“ആരുമറിയാതെ നീ എനിക്ക് ഒരവസരം തരുമോ” ആ നടൻ പറഞ്ഞ വൃത്തികേടിനു അന്ന് മറുപടി കൊടുത്തത് ഇങ്ങനെ- ഖുശ്‌ബു വെളിപ്പെടുത്തുന്നു.

25

ഇന്ത്യൻ അന്തർദേശീയ ചലച്ചിത്രോത്സവം (ഐഎഫ്എഫ്ഐ) 2024-ൽ നടന്ന ‘വുമൻസ് സേഫ്റ്റി ഇൻ സിനിമ’ എന്ന മാസ്റ്റർക്ലാസിൽ പ്രമുഖ തെന്നിന്ത്യൻ നടിയും രാഷ്ട്രീയ നേതാവുമായ ഖുഷ്ബു സുന്ദർ പങ്കെടുത്തു. സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കവേ, സെറ്റിൽ തനിക്ക് നേരിടേണ്ടിവന്ന അനുഭവം താരം പങ്കുവെച്ചു. ഗലാട്ട മീഡിയ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ഈ സംഭവം പങ്കുവെച്ചിട്ടുണ്ട്.

ഇമ്തിയാസ് അലി, ഭൂമി പെഡ്നേകർ, സുഹാസിനി മണിരത്നം, വനി ത്രിപാഠി ടികു എന്നിവരും പാനലിൽ പങ്കെടുത്തു.

ADVERTISEMENTS
   

‘അപമാനിക്കപ്പെടുമ്പോൾ പ്രതികരിക്കുക’

സിനിമ വ്യവസായത്തിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഖുഷ്ബു പറഞ്ഞു, “സിനിമ വ്യവസായത്തിൽ മാത്രമല്ല, എല്ലായിടത്തും സ്ത്രീകൾ പ്രശ്നങ്ങൾ നേരിടുന്നു. ഷെയർ ഓട്ടോയിലും, ലോക്കൽ ട്രെയിനിലും, വിമാനത്തിലും പോലും ഇത് നേരിടേണ്ടി വരുന്നു. ഇത് സിനിമ വ്യവസായത്തിൽ മാത്രമല്ല, എല്ലായിടത്തുമുണ്ട്. പക്ഷേ, ആരെങ്കിലും തന്നെ അപമാനിക്കുന്നതായി തോന്നുമ്പോൾ സ്ത്രീകൾ പ്രതികരിക്കണം. അപ്പോൾ തന്നെ പ്രതികരിക്കുക; അപ്പോൾ അവിടെ കരിയറിനെക്കുറിച്ചോ പ്രശ്നങ്ങളെക്കുറിച്ചോ ചിന്തിക്കരുത്.”

താൻ പറഞ്ഞതിന് ഉദാഹരണമായി തന്റെ തന്നെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം താരം പങ്ക് വച്ച് . താൻ സിനിമയിൽ ഒരു പുതുമുഖമായിരുന്നപ്പോൾ ഒരു നായകനിൽ നിന്ന് അശ്ലീലമായ പരാമർശം നേരിട്ട അനുഭവവും പങ്കുവെച്ചു. “ഒരു നായകൻ എന്നോട് ചോദിച്ചു, ‘മുജെ കഹി സൈക്കിൽ ഗാപ് മെ ചാൻസ് മിൽ ജയേഗ ക്യാ?’ (ആരും അറിയാതെ നീ എനിക്ക് ഒരു അവസരം തരുമോ ?) ഞാൻ ഉടനെ എന്റെ ചെരുപ്പെടുത്തു കൊണ്ട് അവനോട് പറഞ്ഞു, ‘ഞാൻ 41 സൈസ് ചെരുപ്പാണ് ഇടുന്നത് . നിന്നെ ഞാൻ ഇവിടെ വച്ച് അടിക്കണോ, അതോ മുഴുവൻ യൂണിറ്റിന്റെ മുന്നിൽ വച്ച് അടിക്കണോ? ഞാൻ പുതുമുഖമാണെന്നോ, എന്റെ കരിയറിന് എന്ത് സംഭവിക്കുമെന്നോ അന്ന് ഞാൻ ചിന്തിച്ചില്ല. എന്റെ ആത്മാഭിമാനം എന്തിനേക്കാളും പ്രധാനമാണെന്ന് മാത്രമേ എനിക്കറിയൂ. താരം പറയുന്നു അതുപോലെ യുവ തലമുറയിലെ സ്ത്രീകൾക്കും താരം ഉപദേശം നൽകുന്നുണ്ട് . നിങ്ങൾ സ്വയം ബഹുമാനിക്കണം, അപ്പോൾ മാത്രമേ മറ്റുള്ളവർ നിങ്ങളെ ബഹുമാനിക്കൂ.’”

മുൻപ് കുട്ടിയായിരുന്നപ്പോൾ വർഷങ്ങളോളം തന്റെ സ്വന്തം പിതാവ് ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്ന കാര്യവും താരം വ്യക്തമാക്കിയിട്ടുണ്ട്. എന്നത് വലിയ വാർത്തയായിരുന്നു. പിതാവിനെ കാണുന്നത് പോലും വെറുപ്പായിരുന്നു എന്നും കുട്ടിയായിരുന്നപ്പോൾ അത് തുറന്നു പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല എന്നും ഖുശ്‌ബു പറഞ്ഞിരുന്നു. അതെ പോലെ പിതാവ് തന്നെ നിർമ്മാതാക്കൾക്ക് വിൽക്കാൻ ശ്രമിച്ച കാര്യവും താരം തുറന്നു സംസാരിച്ചിട്ടുണ്ട്. പിന്നീട് തൻ അദ്വാനിക്കാൻ തുടങ്ങിയപ്പോൾ അയാളെ ജീവിതത്തിൽ നിന്നും ഒഴിവാക്കി എന്നും താരം പറയുന്നു.

1980-ൽ ബാലതാരമായും 1985-ൽ നായികയായും അഭിനയ ജീവിതം ആരംഭിച്ച ഖുഷ്ബു തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഭർത്താവ് സുന്ദർ സിയുടെ ‘അരൺ മനൈ 4’ എന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവായി ഒപ്പം ചിത്രത്തിൽ , ‘അമ്മൻ’ എന്ന ഗാനത്തിൽ കാമിയോ രൂപത്തിലും പ്രത്യക്ഷപ്പെട്ടു.

ADVERTISEMENTS