വാവ സുരേഷ് വേണ്ടെന്നു വച്ച സൗഭാഗ്യങ്ങൾ എന്തൊക്കെ എന്തെന്നറിഞ്ഞാൽ ആരും ഞെട്ടും – നടൻ ഗണേഷ് കുമാർ പറഞ്ഞത്.

211

തന്റെ അതിപ്രായം എവിടെയും തുറന്നു പറയാൻ ഒട്ടും മടിയില്ലാത്ത വ്യക്തിയാണ് നടനും രാഷ്ട്രീയ പ്രവർത്തകനും മന്റ്റ്ഹിയും ഒക്കെയായ കെ ബി ഗണേഷ് കുമാർ.അദ്ദേഹം വഹിച്ചുട്ടുള്ള മന്ത്രി സ്ഥാനങ്ങളിലെല്ലാം മികച്ച പ്രവർത്തനം കാഴ്ച വച്ച ജനങ്ങൾ ഇഷ്ടപ്പെട്ട ഒരു മന്ത്രിയായി ആണ് അദ്ദേഹം മുന്നോട്ടു പോയിട്ടുള്ളത്. പത്തനാപുരം കാരുടെ പ്രീയപ്പെട്ട എം എൽ എ. ആദം എന്ന സീരിയൽ താരങ്ങളുടെ സംഘടനയുടെ ആജീവനാന്ത പ്രസിഡന്റു. കേരളം സംസ്ഥാനത്തെ കരുത്തുറ്റ മന്ത്രി.

ഇപ്പോൾ വൈറലാവുന്നത് താൻ വനം വകുപ്പ് മന്ത്രിയായിരുന്നപ്പോൾ നടന്ന ചില കാര്യങ്ങളെ കുറിച്ച് അദ്ദേഹം കുറച്ചു നാൾ മുൻപ് പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത്. പാമ്പു എന്ന ജീവിയെ അറപ്പും വെറുപ്പും അല്ലെങ്കിൽ ഭയത്തോടെയും കണ്ടിരുന്നാണ് ഒരു സമൂഹത്തിൽ അത് ഒരു സാധു ജീവിയാണെന്നും തല്ലിക്കൊല്ലാതെ പിടിച്ചു കാറ്റിൽ വിടേണ്ട ആവശ്യകതയെ കുറിച്ച് നിരന്തരം സംസാരിക്കുകയും വലിയ വിഷം കൂടിയ അത്തരം പാമ്പുകളെ സംസ്ഥാനത്തിന്റെ വിവിധ ബഹാഗണങ്ങളിൽ നിന്ന് പിടിച്ചു കാട്ടിലേക്ക് അയച്ചു ജനങളുടെ പ്രീയനാകരണയാ വ്യക്തിയാണ് വാവ സുരേഷ് ഇന്നദ്ദേഹം ലോകമെമ്പാടും ആരാധകരുള്ള ഒരു വ്യക്തി കൂടിയാണ്.
പാമ്പു പിടുത്തം തന്റെ ഒരു പാഷൻ ആണെന്നും എ ജീവികളോടും തനിക്ക് എന്നും വലിയ സ്‌നേഹമാണ്എന്നും വാവ സുരേഷ് പറയുന്നു.

ADVERTISEMENTS
   

അദ്ദേഹം ചെയ്യുന്ന ഈ സേവങ്ങൾക്ക് അദ്ദേഹം ഇതുവരെയും ആരിൽ നിന്നും പ്രതിഫലം വാങ്ങിയിട്ടില്ല എന്നുള്ളതും പറയേണ്ട കാര്യമാണ്. ഇപ്പോൾ വാവ സുരേഷ് ഒരിക്കൽ തന്നെ വന്നു കണ്ട പറഞ്ഞ പരാതിയും വാവ സുരേഷ് എന്ന വ്യക്തി ജീവിതത്തിൽ വേണ്ട എന്ന് വച്ച സൊഭാഗ്യങ്ങളും അയാളുടെ മാന്സിന്റെ വലിപ്പത്തെ കുറിച്ചുമൊക്കെ ഗണേഷ് കുമാർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആൺ വൈറലാവുന്നത്.

തന്നെ നിരന്തരം കേരളത്തിലെ DFO റാങ്കിലുള്ള ഒരു വനം വകുപ്പ് ഉദോഗസ്ഥൻ ഉപദ്രവിക്കുന്നു എന്ന് ഒരിക്കൽ വാവ സുരേഷ് തന്നെ വന്നു കണ്ടു പപ്രതി പറഞ്ഞു എന്നും താൻ ഇനി പാമ്പിനെ എങ്ങും പോയി പിടിക്കരുത് എന്നതാണ് അയാളുടെ ഉദ്ദേശം എന്നും തന്റെ പാമ്പു പിടിക്കുന്നത് അശാസ്ത്രീയമാണ് എന്നൊക്കെ പറഞ്ഞുള്ള ഉപദ്രവമാണ് ആ വനം വകുപ്പ് ഉദ്യോഗസ്ഥൻ നടത്തുന്നത് എന്നും വാവ സുരേഷ് തന്നോട് പറഞ്ഞതായി ഗണേഷ് കുമാർ പറയുന്നു.

