരിക്കുകയായിരുന്നു. ഞാൻ അത് മനപ്പൂർവം തന്നെ ചെയ്തതാണ് അത്രയ്ക്ക് അഹങ്കാരം പാടില്ലല്ലോ. മമ്മൂട്ടിയെ തല്ലിയിട്ട് അവൻ അങ്ങനെ പോകേണ്ട കാര്യമില്ല എന്നാണ് കുണ്ടറ ജോണി മനോരമ ഓൺലൈൻ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ADVERTISEMENTS
Previous articleതൃഷയുമായി കിടപ്പു മുറി പങ്കിടുന്ന സീൻ കിട്ടുമെന്ന് കരുതി.. മൻസൂർ അലി ഖാനെതിരെ രൂക്ഷ വിമർശനവുമായി തൃഷ
Next articleഒരു ജീവൻ രക്ഷിക്കാനായി ആണ് അന്ന് അത് മോഹൻലാൽ ചെയ്തത് – മോഹൻലാലിന്റെ യഥാർത്ഥ ജീവിതത്തിലെ ഫൈറ്റ് കണ്ടു ഞെട്ടി മണിയൻ പിള്ള രാജു