വിവാഹശേഷവും ആ നടിയോട് ആയിരുന്നു ഭരതന്റെ പ്രണയം

201

മലയാള സിനിമയിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് കെപിഎസി ലളിത. താരത്തിന്റെ ഓരോ കഥാപാത്രങ്ങളും നമുക്ക് പരിചിതമായത് പോലെയാണ് തോന്നുന്നത്. നമ്മുടെ അടുത്തുള്ള അല്ലെങ്കിൽ അയൽപക്കത്തുള്ള ഒരു സ്ത്രീയെ പോലെ. അത്രത്തോളം മനോഹരമായി രീതിയിലായിരുന്നു ഓരോ കഥാപാത്രങ്ങളെയും താരം അവിസ്മരണീയമാക്കിയിട്ടുള്ളത്.

ഇപ്പോൾ ഒരു പഴയ അഭിമുഖത്തില്‍  ഭരതൻ എന്ന സംവിധായകന്റെ ജീവിതത്തിലേക്ക് താൻ കടന്നു വന്നതിനെക്കുറിച്ച് ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ കെപിഎസി ലളിത പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഭരതൻ ഒരിക്കലും സ്നേഹിച്ചിരുന്നത് തന്നെയായിരുന്നില്ല എന്നും ഭരതൻ മറ്റൊരു നടിയെ ആയിരുന്നു പ്രണയിച്ചിരുന്നത് എന്നും ഒക്കെ ലളിത ഓർമിക്കുന്നുണ്ട്.

ADVERTISEMENTS
   

എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ശ്രീവിദ്യയെയാണ് ഭരതൻ സ്നേഹിച്ചത് എന്നും താൻ അതിന്റെ ഹംസമായിരുന്നു എന്നും. തന്റെ വീട്ടിൽ വന്നായിരുന്നു ശ്രീവിദ്യയെ ഭാരതൻ ഫോൺ ചെയ്യുന്നത്. കാരണം വിളിക്കുന്നത് ഭരതനാണെന്ന് അറിഞ്ഞാൽ ശ്രീവിദ്യയുടെ സഹോദരൻ ഒന്നും ഈ ഫോൺ വിദ്യയ്ക്ക് കൊടുക്കില്ല.

READ NOW  തൻ്റെ വസ്ത്രങ്ങളേക്കാൾ മികച്ച വസ്ത്രം ആർക്കും ഉണ്ടാകരുത് ബാക്കിയുള്ളവരെല്ലാം അല്പം താഴ്ന്നു നിൽക്കണം: മമ്മൂട്ടിയെ കുറിച്ച് സൂര്യ ശ്രീകുമാർ പറഞ്ഞത്

അതുകൊണ്ട് ഞാൻ വിളിച്ച് സംസാരിച്ചതിന് ശേഷമാണ് വിദ്യയുടെ കൈകളിലേക്ക് ഫോൺ എത്തുന്നത്. പിന്നീട് ഇവർ നേരിട്ട് പറഞ്ഞു പിരിയുകയായിരുന്നു. ഇവർ പിരിയുന്ന ആ സെറ്റിൽ ഞാനുണ്ട്. അന്ന് വിദ്യ എന്നോട് പറഞ്ഞു ഭയങ്കര പ്രശ്നമാണ് ചേച്ചി ഭയങ്കര സംശയമാണ് ഇത് മുന്നോട്ട് പോകുമെന്ന് തോന്നുന്നില്ല എന്ന്.

ഇരുവരും തമ്മിൽ പിരിഞ്ഞ സമയത്ത് വീട്ടിൽ നിന്നും ഇറങ്ങി പോകണം എന്ന് വരെ താൻ ഭരതനോട് പറഞ്ഞിട്ടുണ്ട്. എന്ത് പ്രശ്നങ്ങൾ കൊണ്ടാണ് അവർ പിണങ്ങിയത് എന്നും പിരിഞ്ഞതെന്നും ഒക്കെ തനിക്ക് അറിയാം. ശരിക്കും താനും ഭരതനും തമ്മിലുള്ള വിവാഹം വളരെ യാദൃശ്ചികമായി ആണ് നടന്നത്.