എന്നാൽ വാവ സുരേഷ് നടത്തുന്ന സാമൂഹിക സേവനം വളരെ വലുതാണ് എന്നും അയാൾക്കെതിരെ തിരിയുന്ന യാളെ കുറ്റം പറയുന്നവർ അത് മാനസിലാകകണം എന്നും അയാൾ ഒരു രൂപ ആരിൽ നിന്നും പ്രതിഫലം വാങ്ങാതെ ആണ് ഇത് ചെയ്യുന്നത് എന്നും മറ്റുളളവർ മാനസിലാക്കണം എന്നും ഗണേഷ് കുമാർ പറയുന്നു. വാവ സുരേഷിന്റെ പരാതിയെ തുടർന്ന് താൻ ആ വനം വകുപ്പ് ഉദ്യോഗസ്ഥനെ വിളിച്ചു ഇനി അദ്ദേഹത്തെ ഉപദ്രവിക്കരുത് എന്നും അദ്ദേഹത്തിന് അദ്ദേഹത്തിന്റെ റേഞ്ചിലുള്ള കാര്യങ്ങൾ മാത്രമേ നിയന്ത്രിക്കാന് അ ധികാരമുള്ള എന്നും ഇനി അയാൾക്ക് നിര്ബന്ധമാണ് എങ്കിൽ അയാളുടെ ഫോറെസ്റ് റേഞ്ചിൽ പാമ്പിനെ പിടിക്കാൻ അനുവദിക്കണ്ട എന്നും എന്നാൽ കേരളത്തിന്റെ മറ്റിടങ്ങളിൽ പോയി പാമ്പു പിടിച്ചു ജനങ്ങളെ സഹായിക്കുന്നത് തടയാൻ അധികാരമില്ലെന്നും താൻ പറഞ്ഞതായി ഗണേഷ് കുമാർ പറയുന്നു.

എന്നാൽ വാവ സുരേഷിന്റെ പാമ്പു പിടുത്തം അശാസ്ത്രീയമാണ് എന്ന് പറയുന്നവർ അമേരിക്ക്ണ സംവിധാനം ഉപയോഗിച്ചാണ് പാമ്പു പിടിക്കേണ്ടത് എന്ന് പറയുന്നവർ അങ്ങനെയങ്കിൽ അതുപോലെ ഉള്ള സംവിധാനം വച്ച് പാമ്പിനെ ഒന്ന് പിടിച്ചു കാണിക്കാൻ ആണ് ഗണേഷ് കുമാർ അന്ന് പറഞ്ഞത്. അത് കൂടാതെ വാവ സുരേഷിനെ പാറ്റി തനിക്ക് നേരിട്ട് അറിയാവുന്ന രണ്ടു കാര്യങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു .

പണം ഉണ്ടാക്കുന്നത് അയാളുടെ ലക്‌ഷ്യം ആണ് എന്ന് ചില ആളുകൾ പറയുമ്പോൾ നമ്മുക്ക് ആ ആളുകളോട് വളളതാ ഒരു സഹതാപം ആണ് തോന്നുന്നത് . കാരണം അതയാളുടെ ഉദ്ദേശമല്ലെന്നു തനിക്ക് അനുബഹ്വാനം ഉണ്ടെന്നു മന്ത്രി അന്ന് പറഞ്ഞിരുന്നു .ഒരിക്കൽ തന്റെ അമ്മായിയുടെ സഹോദരിയുടെ വീട്ടിൽ പാമ്പു കയറി അവർ ഫോൺ എടുത്തു ഇന്ന സ്ഥലത്തു പാമ്പു കാത്തിരി എന്ന് പറയുന്നു സുരേഷ് അവിടെയെത്തി പാമ്പു പിടിക്കുന്നു. പോകാൻ നേരം ഒരു 3000 രൂപ അവർ അദ്ദേഹത്തിന് കൊടുക്കാൻ തീരുമാനിക്കുന്നു അവർ തന്റെ ബന്ധുവാണ് എന്നൊന്നും സുരേഷ് അറിഞ്ഞിട്ടില്ല എന്ന് ഓർക്കണം സുരേഷ് ഒരു തരത്തിലും അത് മേടിക്കുന്നില്ല എന്നതാണ് രസം അവർക്കെന്തങ്കിൽ എന്തെങ്കിലും കൊടുക്കാതെ ഇരിക്കാൻ ആവുന്നില്ല അത്രയും ദൂരെ നിന്ന് എത്തി സഹായിച്ചതാണ് ഇയാൾ അത് മേടിക്കുന്നുമില്ല ഒടുവിൽ കൂടെ വന്ന കരാറുകാരന്റെ പോക്കറ്റിലെ വർ അത് നിർബന്ധിച്ചു കൊടുക്കുകയാണ് ചെയ്യുന്നത് എന്ന് ഗണേഷ് കുമാർ പറയുന്നു .

