എന്റെ ഒരു രാത്രിക്ക് 25000 വിലയിട്ടു അയാൾ എന്നെ നിർമ്മാതാക്കൾക്ക് വിൽപ്പനയ്ക്ക് വച്ചു – മരണം വരെ മറക്കില്ല – ഖുശ്‌ബു പറഞ്ഞത്.

312

പൊതുവേ എല്ലാവർക്കും തങ്ങളുടെ പിതാവ് എന്നാൽ,പരിരക്ഷയുടെ സംരക്ഷണത്തിന്റെ കരുതലിന്റെ മറ്റൊരു പേരാണ് അച്ഛൻ എന്ന ആ വാക്ക് ഓരോ പെൺകുട്ടികൾക്കും വളരെയധികം സ്നേഹവും സന്തോഷവും സംരക്ഷണവും പരിലാളനേയും ഒക്കെയാണ് എന്നാൽ ചുരുക്കം ചിലർക്ക് പലപ്പോഴും അത് വേദനിപ്പിക്കുന്ന ഓർമ്മകൾ തന്നെയാണ്. അങ്ങേയറ്റം സംരക്ഷണവും കരുതലും സ്നേഹം നൽകേണ്ട ഒരാളിൽ നിന്ന് തന്നെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവങ്ങൾ വരിക എന്ന് പറഞ്ഞാൽ ഇന്ന് അത്തരം വാർത്തകൾ നമ്മുടെ നിത്യജീവിതത്തിൽ സാധാരണമാണ്. ALSO READ:ആ വേർപിരിയൽ ഒരിക്കലും ഞാൻ ആഗ്രഹിച്ചിരുന്നതല്ല അത് പറഞ്ഞു അദ്ദേഹം എൻറെ മുന്നിൽ ഇരുന്നു കരഞ്ഞു ദിലീപ് പറഞ്ഞതിനെ പറ്റി സംവിധായകൻ ജോസ് തോമസ്

പലപ്പോഴും അച്ഛന്മാർ സ്വന്തം മക്കൾക്ക് ജീവിതത്തിലെ ഏറ്റവും വലിയ ഭീതിയായി മാറുന്ന നിരവധി കഥകൾ നമുക്ക് ചുറ്റും കേൾക്കാം. അതിൽ ഏറ്റവും ദൗർഭാഗ്യകരമായ ഒന്നാണ് സ്വന്തം പെണ്മക്കളെ ലൈംഗികമായി ഉപയോഗിക്കുക എന്നുള്ളത്. തനിക്ക് ജീവിതത്തിൽ സ്വന്തം പിതാവിൽ നിന്ന് നേരിട്ട അത്തരത്തിലുള്ള ഒരു മോശം അനുഭവം നടി ഖുശ്‌ബു മുമ്പ് പ്രശസ്ത മാധ്യമപ്രവർത്തക ബർഖ ദത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ADVERTISEMENTS
   

വളരെ ചെറിയ കാലം തൊട്ട് തന്നെ സ്വന്തം പിതാവ് തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു എന്ന് ഖുശ്‌ബു അന്ന് സധൈര്യം തുറന്നു പറഞ്ഞിരുന്നു. ആ വാർത്ത രാജ്യമൊട്ടാകെ പെൺകുട്ടികളുടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള നിരവധി ആശങ്കകൾ പലരും പങ്ക് വെക്കുന്നതിലേക്ക് നയിച്ചിരുന്നു.

തനിക്ക് ഏകദേശം എട്ടു വയസുള്ളപ്പോൾ മുതൽ 15 വയസ്സ് വരെ സ്വന്തം പിതാവ് ലൈംഗികമായി തന്നെ ഉപദ്രവിച്ചിരുന്നു എന്നുള്ള ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലാണ് ഖുശ്ബു നടത്തിയത് തന്നെ പിതാവ് ലൈംഗികമായി ഉപദ്രവിക്കുക മാത്രമല്ല പതിനാറാം വയസ്സുള്ള സമയത്ത് തന്നെ പണത്തിനായി നിർമ്മാതാക്കൾക്ക് വിൽക്കാൻ ശ്രമിച്ചു എന്നും ഖുശ്‌ബു വെളിപ്പെടുത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്. ആ സമയം താൻ തെലുങ്കിലും കന്നടയിലും ഒക്കെ ഒന്ന് രണ്ട് സിനിമകൾളിൽ അഭിനയിക്കുകയും കുറച്ചു സിനിമകൾക്ക് കരാർ ഒപ്പിട്ടിരുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമ ലോകത്തെക്കുറിച്ച് അധികം ഒന്നും അറിയാത്ത സമയത്തായിരുന്നു 25000 രൂപ നൽകിയാൽ ഒരു രാത്രി തന്നോടൊപ്പം കഴിയാം എന്ന് പറഞ്ഞു നിർമാതാക്കളോട് വിലപേശിയിരുന്നു തന്റെ പിതാവ് എന്നുള്ള ഞെട്ടിക്കുന്ന വാർത്ത താനറിയുന്നത് .