ഹാരി പോത്തനാണ് അതിന് കാരണം. എന്നെയും ഭരതനെയും ട്രെയിനിൽ വച്ച് കണ്ടു എന്ന് അദ്ദേഹം പറയുകയായിരുന്നു ചെയ്തത്. എന്നാൽ ശരിക്കും അത് ഭരതനെ പോലെ ഇരിക്കുന്ന ഒരു ആർട്ട് ഡയറക്ടർ ആയിരുന്നു. ശ്രീവിദ്യയുമുള്ള പ്രണയം തകർന്നപ്പോൾ ഭരതൻ മറ്റൊരു പ്രണയത്തിലൊക്കെ പോയി ചാടിയിട്ടുണ്ട്. അതും എനിക്കറിയാം.

READ NOW  എനിക്ക് ജീവിതത്തിൽ ആദ്യമായി ഒരാളെ നഷ്ടമായി എന്ന് തോന്നിയത് അപ്പോഴാണ് - മമ്മൂട്ടി പറഞ്ഞത്.

രതിനിർവേദം എന്ന സിനിമയുടെ സൈറ്റിൽ വച്ചാണ് ഭരതൻ തന്നോട് വിവാഹഭ്യർത്ഥന ചോദിക്കുന്നത്. പലരും ഭരതന്റെ പേര് പറഞ്ഞ് തന്നെ കളിയാക്കിയപ്പോൾ ഇവർ തമാശയായിട്ടാണ് പറയുന്നതെങ്കിലും നമുക്ക് അത് കാര്യമായിട്ട് കരുതി കൂടെ എന്ന് അദ്ദേഹം ചോദിച്ചു.

അപ്പോഴും താൻ കല്യാണരാമൻ എന്നൊക്കെ വിളിച്ച് കളിയാക്കുകയായിരുന്നു ചെയ്തത്. കാരണം ആരെ കണ്ടാലും കല്യാണം കഴിക്കാമെന്ന് ഉറപ്പ് കൊടുക്കുകയാണ്. പിന്നീട് തന്റെ വീട്ടിൽ വന്ന് സീരിയസായി അദ്ദേഹം സംസാരിച്ചു. അപ്പോഴും താൻ പറഞ്ഞത് തമാശയ്ക്ക് ആണെങ്കിൽ താനില്ല നേരംപോക്കിന് തനിക്ക് സമയമില്ല..

സിനിമയിൽ വന്നിട്ട് ഇതുവരെയും താനൊരു പേരുദോഷവും കേൾപ്പിച്ചിട്ടില്ല കാര്യമായിട്ടാണെങ്കിൽ മാത്രം മുൻപോട്ടു പോകാം അങ്ങനെയാണെങ്കിൽ എനിക്ക് ഇഷ്ടമാണ്. വിവാഹ ശേഷവും ശ്രീവിദ്യയെ ഭരതൻ സ്നേഹിച്ചു. ആ സമയത്ത് തനിക്ക് കരയാൻ മാത്രമാണ് സാധിച്ചത്.

READ NOW  15 വർഷങ്ങൾക്ക് ശേഷം തങ്ങളുടെ ബന്ധം സ്ഥിരീകരിക്കുന്ന ആൻ്റണി തട്ടിലിനൊപ്പമുള്ള ചിത്രം ആദ്യമായി പങ്കുവെച്ച് കീർത്തി സുരേഷ്

അവസാനം സിദ്ധാർത്ഥനെ അവർ വളർത്താം എന്ന് വരെ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു വേണമെങ്കിൽ ഭരതൻ അവർക്കൊപ്പം പൊയ്ക്കോട്ടെ ഇവിടെ നിൽക്കുന്നത് ഇവിടെത്തന്നെ നിന്നോളും എന്ന്. വിദ്യയോട് തനിക്ക് ദേഷ്യമോ പൊസസീവ്നെസ്സോ തോന്നിയിരുന്നില്ല. കാരണം അവരുടെ കയ്യിൽ നിന്നാണ് തനിക്ക് കിട്ടുന്നത്. ഞാൻ ഒരു കാര്യം മാത്രമാണ് ഭരതനോട് പറഞ്ഞത് മറ്റുള്ളവർ പറഞ്ഞു ഞാൻ ഒന്നും അറിയരുത്.

ADVERTISEMENTS