അത് കൂടാതെ ഇന്ന് വാവ സുരേഷിനെ കുറ്റം പറയുന്ന വനം വകുപ്പ്‌കാർ ഒരു കാര്യം മനസിലാക്കണം അവരോടൊപ്പം സർക്കാർ സർവീസിൽ ഇരിക്കേണ്ട ആൾ ആണ് വാവ സുരേഷ് എന്ന്. അതറിഞ്ഞിട്ടു വേണം അയാളെ കുറ്റം പറയാൻ, ആ സംഭവവും ഗണേഷ് കുമാർ പറയുന്നു. താൻ വനം മന്ത്രി ആയിരുന്ന കാലത്തു 2011 ൽ ഈ വ്യക്തിയുടെ സേവനം ഉപയോഗപ്പെടുത്തുന്ന ഉദ്ദേശത്തോടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മൻ ചാണ്ടി സാറുമായി സംസാരിച്ചു ഇയാളെ വനം വകുപ്പിലേക്ക് എടുക്കാൻ തീരുമാനിച്ചു മന്ത്രി സഭയിൽ വച്ച് ഇയാൾക്ക് വനം വകുപ്പിൽ ജോലി കൊടുക്കാൻ തീരുമാനിച്ചു.

അങ്ങനെ വാവ സുരേഷിനെ എന്റെ ഓഫിസിലേക്ക് വിളിപ്പിച്ചു എന്നിട്ടു ഞാനാ അയാളോട് പറഞ്ഞു സുരേഷേ സുരേഷിനെ വനം വകുപ്പിലേക്ക് ജോലിക്കെടുക്കാൻ പോവുകയാണ് എന്ന്. ഒരു നിമിഷം മിണ്ടാതെ നിന്ന ശേഷം സുരേഷ് എന്നോട് പറഞ്ഞത് സാർ എനിക്ക് ആ ജോലി വേണ്ട എന്നാണ് അപ്പോൾ താണ ചോദിച്ചു അതെന്താ സുരേഷേ അങ്ങനെ പറഞ്ഞത് എന്ന്. സാർ ധിക്കാരമായി കരുതരുത് എനിക്ക് കുട്ടിക്കാലം മുതൽ ഇങ്ങനെ പാമ്പിനെ പിടിക്കുകയും അതിനെ രക്ഷിച്ചു വിടുകയും ഒക്കെ ചെയ്യുക എന്നത് വലയ ഒരു ആഗ്രഹമുള്ള കാര്യമാണ്. അപ്പോൾ താൻ പറഞ്ഞു അതിനെന്താ സുരേഷിന് ജോലിയിൽ കയറിയ ശേഷം പാമ്പു പിടിക്കാമല്ലോ എന്ന്.

അപ്പോൾ സുരേഷ് പറഞ്ഞത് സാർ സാർ മന്ത്രിയായിരുന്ന കാലത്തു എനിക്ക് ഒരു പക്ഷേ പാമ്പു പിടിക്കാണ് പൂവാം പക്ഷേ സാറിന്റെ മന്ത്രി സഭ മാറിയാൽ പിന്നെ ഏതെങ്കില് ഒരു ഉദ്യോഗസ്ഥൻ എന്നെ ഏതെങ്കിലും രു ചെക്ക് പോസ്റ്റിന്റെ കമ്പു ഉയർത്താൻ ഇരുത്തും അതോടെ എന്റെ പാമ്പു പിടിത്തം എന്ന സ്വപ്നം ഇല്ലാതാകും അതുകൊണ്ടു ദയവ് ചെയ്തു എനിക്ക് ആ ജോലി വേണ്ട എന്നു കൈകൂപ്പിക്കൊണ്ട് സുരേഷ് അന്ന് തന്നോട് പറഞ്ഞു എന്ന് ഗണേഷ് കുമാർ പറയുന്നു. അപ്പോൾ അയാളെ കുറ്റം അപ്രയാണ് ആർക്കും അവകാശമില്ല. അയാൾക്ക് പണമുണ്ടാക്കാൻ ആണെങ്കിൽ അന്ന് മന്ത്രിയും മുഖ്യമന്ത്രിയ്ക്കും ഒക്കെ ചേർന്ന് നല്കാൻ തുനിഞ്ഞ ആ ജോലി മേടിച്ചു സുഖമായി ജീവിച്ചാൽ പോരെ എന്നും ഗണേഷ് കുമാർ ചോദിക്കുന്നുണ്ട്.

ADVERTISEMENTS
Previous articleഗണേഷിന്റെ രഹസ്യ ബന്ധത്തിന്റെ പേരിൽ നഷ്ടപരിഹാരം വാങ്ങിപ്പോയ ആദ്യ ഭാര്യ മണ്ടി – ഗണേഷിന്റെ സ്വഭാവത്തെ പറ്റിയും ആസ്തിയെ പറ്റിയും നിർമ്മാതാവ് കെ.ജി. നായർ
Next articleപ്രേം നസീറിന്റെ പേര് ഒരു ക്ഷേത്രത്തിലെ ആനയ്ക്ക് ഇട്ടിരുന്നു അതിന്റ കാരണം – സംഭവം ഇങ്ങനെ അന്ന് നസീർ നൽകിയ മറുപടി ഇങ്ങനെ