ഞാൻ പിന്നീട് നിർമാതാക്കൾ പറഞാണു ഇതിനെ കുറിച്ച് അറിയുന്നതെന്നും ആ സമയത്തു എനിക്കയാളെ കൊല്ലാനുള്ള പക തോന്നി എന്ന് ഖുശ്ബു വെളിപ്പെടുത്തിയിരുന്നു. ഇനിയും അയാളുടെ വഴിക്ക് താൻ നിൽക്കില്ല എന്നും അയാളുടെ പരിധിക്ക് കാര്യങ്ങൾ നടക്കില്ല എന്നും മനസ്സിലാക്കി പിന്നീട് തങ്ങളിൽ നിന്നും അകന്നു പോവുകയായിരുന്നു അയാൾ തങ്ങളെ ഉപേക്ഷിച്ചു പിന്മാറുന്ന ദിവസം തനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് 13 സെപ്റ്റംബർ 1986 അവസാനമായി അയാളെ കണ്ടത് ആ സമയത്ത് തന്റെ മൂന്നാമത്തെ ചിത്രത്തിൽ അഭിനയിക്കുന്ന സമയമായിരുന്നു. ALSO READ:മഞ്ജുവും സുകന്യയും തമ്മിലുള്ള മത്സരം ഒടുവിൽ മഞ്ജുവിനോട് തോറ്റു കൊടുക്കാൻ നിർബന്ധിച്ചു – സത്യൻ അന്തിക്കാട് അന്നു പറഞ്ഞത്.

എന്നോട് അന്ന് നിർമ്മാതാക്കളിൽ ചിലർ പറഞ്ഞത് അയാൾ നിങ്ങളെ വീട്ടു പോയത് വളരെ നന്നായി ഇത്തരത്തിൽ നിങ്ങളോടൊപ്പം കഴിയണമെന്ന് രാത്രി ഇരുപത്തിഅയ്യായിരം രൂപ നൽകണമെന്ന് തങ്ങളോട് പറഞ്ഞിരുന്നു എന്ന് പല നിർമാതാക്കളും തന്നോട് പറഞ്ഞിരുന്നു. അന്ന് മനസ്സിലേറ്റ മുറിവുകൾ അത് തന്റെ കുഴിമാടം വവരെ തന്നോടൊപ്പം ഉണ്ടാകുമെന്ന് താരം പറയുന്നു.

ആ സംഭവത്തോടെ അയാളെ കൊല്ലാനുള്ള പക തന്നെ മനസ്സിലുണ്ടായിരുന്നു എങ്കിലും തന്റെ കുടുംബത്തിന് താൻ മാത്രമായിരുന്നു ഏക ആശ്രയം. അന്ന് നേരം ഇരുട്ടി വെളുത്തപ്പോൾ തന്റെയും കുടുംബത്തിൻറെ എല്ലാമെല്ലാം താൻ മാത്രമായി മാറി. പിന്നീട് തന്റെ കുടുംബത്തെ നോക്കിയതും സംരക്ഷിച്ചതു എല്ലാം താനാണ്. അമ്മയ്ക്കും മൂന്നു സഹോദരങ്ങൾക്കും താൻ മാത്രമേ ഉണ്ടായിരുന്നുള്ളു. താനായിരുന്നു അവരുടെ ഏക് ആശ്രയം. എനിക്ക് ജീവിതത്തിൽ നല്ലകാലം വന്നു തുടങ്ങിയപ്പോൾ അയാൾ വീണ്ടും ഞങ്ങളെ ഒപ്പം കൂടാനും ഞങ്ങളോട് അടുക്കാനും പല വഴികളും ശ്രമിച്ചിരുന്നു. നിരവധി കത്തുകൾ തങ്ങൾക്ക് അയച്ചിരുന്നു എങ്കിലും പിന്നീട് ജീവിതത്തിലേക്ക് അടുപ്പിച്ചിട്ടില്ല. ALSO READ:ആ സംഭവത്തോടെയാണ് മലയാളികളുടെ ലൈംഗിക താല്പര്യം താൻ മനസിലാക്കുന്നത് ഷക്കീല പറഞ്ഞത്.

പിന്നീട് കഴിഞ്ഞ 37 വർഷമായി അയാളെ കണ്ടിട്ടില്ല. കഴിഞ്ഞവർഷം അയാളെ മരിച്ചതായിട്ടുള്ള അറിവ് ലഭിച്ചെന്നും അതിൽ യാതൊരു സങ്കടമില്ല കേട്ടപ്പോൾ സന്തോഷമാണ് തോന്നിയത് എന്നും താരം അഭിമുഖത്തിൽ പറയുന്നത്. അയാൾക്ക് മൂന്ന് ആൺമക്കളായിരുന്നു വേറെ ഉള്ളത് എങ്കിലും അവരാരും അയാളുടെ ശവ സംസ്കാരത്തിന് പോയില്ല. അത്രയും മോശപ്പെട്ട ഒരു വ്യക്തിയായിരുന്നു തൻറെ പിതാവ് എന്ന് താരം സധൈര്യം തുറന്നു പറയുന്നുണ്ട്.

ADVERTISEMENTS